പൂജ്യം എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത് ?

34

Baiju Raj

പൂജ്യം എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത് ?
.
ഒന്ന്, രണ്ട് എന്നൊക്കെ പറയുമ്പോൾ അതിനെ പ്രതിനിധാനം ചെയ്യുവാനായി നമ്മുടെ മനസ്സിൽ എന്തെങ്കിലുമൊക്കെ വരും. എന്നാൽ പൂജ്യം എന്ന് കേൾക്കുമ്പോൾ മനസിൽ എന്താണ് വരുന്നത് ? എന്തെങ്കിലുമൊക്കെ വരും..ല്ലേ.. ?ശരിക്കും പറഞ്ഞാൽ ഒന്നും മനസിൽ വരാൻ പാടില്ല. അതാണ് പൂജ്യം. ഒന്നും ഇല്ലാത്തതു.
.
ഉള്ള വസ്തുക്കളുടെ എണ്ണം എടുക്കുവാനായാണ് സംഖ്യകൾ കണ്ടുപിടിച്ചത്. അതുകൊണ്ടുതന്നെ പൂജ്യത്തിന്റെ ആവശ്യം പണ്ട് ഉണ്ടായിരുന്നില്ല. ഇല്ലാത്തതിന്റെ എണ്ണം വേണ്ടല്ലോ.അപ്പോൾ ചിലരെങ്കിലും ചോദിക്കും.. പൂജ്യം ഇല്ലാതെ പണ്ടുള്ള ആളുകൾ എങ്ങനെയാണ് ഒൻപതിനു മുകളിലുള്ള സംഖ്യകൾ എണ്ണിയിരുന്നത് എന്ന്..അത് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന 10 കണ്ട് ശീലിച്ചതുകൊണ്ടാണ് 🙂

എണ്ണുമ്പോൾ, ആദ്യത്തേത് കാണുമ്പോൾ നമ്മൾ “ഒന്ന്”, രണ്ടാമത്തേത് “രണ്ട്” എന്നിങ്ങനെ പറയുന്നു. അങ്ങനെ ഒൻപതും, പത്തും, പതിനൊന്നും ഒക്കെ പറയാം. പൂജ്യത്തിന്റെ ആവശ്യം വരില്ല. പത്തിനെ പ്രതിനിധാനം ചെയ്യുവാൻ X എന്നോ, Y എന്നോ അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും ചിഹ്നങ്ങൾ ഒക്കെ എഴുതാം.വലിയ സംഖ്യകൾ എഴുതുവാൻ 5 ന്റെ ഗുണിതമായോ, പന്ത്രണ്ടിന്റെ ഗുണിതമായോ, പതിനാറിന്റെ ഗുണിതമായോ ഒക്കെ ഓരോ നാട്ടുകാരും പണ്ട് എണ്ണിയിരുന്നു.

വലിയ സംഖ്യകൾ കൂട്ടുവാനും, കുറയ്ക്കുവാനും, ഗുണിക്കുവാനും മറ്റും അബാക്കസ് പോലുള്ള ഉപകരണങ്ങളോ, അതുപോലുള്ള സാധനങ്ങളോ ഒക്കെ ഇന്ത്യയിലും, അറബ് നാടുകളിലും ഉപയോഗിച്ചിരുന്നു.പുരാതന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ആര്യഭട്ട ആണ് പൂജ്യം എന്ന സംഖ്യ കണ്ടുപിടിച്ചതെന്നു എല്ലാവർക്കും അറിയാം. അവർ അതിനെ ‘ശൂന്യ’ എന്ന് വിളിച്ചു. ഇത് ഒരുപക്ഷേ എക്കാലത്തേയും ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണതു് !കൂട്ടലിനും, കുറയ്ക്കലിനും, ഗുണിക്കലിനും അപ്പുറം സംഖ്യാശാസ്ത്രം അതോടെ വളർന്നു !നെഗറ്റീവ് നമ്പറുകൾ, പോസറ്റീവ് നമ്പറുകൾ, അതിനു മധ്യത്തിൽ വരുന്ന പൂജ്യവും !
.
പൂജ്യം കൊണ്ടുള്ള ഹരിക്കലും, ഗുണിക്കലും, എക്സ്പൊണന്റ്.. അങ്ങനെ പല പുതിയ തലങ്ങളും പൂജ്യത്തിനു കൂടെ രൂപപ്പെട്ടു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക സമവാക്യങ്ങൾക്കും കാരണക്കാരൻ 0 ആണ് !ഇവൻ ഇല്ലായിരുന്നു എങ്കിൽ ഇന്നത്തെ ശാസ്ത്രം ഇങ്ങനെ ആകുമായിരുന്നില്ല !താങ്ക്സ് റ്റു ആര്യഭട്ട. പൂജ്യത്തിന്റെ വില നമുക്കിപ്പോഴാണ് മനസിലാവുന്നത്