ഒരു ദ്വീപിൽ ഒറ്റയ്ക്ക്..18 വർഷം !

49

Baiju Raj

ഒരു ദ്വീപിൽ ഒറ്റയ്ക്ക്..18 വർഷം !

നിങ്ങൾക്ക് ഒരു ദ്വീപിൽ ഒറ്റയ്ക്ക് വർഷങ്ങളോളം താമസിക്കാൻ പറ്റുമോ ?ഇല്ല..ല്ലേ.. ഇന്റർനെറ്റും, കമ്പ്യൂട്ടറും, ടിവിയും ഒന്നും ഇല്ലാതെയുള്ള ജീവിതം പലർക്കും ഇന്ന് ഓർക്കുവാൻകൂടി പറ്റില്ല.എന്നാൽ അങ്ങനെ ജീവിച്ച ഒരു വനിതാ ആയിരുന്നു ജുവാന മരിയ !
സ്കോട്ട് ഓഡെലിന്റെ അവാർഡ് നേടിയ കുട്ടികളുടെ നോവൽ ‘ഐലന്റ് ഓഫ് ബ്ലൂ ഡോൾഫിൻസ് (1960) ‘ ജുവാനയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു രചിച്ചത്.1835 ഇൽ അമേരിക്കയിൽ കാലിഫോർണിയയുടെ ഭാഗമായിരുന്ന സാൻ നിക്കോളാസ് ദ്വീപിൽ നിന്ന് ആളുകളെയെല്ലാം കുടിയൊഴിപ്പിച്ചു. പക്ഷെ ജുവാന മാത്രം അവിടെ അകപ്പെട്ടുപോയി. 18 വർഷം അകഴിഞ്ഞു അവരെ കണ്ടെത്തി കാലിഫോർണിയയിലേക്ക് കൂട്ടി കൊണ്ടുപോയി. എന്നാൽ ആഹാരവുമായി പൊരുത്തപ്പെടുവാൻ കഴിയാതെ ഡിസെന്ററി പിടിപെട്ടു അവർ മരിച്ചു.
* ഇനി ഒരു ചോദ്യം:
നമ്മൾ ടം മെഷീനിൽ കയറി 80 വർഷം മുന്നോട്ട് അതായത് 2100 ലേക്ക് സങ്കൽപ്പത്തിൽ പോയാൽ.. നമുക്ക് അന്നത്തെ ആളുകളുടെ കൂടെ ഹെൽത്തി ആയി ജീവിക്കാൻ സാധിക്കുമോ ?

A ) ഒരു പ്രശനവും ഉണ്ടാവില്ല.
B ) അന്നത്തെ വൈറസുകളെ പ്രതിരോധിക്കുവാൻ നമ്മുടെ ശരീരത്തിന് പറ്റണം എന്നില്ല.