ചില അസുഖങ്ങളെ നമ്മുടെ നഖം നോക്കിയാൽ പറയുവാൻ പറ്റും

79

Baiju Raj

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള നഖങ്ങൾ കാണും. ചില അസുഖങ്ങളെ നമ്മുടെ നഖം നോക്കിയാൽ പറയുവാൻ പറ്റും. ചില ആളുകൾ‌ക്ക് സ്വാഭാവികമായും വളരെ കട്ടിയുള്ളതോ നേർത്തതോ ആയ നഖങ്ങളുണ്ടെങ്കിലും അവയുടെ ഘടനയിലോ നിറത്തിലോ എന്തെങ്കിലും മാറ്റം കണ്ടാൽ‌, അത് പരിശോധിക്കണം. നഖങ്ങളിൽ കാണുന്ന വെളുത്ത പാടുകൾ കാൽസ്യം കുറവുള്ളതിന്റെ അടയാളമായാണ് പൊതുവെ കാണപ്പെടുന്നത്. ല്യൂക്കോണീഷ്യ എന്ന് പറയും.

ചിലപ്പോൾ ഇത് ഫങ്കൽ ഇന്ഫെക്ഷന്റെ ഭാഗമായും വരാറുണ്ട്. ഇത് പേടിക്കേണ്ട കാര്യം അല്ല. നഖം ശുദ്ധിയായി സൂക്ഷിക്കുകയോ, സമീകൃതാഹാരം കഴിക്കുകയോ വഴി ഇവ താനേ മാറിക്കൊള്ളും.കറുത്ത് നെടുനീളെ ഉള്ള വരകളും, അവിടിവിടുള്ള പാടുകളും രണ്ട് വിത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.ചിലപ്പോൾ ഇവ നഖത്തിന് പുറത്തോ, മുകളിലോ ഉള്ള രക്തസ്രാവം കാരണം ഉണ്ടാവാം. ഇവ കറുത്തോ, ചുവന്നോ, ഇരുണ്ട നിറത്തിലോ കാണപ്പെടുന്നു.അങ്ങനെ പരിക്കുകളൊന്നും ഇല്ലാതെ ആണ് ഈ വരകൾ ഉണ്ടായതെന്ന് ഉറപ്പുണ്ടെങ്കിൽ അത് ചിലപ്പോൾ മെലനോമ ആകാം. തീർച്ചയായും ഡോക്ടറെ കാണുക.

നഖങ്ങളിൽ അടുത്തടുത്തായി കാണുന്ന ചാലുകൾ മിക്കവാറും പ്രായമായവരിൽ കാണാറുണ്ട്.നഖങ്ങളിൽ പെട്ടന്ന് തിരിച്ചറിയാൻ പറ്റുന്ന കുഴിവുകളും, രൂപമാറ്റവും മിക്കവാറും ഇരുമ്പിന്റെ കുറവുകാരണം ഉണ്ടാവുന്നതാവാം. അത് മാറുവാൻ ആഹാരം ശ്രദ്ധിച്ചാൽ മതിയാവും.
വരണ്ടു പൊട്ടുന്ന നഖങ്ങൾ ചിലപ്പോൾ തൈറോഡുമായി ബന്ധപ്പെട്ട അസുഖത്തിന്റേതു കാരണം ആവാം.നഖങ്ങളിൽ വളരെ വലിയ വെളുത്ത ഭാഗങ്ങൾ കാണുന്നുണ്ട് എങ്കിൽ അത് ചിലപ്പോൾ ഷുഗറിന്റെയോ, പ്രഷറിന്റെയോ ഭാഗമായി ആവാം. ഡോക്ടറെ കാണുക.