ഉച്ചയാവുമ്പോൾ ഈഫൽ ടവറിന്റെ ഉയരം രാവിലത്തേതിനേക്കാൾ 15 Cm കൂടും

41

Baiju Raj

ഉച്ചയാവുമ്പോൾ ഈഫൽ ടവറിന്റെ ഉയരം രാവിലത്തേതിനേക്കാൾ 15 സെന്റീമീറ്ററോളം കൂടും !

ഈഫൽ ടവറിന്റെ ശരാശരി ഉയരം 324 മീറ്ററാണ്. ശരാശരി പറയുവാൻ കാരണം അതിന്റെ ഉയരത്തിൽ വരുന്ന സാരമായ വിത്യാസം കാരണമാണ്.ഡിസംബർ, ജനുവരി മാസങ്ങളിൽ പാരീസിലെ ശരാശരി കുറഞ്ഞ താപനില 3. C ആണ്.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പാരീസിലെ ശരാശരി ഉയർന്ന താപനില 25. C ആണ്.അതിനാൽ ശരാശരി താപനില പരിധി 22. C ആണ്

May be an image of monument and text that says "MORNING (COLD) NOON (HOT) 980ft 980 5.9 in #609 ഉച്ചയാവുമ്പോൾ ഈഫൽ ടവറിൻ്റെ ഉയരം രാവിലത്തേതിനേക്കാൾ 15 സെൻ്റീമീറ്ററോളം കൂടും ശാസ്തരലോകം ബൈജുരാജ്"പച്ചിരുമ്പ് ഉപയോഗിച്ചാണ് ഈഫൽ ടവർ നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പിന് 11×10-6 /. K അല്ലെങ്കിൽ താപ വികാസത്തിന്റെ ഗുണകം ഉണ്ട്. വെയിൽ നേരിട്ട് അടിക്കുമ്പോൾ ഇരുമ്പ് വായുവിലെ താപനിലയേക്കാൾ കൂടുതൽ ചൂടാകും. ഡിസംബർ, ജനുവരി മാസങ്ങളിൽ വെയിൽ ഉള്ള ദിവസങ്ങളിൽ ഈഫൽ ടവറിന്റെ താപനില 55. C വരെ ആവും.അപ്പോൾ രാവിലെയും, ഉച്ചയ്ക്കും ഉള്ള താപവ്യത്യാസം 50. C ക്കു മുകളിൽ വരുന്നുണ്ട്. അതിനാൽ വെയിൽ അടിച്ചു 50. C ചൂട് കൂടുമ്പോൾ ടവറിന്റെ ഉയരം 17-18 സെന്റിമീറ്റർ വരെ കൂടും എന്ന് കണക്കാക്കാം. വൈകീട്ട് ആവുമ്പോൾ തിരിച്ചു കുറഞ്ഞ ഉയരത്തിലേക്ക് താഴും.എല്ലാ ദിവസവും ഉച്ചയ്ക്ക് 55. C ചൂട് ആവണം എന്നില്ല. എന്നാലും ഒരു ശരാശരി ചൂട് എടുത്താൽ 14-15 സെന്റിമീറ്റർ വരെ ഉച്ചയ്ക്കും, രാവിലെയും ഉയര വിത്യാസം വരും എന്ന് കണക്കാക്കാം.

  • നല്ല വെയിൽ ടവറിൽ അടുക്കുമ്പോൾ ടവർ വലുതാവുന്നതു നമുക്ക് ‘ നേരിട്ട് കണ്ട് ‘ മനസിലാക്കാം. ടവറിന് പുറത്തു തൊട്ടടുത്തുനിന്നു നോക്കണം എന്നുമാത്രം