നമ്മുടെ കണ്ണിനു തൊട്ടു മുന്നിലുള്ള മൂക്ക് നാം കാണാറുണ്ടോ ? ഇല്ല

42

Baiju Raj

കണ്ണിനു മുന്നിലുള്ള കാര്യങ്ങളെല്ലാം നാം കാണുറുണ്ടോ ?
.
നമ്മുടെ കണ്ണിനു തൊട്ടു മുന്നിലുള്ള മൂക്ക് നാം കാണാറുണ്ടോ ? ഇല്ല. രണ്ട് കണ്ണും തുറന്നു ഒന്ന് ശ്രമിച്ചാൽ പോലും മൂക്ക് നാം കാണില്ല.എന്നാൽ ഒരു കണ്ണടച്ച് മൂക്ക് ശ്രദ്ധിച്ചാൽ നമുക്ക് മൂക്ക് കാണാം. അതും വളരെ വലുതായി. പക്ഷെ തൊട്ടടുത്തായതിനാൽ ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല എന്ന് മാത്രം. പക്ഷെ കാണാം.നമ്മുടെ കണ്ണ് ഇതുപോലെ കണ്മുന്നിലുള്ള കാര്യത്തെ ഒഴിവാക്കുന്നതിനെയാണ് അബോധാവസ്ഥയിലുള്ള സെലക്ടീവ് ശ്രദ്ധ അല്ലെങ്കിൽ unconscious selective attention എന്ന് പറയുന്നത്.
.
കണ്ണിലൂടെ വസ്തുക്കൾ നോക്കുമ്പോൾ അവയുടെ നിറം, അവയിലേക്കുള്ള ദൂരം എന്നിവ നമ്മുടേതായ രീതിയിൽ വിലയിരുത്തി ആണ് കാര്യങ്ങൾ നമുക്ക് തലച്ചോർ പറഞ്ഞു തരിക. ഇതിനായി ധാരാളം ഊർജം ആവശ്യമാണ്. നമ്മുടെ ശരീരം ചിലവാക്കുന്നതിൽ അഞ്ചിലൊന്ന് ഊർജവും തലച്ചോറാണ് ഉപയോഗിക്കുന്നത്. ഈ ഊർജം ലാഭിക്കുവാനായി തലച്ചോർ ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് ഈ ഒഴിവാക്കൽ.
.
ഇതുപോലെത്തന്നെ മറ്റൊന്നാണ് blind spot ഒഴിവാക്കലും.കണ്ണുകളിൽ പ്രകാശം സ്വീകരിക്കാൻ സെല്ലുകളില്ലാത്തതിനാൽ നമ്മുടെ മുന്നിലുള്ള കുറച്ചു ഭാഗം സ്ഥിരമായി നാം കാണാറില്ല. എന്നാൽ ഈ ന്യൂനത നാം അറിയാറില്ല. അറിയുമായിരുന്നെകിൽ രണ്ട് കറുത്ത വട്ടം കണ്മുന്നിലായി, ഇരുവശവുമായി നാം എപ്പോഴും കാണുമായിരുന്നു.
.
നിങ്ങൾ പവർ ഗ്ളാസുകളോ, കൂളിംഗ് ഗ്ളാസുകളോ ഉപയോഗിക്കുന്ന വ്യക്തി ആണ് എങ്കിൽ ഒരു പരീക്ഷണം നിങ്ങൾക്ക് ചെയ്യാം.ഏതെങ്കിലും സൈഡിൽ ഒരു ഗ്ളാസിനു മുകളിലായി ഒരു ഇടത്തരം വലിപ്പത്തിലുള്ള കറുത്ത പൊട്ട് ഒട്ടിച്ചു നോക്കുക. കുറച്ചു ദിവസങ്ങൾ നിങ്ങൾ അത് കറുത്ത് ഒരു തടസ്സം ആയി കാണും. അത് കഴിഞ്ഞു അത് അവിടെ ഉള്ളതായി തോന്നുകയേ ഇല്ല. ഒരു തടസ്സവും ഇല്ലാതെ മുന്നിലുള്ള കാര്യങ്ങൾ എല്ലാം കാണുന്നതായി തോന്നും.