Baiju Raj (ശാസ്ത്രലോകം )

കുഞ്ഞുങ്ങൾക്ക് ജന്മനാ നീന്തുവാനുള്ള വാസന ഉണ്ടായിരിക്കും എന്ന് പൊതുവെ പറയും. ശരിയാണ്..ജനിച്ചു കുറച്ചു മാസം അവർ വെള്ളത്തിൽ വീണാലും നീന്തും. പക്ഷെ അത് ജന്മവാസന കൊണ്ടല്ല. പകരം ബ്രാഡികാർഡിക് പ്രതികരണം എന്ന കാരണം കൊണ്ടാണ്. എന്നുവച്ചാൽ.. വെള്ളത്തിലൂടെ സ്വയം സഞ്ചരിക്കുന്നതും വെള്ളത്തിൽ മുങ്ങുന്നതിനോടുള്ള പ്രതികരണമായി അവരുടെ ശ്വസനനിരക്കും ഹൃദയമിടിപ്പും മാറ്റുന്ന പ്രതിഭാസമാണ്. കൂടാതെ വെള്ളം കണ്ണിൽ കയറും എന്ന ഭയം ഇല്ലാത്തതിനാൽ കണ്ണും അവർ തുറന്നു പിടിക്കുവാൻ അവർക്കു കഴിയും.അതുകൊണ്ടുതന്നെ അവർക്കു കരയിലെപോലെതന്നെ വെള്ളത്തിലും പേടി തോന്നില്ല.

Water Babies | Society | theguardian.com | Baby swimming, Kids swimming, Water birthമിക്ക ശിശുക്കളും, അവരുടെ ശ്വസനം സംരക്ഷിക്കുന്നതിനായി വെള്ളത്തിൽ മുങ്ങുമ്പോൾ ശ്വാസോച്ഛ്വാസം കുറച്ചു സമയം പിടിച്ചു വയ്ക്കുകയും, വെള്ളത്തിൽ മുങ്ങുന്നത് അതിജീവിക്കുകയും ചെയ്യും. എന്നാൽ നീന്താൻ ഉള്ള ശാരീരിക ശേഷി ഉണ്ടാവണം എന്നില്ല. മറ്റ് സസ്തനികളും ഈ പ്രതിഭാസം പ്രകടമാക്കുന്നു.

https://youtu.be/wrtF8VHFi2A

ഈ റിഫ്ലെക്സിൽ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ മന്ദഗതിയിൽ ആവുന്നു. വിരലുകൾ, കാൽവിരലുകൾ എന്നിവിടങ്ങളിൽ രക്തചംക്രമണം കുറയുന്നു. ഡൈവിംഗ് റിഫ്ലെക്സ് സമയത്ത്, ശിശുവിന്റെ ഹൃദയമിടിപ്പ് ശരാശരി 20% കുറയുന്നു. ശ്വാസാദ്വാരം ( glottis ) സ്വയമേവ അടച്ച് ശ്വാസനാളിയിലേക്കു പ്രവേശിക്കുന്ന വെള്ളം അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് തിരിച്ചുവിടുന്നു. ചലനസമയത്തും വിശ്രമത്തിലും ഡൈവിംഗ് പ്രതികരണം ഓക്സിജൻ സംരക്ഷണ ഫലമുണ്ടെന്ന് കാണിക്കുന്നു. ഹൃദയത്തിനും തലച്ചോറിനുമായി ഓക്സിജൻ സംരക്ഷിക്കപ്പെടുന്നു, ഗുരുതരമായ ഹൈപ്പോക്സിക് കേടുപാടുകൾ ആരംഭിക്കുന്നത് മന്ദഗതിയിലാക്കുന്നു. അതിനാൽ ഡൈവിംഗ് പ്രതികരണം ശരീരത്തിന്റെ ഒരു പ്രധാന പ്രതിരോധ സംവിധാനമായി കണക്കാക്കാം.

  • കുഞ്ഞായിരിക്കുമ്പോഴേ അവരെ നീന്തൽ പാഠങ്ങളിലേക്കും കൊണ്ടുപോകാം. മുങ്ങിമരിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായാണ് ഇത്. എന്നിരുന്നാലും അവരുടെ ശരീര സവിശേഷതകളും ശക്തിയും കുറവായിരിക്കും എന്നതും ശ്രദ്ധിക്കുക.

 

You May Also Like

മഴ നനയില്ല, പക്ഷെ ഈ കുടയുടെ ഭാഗം ആർക്കും കാണാൻ പറ്റില്ല

ഇത് കുട പ്രവർത്തിപ്പിക്കുമ്പോൾ അതിനു ചുറ്റും കുട പോലെ വായു പ്രവാഹം ഉണ്ടാവുന്നു. ആ പ്രവാഹത്തിൽ മഴത്തുള്ളികളെ വശങ്ങളിലേക്ക് തെറിപ്പിക്കുകയാണ് ചെയ്യുക

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു

ഗഗൻയാൻ Sabu Jose മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2025 ൽ ഇസ്രോ വിക്ഷേപിക്കുന്ന…

സമുദ്രത്തിൽ 6 കിലോമീറ്റർ താഴ്ച്ചയിൽ മൂന്ന് ഭാരതീയരെ വഹിക്കുന്ന അന്തർവാഹിനി അണിയറയിൽ ഒരുങ്ങുന്നു

‘സമുദ്രയാൻ’ – സമുദ്രാന്തര പര്യവേഷണത്തിന് ഭാരതവും. Bladan Plimthihan ഇന്ത്യൻ മഹാസാമുദ്രത്തിൽ 6 കിലോമീറ്റർ താഴ്ച്ചയിൽ…

നാം നടക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…