Baiju Raj (ശാസ്ത്രലോകം)

തേനീച്ചയുടെ കൊമ്പിന്റെയും, ഒരു സൂചി മുനയും മൈക്രോസ്‌കോപ്പിലൂടെയുള്ള ചിത്രങ്ങളാണ് ഇത് !
.
സൂചിയേക്കാൾ പതിന്മടങ്ങു സൂക്ഷ്മമായതും, കൃത്യതയും ഉള്ളതാണ് തേനീച്ചയുടെ കൊമ്പ്. യഥാർത്ഥത്തിൽ ഈ കൊമ്പു 2 ആയി തിരിഞ്ഞിട്ടുണ്ട്. കൊമ്പിനു മുകളിൽ ഒരു ചെറിയ അറ ഉണ്ട്, അതിൽ തേനീച്ച വിഷം ( venom ) ഉണ്ട്. ഈ അറ എപ്പോഴും കമ്പനം ചെയ്തുകൊണ്ടിരിക്കും. ചർമ്മത്തിൽ പതിച്ച കൊമ്പിന്റെ ഈ അറ്റം ശ്രദ്ധാപൂർവ്വം നോക്കിയാൽ അത് ചുരുങ്ങുന്നതും വിശ്രമിക്കുന്നതും കാണാൻ കഴിയും. ഈ കമ്പനം കാരണം കുത്തുമ്പോൾ കൊമ്പു ചർമ്മത്തിൽ കൂടുതൽ താഴാൻ കാരണമാകുന്നു.

May be an image of textഒരിക്കൽ ചർമത്തിൽ കൊമ്പു കയറിയാൽ പിന്നെ ഊരി പോരില്ല എന്ന് കൊമ്പിന്റെ ഇരു വാസവുമുള്ള ചൂണ്ടക്കൊളുത് പോലത്തെ ആകൃതികൾ ശ്രദ്ധിച്ചാൽ നമുക്ക് മനസിലാവും. അതിനാൽ കുത്തിക്കഴിഞ്ഞ ശേഷം കൊമ്പു നമ്മുടെ ശരീരത്തിൽ ഉപേക്ഷിച്ചായിരിക്കും തേനീച്ച പോവുക.

അറയുടെ കമ്പനം കാരണം വിഷം ശരീരത്തിൽ കൂടുതൽ കൂടുതലായി എത്തിക്കൊണ്ടിരിക്കും. അതിനാലാണ് കുത്തുകൊണ്ട ഉടനെ നമ്മൾ കൊമ്പു നീക്കം ചെയ്യണം എന്ന് പറയുന്നത്.

കൊമ്പു വളരെ ചെറുതായതുകാരണം പലരും ശ്രദ്ധിക്കാതെ അതിനു മുകളിൽ തടവും. അങ്ങനെ തടവിയാലോ, അല്ലെങ്കിൽ കൊമ്പിൽ വിരൽ ഉപയോഗിച്ച് പിടിച്ചു വലിച്ചു ഊരുവാൻ ശ്രമിച്ചാലോ കൊമ്പിനുകൂടെയുള്ള അറയിൽ അവശേഷിക്കുന്ന മുഴുവൻ വിഷവും നിങ്ങളുടെ ശരീരത്തിലേക്ക് എത്തും.

കൊമ്പു നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നമ്മുടെ നഖം അല്ലെങ്കിൽ ഒരു മൂർച്ച ഇല്ലാത്ത കത്തി ഉപയോഗിച്ച് ചുരണ്ടിയെടുക്കുക എന്നതാണ്. അപ്പപ്പോൾ അതിലെ വിഷം കൂടുതലായി ശരീരത്തിൽ എത്തില്ല.

  • തേനീച്ച കുത്തുമ്പോൾ അവയുടെ അടിവയറിന്റെ ഭാഗവും, പേശികളും ഞരമ്പുകളും അതിനൊപ്പം ഉപേക്ഷിക്കുന്നതിനാൽ ആ തേനീച്ചയ്ക്ക് പിന്നീട് ജീവിക്കുവാൻ സാധിക്കില്ല.
You May Also Like

നിങ്ങൾക്കറിയാമോ ? വാക്സീൻ എന്ന വാക്ക് പശുവിൽ നിന്നത്രേ !

വാക്സീൻ എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത് പശു എന്നർത്ഥമുള്ള ‘വാക്ക’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. 1796 -ൽ അന്ന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരുന്ന

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഇതുപോലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണം ഉണ്ടാകാൻ വഴിയില്ല

ശബ്ദത്തെ ഒരേ സമയം അയയ്ക്കുവാനും സ്വീകരിക്കുവാനും പാകത്തിൽ രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ. 2-വേ കമ്മ്യൂണിക്കേഷൻ സാധ്യമായത് കൊണ്ട് ഇത് സംഭാഷണപ്രധാനമായ ആശയ വിനിമയത്തിനാണ്

മൊബൈൽ ഫോണുകൾ മുതൽ സ്മാർട്ട് ഫോണുകൾ വരെ

ഈ വരുന്ന ഏപ്രിൽ 3 ആം തീയതിക്ക് ഒരു പ്രത്യേകത ഉണ്ട്, അന്നാണ് അമേരിക്കയിലെ ന്യൂ യോർക്കിൽ മോട്ടറോള കമ്പനിയുടെ മാർട്ടിൻ കൂപ്പർ

നെഹ്‌റുവും രാജ്കുമാരി അമൃത് കൗറും എയിംസും

ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തിവച്ച എന്നാൽ പിൽക്കാലത്ത് നിശബ്ദമായിപ്പോയ പേരാണ് അമൃത് കൗറിന്റേത്. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി