Baiju Raj (ശാസ്ത്രലോകം)

ശനി ഗ്രഹത്തെ വെള്ളത്തിൽ ഇട്ടാൽ അത് പൊങ്ങിക്കിടക്കുമോ ?
.
വെള്ളത്തിന്റെ സാന്ദ്രത 1 ആണ്. അതിനാൽ 1 ഇൽ കുറവു സാന്ദ്രതയുള്ള ഏതൊരു വസ്തുവും വെള്ളത്തിൽ ഇട്ടാൽ പൊങ്ങിക്കിടക്കും.
.
ഭൂമി ഒരു റോക്കി പ്ലാനറ്റ് ആണ്. അഥവാ.. കല്ലും, മണ്ണും ലോഹങ്ങളും ഒക്കെയായി ഏതാണ്ട് മുഴുവനായും നല്ല ഭാരമുള്ള വസ്തുക്കൾ കൊണ്ട് ഉള്ളതാണ്.
ഭൂമിയുടെ മൊത്തത്തിലുള്ള.. അതായത് കടലും, കരയും, അന്തരീക്ഷവും ഒക്കെ എടുത്തതിന്റെ ആവരേജ് സാന്ദ്രത 5.5 ആണ്. അതായത് വെള്ളത്തിന്റെ 5.5 ഇരട്ടി സാന്ദ്രത.. അതുകൊണ്ട് 5.5 ഇരുട്ടി ഭാരം ഉണ്ടാവും.
.
ഭൂമി ശരാശരി ദൂരം 6371 കിലോമീറ്റർ ആരമുള്ള ( radius ) ഉള്ള ഗോളമാണ്. 6 x 10 ^ 24 കിലോഗ്രാം പിണ്ഡവുമുണ്ട്.
ഭൂമിയുടെ മാസ്സിനെ ഭൂമിയുടെ വ്യാപ്തം ( volume ) കൊണ്ട് ഹരിച്ചാണ് നമുക്ക് 5.5 എന്ന സാന്ദ്രത കിട്ടിയത്.
വെള്ളത്തേക്കാൾ 5.5 മടങ്ങ് സാന്ദ്രത ഉള്ളതിനാൽ ഭൂമി വെള്ളത്തിൽ കല്ല് മുങ്ങുന്നപോലെ മുങ്ങും.
.
സൂര്യനോട് അടുത്തുള്ള ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവ റോക്കി പ്ലാനറ്റുകൾ ആണ്.
.
ബുധൻ ( Mercury ) സാന്ദ്രത 5.4
ശുക്രൻ ( Venus ) സാന്ദ്രത 5.2
ഭൂമി സാന്ദ്രത 5.5
ചൊവ്വ ( Mars ) സാന്ദ്രത 3.9
പിന്നീടുള്ള ഗ്രഹങ്ങൾ വാതക ഗോളങ്ങളാണ്. അതിനാൽ സാന്ദ്രത കുറവാണ്.
.
വ്യാഴം ( Jupiter ) സാന്ദ്രത 1.24
ശനി ( Saturn ) സാന്ദ്രത വെറും 0.68 മാത്രം !
യുറാനസ് സാന്ദ്രത 1.27
നെപ്റ്റ്യൂൺ സാന്ദ്രത 1.6
.
ഇവിടെ നോക്കിയാൽ അറിയാം.. ശനിയുടെ ശരാശരി സാന്ദ്രത മാത്രം 1 ഇൽ കുറവാണ്, 0.68. ഒരു മരത്തടിയുടെ അത്ര സാന്ദ്രത മാത്രം.
അതിനാൽ ശനി ഗ്രഹവും ഒരു മരത്തടിപോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കും !
മറ്റു ഗ്രഹങ്ങൾക്കെല്ലാം സാന്ദ്രത കൂടുതലാണ്.
ഏറ്റവും സാന്ദ്രത കൂടിയത് ഭൂമിക്ക്.
.
ശനിയെ പൊങ്ങിക്കിടക്കാൻ പര്യാപ്തമായ അത്ര വെള്ളം ഉണ്ടോ എന്ന് ചോദിച്ചാൽ..
ഇല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ..
.
ഇനി അത്ര വെള്ളം ഉണ്ടായാൽ പോലും ശനി ഗ്രഹം വാതകങ്ങളാൽ ആണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് വെള്ളവുമായി കൂടി ചേരുകയോ, പരന്നു പോവുകയോ മറ്റോ ചെയ്യും. അതുകൊണ്ട് ശനിയുടെ സാന്ദ്രത മനസിലാക്കുവാൻ മാത്രമാണ് ഈ ലേഖനം.
* ചിത്രം കണ്ട് തെറ്റിദ്ധരിക്കരുത് ????
* ചിത്രത്തിൽ ശനിയുടെ കൂടെ നമ്മുടെ കുഞ്ഞൻ ഭൂമിയെയും അനുപാത വലിപ്പത്തിൽ കാണിച്ചിട്ടുണ്ട്.
ആ ഭൂമിയിൽത്തന്നെ വെറും ആയിരത്തിൽ ഒന്ന് മാത്രമാണ് വെള്ളം ഉള്ളത് ! അപ്പോൾ ഭൂമിയിലെ ആകെയുള്ള വെള്ളത്തിന്റെ അളവ് ഊഹിക്കാമല്ലോ ????

You May Also Like

9 കോടിവർഷം മുമ്പത്തെ ഭൂമിയിലെ ജീവിതത്തിന്റെ സാക്ഷ്യപത്രം

ഒമ്പത്‌ കോടിവർഷത്തോളം മണ്ണില്‍ ഫോസിലായി ഉറഞ്ഞുകൂടി കിടന്നതിന്‌ ശേഷം മൊറോക്കോയില്‍നിന്നും മനുഷ്യന്‍ അതിനെ വെളിയിലെടുത്തു

നമുക്കും അത് തൊട്ടു നോക്കാം, മുകളിൽ കയറാം, ഫോട്ടോയും എടുക്കാം

ഇവ ഏതെങ്കിലും വാൽനക്ഷത്രത്തിൽനിന്നു അടർന്നു പോന്നതോ, അല്ലെങ്കിൽ ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയിലായുള്ള ആസ്‌ട്രോയ്ഡ് ബെൽറ്റിൽനിന്നും തെന്നിമാറി വരുന്നതോ, അതും അല്ലെങ്കിൽ ചന്ദ്രനില്നിന്നോ

യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന എൻജിനീയർമാർ കപ്പലണ്ടി കൊറിക്കുന്നത് എന്തിന് ?

യുഎസ് ബഹിരാകാശ ഏജൻസിയായ ‘നാസ’യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന എൻജിനീയർമാർ കപ്പലണ്ടി കൊറിക്കുന്നത് എന്തിന്…

ഭൂരിഭാഗം പേർക്കും കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടായി എന്നതിൽ കവിഞ്ഞൊന്നും അറിയില്ല, പരിണാമ സിദ്ധാന്തവും അത് രൂപപ്പെട്ട സാഹചര്യവും എന്താണ് ?

ലോകത്തിന്റെ ചിന്താമണ്ഡലത്തിൽ വിസ്ഫോടനം സൃഷ്ടിച്ചതാണ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്ന്‌ എല്ലാവർക്കുമറിയാം. പരിണാമസിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡാർവിനുശേഷം ആ തിയറിയെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ അവതരിപ്പിച്ച മറ്റു കുറച്ചു തിയറികളെ ഒന്നു നോക്കാം.