അതിന്റെ രഹസ്യം ആ വടിയിൽ ആണ്, അത് ചുമ്മാ ഒരു വടിയല്ല

0
78

Baiju Raj

നമ്മുടെ നാട്ടിൽ ഇതുപോലെ വടിയിൽ ഇരു വശവുമായി ഭാരം തൂക്കിയിട്ട് കൂളായി നടന്നുപോകുന്ന കച്ചവടക്കാരെ കണ്ടിട്ടുണ്ടോ ? ഇപ്പോൾ വാഹനം ഒക്കെ ഉള്ളതുകാരണം അതുപോലെ നടന്നു വിൽപ്പന ചെയ്യുന്ന കച്ചവടക്കാരെ കാണാറില്ല. പക്ഷെ പണ്ടൊക്കെ ഇതൊരു സ്ഥിരം കാഴ്ച ആയിരുന്നു. അവർ വളരെയധികം ഭാരവും തോളിൽ വച്ച് പോകുന്നത് ഒരു അത്ഭുതമുള്ള കാഴ്ച ആയിരുന്നു.
എങ്ങനെയാണ് അവർക്കു ഇത്ര ഭാരം എടുത്തു കൂളായി നടന്നുപോകുവാൻ സാധിക്കുന്നത് ?

അതിന്റെ രഹസ്യം ആ വടിയിൽ ആണ്. അത് ചുമ്മാ ഒരു വടിയല്ല. വളയുന്ന വടി. അതായത് നമ്മുടെ വാഹങ്ങളിലും മറ്റും ഉള്ളതുപോലുള്ള ഷോക് അബ്സോർബർ ആണത് !ഷോക്ക് അബ്സോർബർ ഇല്ലാത്ത ബൈക്കിലോ, വാഹങ്ങളിലോ പോകുന്ന കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ ? നമ്മുടെ നടു ഒടിയൻ അത് മതി. പക്ഷെ ഭാരവുമായി നടക്കുമ്പോൾ എന്തിനു ഷോക്ക് അബ്സോർബർ ?
ആവശ്യമുണ്ട്. സാധാരണ രീതിയിൽ നമ്മുടെ ശരീര ഭാരം താങ്ങുന്നതിനുള്ള ഷോക്ക് അബ്സോർബർ നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ട്. നമ്മുടെ കാൽപാതത്തിന്റെ മുട്ടും, കാലിലെ മുട്ടിലും എല്ലുകളും ചേർന്ന് തിരിഞ്ഞു Z ആകൃത്രിയിൽ ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കും. എന്നാലും കൂടുതൽ ഭാരം എടുത്തു പോവുമ്പോൾ അത് പോരാതെ വരും. അതിനാൽ നമ്മൾ കാൽ പൊക്കി മുന്നോട്ട് നീങ്ങുമ്പോൾ നമ്മൾ എടുത്തിരിക്കുന്ന ഭാരത്തിന്റെ കുറച്ചു ശതമാനം ഭാരം കൂടുതൽ നമ്മളിൽ വരും. കാൽ താഴ്തുമ്പോൾ ഭാരം കുറയും, നിലത്തു ചവിട്ടുമ്പോൾ വീണ്ടും കൂടും.. അങ്ങനെ കൂടിയും കുറഞ്ഞും വരും. എന്നാൽ ഇതുപോലെ വളയുന്ന വടിയിൽ ഭാരം തൂക്കിയാലോ ?
അപ്പോൾ ഇടയ്ക്കു ഭാരം കൂടുന്നതും, പിന്നീട് കുറയുന്നതിന്റെയും തോത് കുറയും. നടക്കുമ്പോൾ ഉടനീളം ചുമലിൽ താങ്ങുന്ന ഭാരം മാത്രമേ അനുഭവപ്പെടൂ.. ഇടയ്ക്ക് കൂടുകയും, കുറയുകയും ഇല്ല. കൂൾ..

ശ്രദ്ധിക്കുക: വടി വച്ചതുകൊണ്ട് കൂടുതൽ ഭാരം എടുക്കുവാൻ സാധിക്കില്ല. നമുക്ക് ഉയർത്താവുന്ന അത്രയേ പറ്റുകയുള്ളൂ. പക്ഷെ നടക്കുമ്പോൾ ഉള്ള കുലുക്കം മൂലം ഭാരം കൂടിയും, കുറഞ്ഞും അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഉണ്ടാവില്ല.അത് ശരി. അപ്പോൾ വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ അതിനെന്താ കാര്യം എന്ന് ആലോചിക്കുന്നുണ്ടോ ?ഉണ്ട്. കാര്യം ഉണ്ട്. വളരെ അധികം ഭാരം പവർലിഫ്ട് ചെയ്യുമ്പോൾ ജിമ്മിലെ ബാറിന് അൽപ്പം വഴക്കം ഉണ്ടെങ്കിൽ അത് ഉയർത്തുവാൻ ചെറിയൊരു ശതമാനം കൂടുതൽ എളുപ്പമാണ്.അതുപോലെതന്നെ മറ്റൊരു കാര്യം. വടി കുത്തിച്ചാട്ടം ( pole vault ) ചെയ്യാനുള്ള വടി ശ്രദ്ധിച്ചിട്ടുണ്ടോ ? അത് നന്നായി വളയുന്ന വടിയാണ്. സെര്ജി ബുബ്കയുടെ റെക്കോഡ് 6 മീറ്ററിന് മുകളിലാണ് ! ഇനി.. വളയാത്ത വടി ഉപയോഗിച്ച് സെര്ജി ബുബക്ക പോൾവാൾട്ട് ചാടുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ.. 😃