Science
ശാസ്ത്ര ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നിഗൂഢമായ ലോഹത്തൂണ് ! രഹസ്യമെന്ത് ?
തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഒറ്റത്തൂണ് യൂടായില്‍ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവര്‍ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല
117 total views

ശാസ്ത്ര ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നിഗൂഢമായ ലോഹത്തൂണ് !
.
News:
” അമേരിക്കയിലെ യൂടായില്‍ കണ്ടത്തിയതിനു സമാനമായ ലോഹത്തൂണ് ഇപ്പോള്‍ റൊമാനിയയിലും കണ്ടെത്തിയിരിക്കുകയാണ്. യൂടായിലെ തൂണ് അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ സമാനമായ ഒറ്റത്തൂണ് കണ്ടെത്തിയിരിക്കുന്നത്.
തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഒറ്റത്തൂണ് യൂടായില്‍ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവര്‍ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചവര്‍ ഇത് കണ്ടിരുന്നു. എന്നാല്‍, ശനിയാഴ്ച ഇത് കാണാതായി. തൂണ് നിന്ന സ്ഥലത്ത് ത്രികോണാകൃതിയില്‍ ഒരു കുഴിയും കണ്ടെത്തി ഇതിനു പിന്നാലെയാണ് കടലിനക്കരെ ഏതാണ്ട് 6000 മൈല്‍ അകലെ തൂണ് കണ്ടത്തിയത്.ഹെലികോപ്റ്ററില്‍ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായില്‍ നിഗൂഢമായ ഒറ്റത്തൂണ് കണ്ടെത്തിയത്. ഏകദേശം മൂന്നു മീറ്റർ ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, ഏത് ലോഹമാണ് ഇതിൻ്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.” ഇങ്ങനെ ഒരു വാർത്ത ഇപ്പോൾ വൈറലാണ്. എന്തായിരിക്കാം യാഥാർഥ്യം ?
.
.
അമേരിക്കയിൽ മാൻഹട്ടനിലെ വെസ്റ്റ് 20 സ്ട്രീറ്റിൽ താമസിച്ചിരുന്ന ഒരാളാണ് ജോൺ മക്ക്രാക്കൻ.അദ്ദേഹത്തിന്റെ വീട്ടിലെ ഗാലറിയിൽ ഉള്ള നിർമിതികൾ ആണ് ഇവിടെ ചിത്രത്തിൽ താഴെ കാണിച്ചിരിക്കുന്ന 4 മോണോലിതുകൾ.ഇത് 2010 ലെ ഫോട്ടോ ആണ്.
അദ്ദേഹം 2011 ഇൽ മരണമടഞ്ഞു. എങ്കിലും അതിനു മുന്നേതന്നെ ഇതുപോലുള്ള കൂടുതൽ മോണോലിതുകൾ അദ്ദേഹം നിർമിച്ചിരുന്നു.
എന്നാൽ ഇപ്പോൾ യൂടായിലും, റൊമാനിയായിലും കണ്ടെത്തിയ മോണോലിതുകൾക്കു ജോണ്‍ നിർമിച്ചവ അല്ല പകരം അനുഗ്രഹജീവികൾ നിർമിച്ചവ ആവാം എന്ന്. എന്നാൽ ജോണിന്റെ മകൻ പറയുന്നതു അത് അച്ഛൻ നിർമിച്ചവ ആകാം എന്നും.
ജോണിന്റെ മോണോലിതും, ഇപ്പോൾ അമേരിക്കയിലും റൊമാനിയായിലും കണ്ട മോണോലിതും കണ്ടിട്ടു നിങ്ങൾക്ക് എന്ത് തോന്നുന്നു 🙂
* ലോകത്തിന്റെ പല ഭാഗത്തും.. പ്രത്യേകിച്ച് അമേരിക്കയിൽ ഇതുപോലെ ജനശ്രദ്ധ ആകർഷിക്കുവാനായി പല നിർമിതികളും ആളുകൾ ചെയ്യാറുണ്ട്. ആരും കാണാത്ത രീതിയിലായിരിക്കും അവർ അത് ചെയ്യുന്നതും, അവിടെനിന്നു മാറ്റുന്നതും. ബാക്കി എല്ലാം കെട്ടുകഥകൾ ആവും.
118 total views, 1 views today