സൂര്യനിൽ ഒരു സ്ഫോടനം ഉണ്ടായാൽ 8 മിനിറ്റ് കഴിയുമ്പോൾ കാണാം, പക്ഷെ ആ ശബ്ദം കേൾക്കാൻ എത്ര കാത്തിരിക്കണം ?

84

Baiju Raj

” സൂര്യന്റെ ശബ്ദം ഓം കാരം ആണ്. അത് നാസ റെക്കോഡ് ചെയ്തു ” അതുപോലെ ” നരകത്തിന്റെ ശബ്ദം പുറത്തുവിട്ട നാസ ” എന്നൊക്കെ കേട്ടിട്ടില്ലേ ?സത്യത്തിൽ സൂര്യനിൽ അല്ലെങ്കിൽ ഒരു നക്ഷത്രത്തിന് ശബ്ദം ഉണ്ടാവും. കാരണം അവയുടെ അന്തർഭാഗത്തും, പുറത്തുമൊക്കെയായി ഭീമമായ സ്പോടങ്ങൾ ആണ്ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. പക്ഷെ അവയ്ക്കും നമുക്കും ഇടയിൽ ശബ്ദം സഞ്ചരിക്കുവാനുള്ള മീഡിയം ഇല്ലാത്തതുകാരണമാണ് ശബ്ദം നാം കേൾക്കാത്തത്. ഇനി സൂര്യനും ഭൂമിക്കും ഇടയിൽ ഭൂമിയിലേതുപോലെ ശബ്ദം സഞ്ചരിക്കുവാനുള്ള ഒരു മീഡിയം ഉണ്ടെങ്കിലോ ?

അപ്പോൾ ശബ്ദം ഇവിടെ എത്തും. പക്ഷെ നമുക്ക് അറിയാവുന്നതുപോലെ ദൂരെനിന്നു കേൾക്കുന്ന ശബ്ദത്തിനു തീവ്രത കുറവായിരിക്കും. അതുപോലെ അടുത്ത് നിന്നുള്ള ശബ്ദം തീവ്രത കൂടിയും കേൾക്കും.സൂര്യൻ ഉള്ളത് ഏതാണ്ട് 15 കോടി കിലോമീറ്റർ ദൂരെ ആണ്. എന്നാലും സൂര്യന്റെ ശബ്ദം ഇത്ര ദൂരെനിന്നു കേൾക്കുകയാണെകിൽ എത്ര വരും എന്ന് ആലോചിക്കാമോ ?ഒരു കടലിന്റെ ഇരമ്പൽ ശബ്ദം പോലെ ? noo

ഒരു Yamaha RX 100 ബൈക്ക് സ്റ്റാൻഡിൽ നിർത്തിയിട്ട് മാക്സിമം ആക്സിലറേറ്റർ നമ്മൾ തിരിച്ചാലുള്ള അത്ര ശബ്ദം ഉണ്ടാവും ! നമ്മൾ തിരിക്കുക എന്ന് വച്ചാൽ അത്ര അടുത്തുനിന്നു കേൾക്കുക എന്നാണ് ഉദ്ദേശിച്ചത്.അതായത്100 dB ! ചെവി പൊത്താൻ തോന്നുന്ന അത്ര ശബ്ദം ! അതും 15 കോടി കിലോമീറ്റർ ദൂരെ ഉണ്ടാവുന്ന ശബ്ദം ആണെന്ന് ഓർക്കണം.ഭൂമിക്കും, സൂര്യനും ഇടയ്ക്കു വായു ഇല്ലാത്തതു ഭാഗ്യം 😃ഇനി സൂര്യനിലെ ശബ്ദം ഭൂമിയിൽ എത്താൻ എത്ര സമയം എടുക്കും എന്ന് പറയാമോ ?പ്രകാശം ഇവിടെ എത്താൻ ഏതാണ്ട് 8 മിനിറ്റ് ( 500 സെക്കന്റ് ) എടുക്കും.പക്ഷെ ശബ്ദം എത്താൻ 14 വർഷത്തിൽ കൂടുതൽ എടുക്കും !!ഇപ്പോൾ സൂര്യനിൽ ഒരു സ്ഫോടനം ഉണ്ടായാൽ നമുക്ക് 8 മിനിറ്റ് കഴിയുമ്പോൾ അത് കാണാം. പക്ഷെ ആ ശബ്ദം കേൾക്കാം 14 വർഷവും 3 മാസവും നാം കാത്തിരിക്കണം !!!