ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി ! രസകരമായ കാര്യം അറിയണ്ടേ…

0
80

Baiju Raj (ശാസ്ത്രലോകം പോസ്റ്റ് )

ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി !
.
നാസയുടെ പെർസ്‌വെറാൻസ് റോവർ ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി.
ഏകദേശം 15 സെന്റീമീറ്റർ നീളമുള്ള പാറയെക്കുറിച്ചുള്ള രസകരമായ കാര്യം എന്താണെന്ന് വച്ചാൽ.. അതിന്റെ ഉത്ഭവത്തെക്കുറിച്ചു ആർക്കും അറിയില്ല എന്നതാണ്. മിനുസമാർന്നതും തിളക്കമുള്ളതുമായ ശരീരത്തിൽ ദ്വാരങ്ങളുള്ള പാറ വളരെ നിഗൂഡമാണ്. അത് എടുത്തു പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ ഇല്ല. പക്ഷെ ലേസർ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് പഠിക്കുവാൻ ശ്രമിക്കുകയാണ്.
ലേസർ ബീം കൃത്യമായ ഇടവേളകളിൽ പാറയിൽ അടിച്ചു ശബ്ദം ഉണ്ടാക്കി അത് റെക്കോഡ് ചെയ്തു വിലയിരുത്തുകയാണ് ഇപ്പോൾ ചെയ്തത്.

May be an image of outdoorsചിത്രത്തിൽ സൂക്ഷിച്ചുനോക്കിയാൽ ലേസർ അടയാളങ്ങളുടെ വരി നമുക്ക് കാണാം.
പാറകളുടെ ഭൗതിക ഘടനയെക്കുറിച്ചുള്ള സാന്ദ്രത, കാഠിന്യം കൂടാതെ അതിൽ കാലാവസ്ഥ വരുത്തിയ മാറ്റം എന്നിങ്ങനെയുള്ള വിവരങ്ങളും സാപ്പുകളുടെ ശബ്ദത്തിലെ വ്യതിയാനങ്ങൾ നമ്മോട് പറയുന്നു. എങ്കിലും രാസഘടനകളെ വിശകലനം ചെയ്യുന്ന ഒന്നും ഇപ്പോൾ സ്വന്തമായി പറയാൻ കഴിയില്ല.
കൂടാതെ ലേസർ പതിച്ചു ബാഷ്പീകരിക്കപ്പെട്ട പാറയുടെ ഒരു മേഘം സൃഷ്ടിച്ചു ക്യാമറകളും സ്പെക്ട്രോമീറ്ററുകളും ഉപയോഗിച്ച് പാറയുടെ ഘടന വിശകലനം ചെയ്യുകയും ചെയ്യും.
എന്തുകൊണ്ടാണ് ഈ പാറ ഇങ്ങനെ കാണപ്പെടുന്നതെന്ന് വിശദീകരിക്കാൻ മൂന്ന് പ്രധാന സിദ്ധാന്തങ്ങൾ ഉണ്ട്.
1 ) ഇത് വെറും കാലാവസ്ഥാ പ്രത്യാഘാതങ്ങൾ കാരണമാകാം.
2 ) ഇത് ചൊവ്വയ്ക്ക് പുറത്തുനിന്നും വന്നു അവിടെ വീണ ഒരു ഉൽക്ക ആവാം.
3 ) മൂന്നാമത്തെ കാരണം ആണ് കൂടുതൽ രസകരം. ഇത് ഒരു ചൊവ്വയുടെ തന്നെ മറ്റേതോ ഭാഗത്തു ഉണ്ടായിരുന്ന കല്ല് ആകാം. പക്ഷെ അത് പണ്ടെങ്ങോ നടന്ന ഉൽക്കാ ആഘാതം മൂലം വായുവിലൂടെ സഞ്ചരിച്ച് റോവർ ഇപ്പോൾ സ്ഥിതിചെയ്യുന്ന പ്രദേശമായ ജെസെറോ ഗർത്തത്തിൽ എത്തപ്പെട്ടതാവാം.
എന്തായാലും കൂടുതൽ കൃത്യമായ വിശകലനങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളൂ…