നുണക്കുഴി ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ അറിയാതെ പോകുന്ന രഹസ്യം

68

Baiju Raj

 

നുണക്കുഴി

  • നമ്മുടെ ശരീരത്തിലെ എക്കാലത്തെയും മനോഹരമായ വൈകല്യം ആണ് നുണക്കുഴി !
  • അഞ്ചിൽ ഒന്ന് അഥവാ 20% ആളുകൾക്കും നുണക്കുഴി ഉണ്ട്.
  • ഇത് ഒരു വൈകല്യം ആണെകിൽക്കൂടെ അത് അറിയാതെ പലരും ഇത് തങ്ങൾക്കു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.
  • സൈഗോമാറ്റിക്കസ് മേജർ എന്ന മുഖ പേശികളിലെ വൈകല്യമാണ് നുണക്കുഴി ആയി നാം കാണുന്നത്.
  • നുണക്കുഴി ഉള്ള ആളുകൾ പൊതുവെ ജനപ്രിയരാണ്.
  • തീർച്ചയായും പുഞ്ചിരിക്കുമ്പോൾ അവർ മനോഹരമായി കാണപ്പെടും.
  • നുണക്കുഴി ഉള്ളത് കാരണം അവർ കൂടുതൽ സന്തോഷം ഉള്ളവരായി നമുക്ക് തോന്നും.
  • മുഖത്തിന്റെ ഒരു വശത്ത് മാത്രമായും നുണക്കുഴി കാണാറുണ്ട്.
  • പ്ലാസ്റ്റിക് സർജറിയിലൂടെ നുണക്കുഴി കൃത്രിമമായി ഉണ്ടാക്കുകയോ, ഉള്ളത് ഇല്ലാതാക്കുകയോ ചെയ്യാം.
  • നുണക്കുഴി വൈകല്യം നമ്മുടെ DNA യിൽ രേഖപ്പെടുകയും, അത് പരമ്പരയിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. എന്നാണ് വച്ചാൽ അച്ഛനോ, അമ്മയ്ക്കോ നുണക്കുഴി ഉണ്ടെങ്കിൽ മക്കൾക്കും അതുപോലെ ഉണ്ടാവാം എന്ന്.