ഹൈഡ്രജൻ റിയാക്ഷൻ നടന്നാൽ എന്താ സംഭവിക്കുക ?

Baiju Raj

ഹൈഡ്രജൻ റിയാക്ഷൻ നടന്നാൽ എന്താ സംഭവിക്കുക ?

ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.. ‘ പച്ചവെള്ളം ഉപയോഗിച്ച് വാഹനം ഓടിക്കുന്ന കാര്യം ‘
വെള്ളം ഉണ്ടായിരിക്കുന്നത് ഓക്സിജനും, ഹൈഡ്രജനും ചേർന്നാണല്ലോ. അപ്പോൾ വെള്ളം വിഘടിപ്പിച്ചു ഓക്സിജനും ഹൈഡ്രജനും ആക്കം. അതിലെ ഹൈഡ്രജൻ റിയാക്ഷൻ നടത്തിയാൽ ധാരാളം എനർജി കിട്ടും. അങ്ങനെ വാഹനം ഓടിക്കാം. എന്ന്. ശരിയാണ്.. വെള്ളത്തെ നമുക്ക് എളുപ്പം അതായത് വെള്ളത്തിൽ കറന്റ് കടത്തി വിട്ടാൽ ഓക്സിജനും, ഹൈഡ്രജനും ആക്കി വേർതിരിക്കാം. ഇലക്ട്രോളിസിസ്.

പക്ഷെ.. ഹൈഡ്രജൻ റിയാക്ഷൻ നടത്തിയാൽ എന്താ ഉണ്ടാവുക ?

കെമിക്കൽ റിയാക്ഷൻ ആണെങ്കിൽ ഹൈഡ്രജനും, വായുവിലെ ഓക്സിജനും ചേർന്ന് കത്തി വെള്ളവും, അൽപ്പം എനർജിയും ഉണ്ടാവും. ഇവിടെ ബ്ളാക് ആൻഡ് വൈഡ് ഫോട്ടോയിലെപ്പോലെ. ഇത്1936 May 6 നു ഉണ്ടായ ഹൈഡ്രജൻ നിറച്ചിരുന്ന passenger airship അപകടം ആണ്.അതിലെ ഹൈഡ്രജൻ വായുവിലെ ഓക്സിജനുമായി കെമിക്കൽ റിയാക്ഷൻ നടന്നു ( കത്തി ) വെള്ളവും, ഊർജവും ആയി മാറി. 2H2 + O2 → 2H2O (വെള്ളം) + ഊർജം.ഇവിടെ ധാരാളം ഊർജം ഒന്നും ഉണ്ടാവുന്നില്ല. ഒരൽപ്പം മാത്രം.
.
എന്നാൽ ഹൈഡ്രജൻ കെമിക്കൽ റിയാക്ഷന് പകരം ന്യുക്ലിയർ റിയാക്ഷൻ നടന്നാലോ ?

അതാണ്‌ സൂര്യനിൽ നടക്കുന്നത്. ഫ്യൂഷൻ റിയാക്ഷൻ.ഇവിടെ ഹൈഡ്രജൻ ആറ്റംസ്‌ ചേർന്ന് ഹീലിയം ആറ്റം ഉണ്ടായി. ഉണ്ടായ ഹീലിയത്തിന്റെ മാസ്സിൽ വന്ന കുറവ് E = mc2 എന്ന തോതിൽ ഊർജം ആയി മാറി !എന്നാൽ കെമിക്കൽ റിയാക്ഷൻ നടന്നപ്പോൾ ഹൈഡ്രജനും, ആറ്റവും, ഓക്സിജൻ ആറ്റവും മറ്റു ആറ്റങ്ങളായി മാറിയില്ല. പകരം അവ തമ്മിൽ താൽക്കാലികമായ ഒരു ബന്ധനത്തിൽ ആയി എന്ന് മാത്രം. അപ്പോൾ ആളുകൾ പറയുന്നപോലെ ബൈക്കിൽ വേളം ഒഴിച്ച് ന്യുക്ലിയർ റിയാക്ഷൻ നടത്തി ധാരാളം എനർജി ഉണ്ടാക്കി ഓടിച്ചുകൂടെ ?പറ്റും.. പക്ഷെ ഹൈഡ്രജൻ ന്യുക്ലിയർ റിയാക്ഷൻ നടത്തണമെങ്കിൽ ഭീമമായ മർദം വേണം. അതിനു വലിയ സെറ്റപ്പ് വേണം. അല്ലാതെ അത്ര മർദം നമുക്ക് ഉണ്ടാക്കുവാൻ സാധിക്കില്ല.

ചൈന കൃത്രിമ സൂര്യനെ നിർമിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ ? അത് ഇതുപോലത്തെ ഒരു ന്യുക്ളിയാർ ഫ്യൂഷൻ സെറ്റപ്പ് ആണ് !പക്ഷെ.. പെട്രോൾ കത്തുന്നതുന്നതും, വിളക്കെണ്ണ കത്തുന്നതും, പടക്കം പൊട്ടുന്നതും ഒക്കെ കെമിക്കൽ റിയാക്ഷൻ ആണ്.ഭീമമായ ഊർജ്ജമൊന്നും അവിടെ ഉണ്ടാവുന്നില്ല.