നമ്മൾ കാണുന്ന പക്ഷിയും, പക്ഷികൾ കാണുന്ന പക്ഷിയും ! 🦆
Baiju Raj – ശാസ്ത്രലോകം
.
നമുക്ക് മഴവില്ലിലെ നിറങ്ങളായ വയലറ്റ് മുതൽ ചുവപ്പ് വരെയുള്ള പ്രകാശം ആത്രമേ കാണുവാൻ കഴിയൂ.
എന്നാൽ..മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പക്ഷികൾക്ക് അൾട്രാവയലറ്റിലെ തരംഗദൈർഘ്യവും സ്പെക്ട്രത്തിന്റെ ദൃശ്യ ശ്രേണിയും മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് ഒരു പക്ഷിക്ക് മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് “നിറങ്ങൾ” മറ്റൊരു പക്ഷിയുടെ തൂവലിൽ കാണാൻ കഴിയും. ഇത് നമുക്ക് എങ്ങനെ അറിയുവാൻ സാധിക്കും എന്ന് ചോദിച്ചാൽ.പക്ഷികളുടെ കണ്ണ് പരിശോധിച്ചാൽ അറിയുവാൻ സാധിക്കും.മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, അവയുടെ ലെൻസുകളും മറ്റ് നേത്ര ഭാഗങ്ങളും അൾട്രാ വയലറ്റ് പ്രകാശം മനസിലാക്കുവാൻ പാകത്തിനാണ്.പക്ഷികളുടെ കണ്ണിൽ നാല് തരം കോൺ സെൽ ഉണ്ട്.
നമ്മുടേതുപോലെ ചുവപ്പ്, പച്ച, നീല കൂടാതെ അൾട്രാ വയലറ്റ് പ്രകാശം സ്വീകരിക്കുന്ന നാലാമത്തെ കോൺ കോശങ്ങളും.
***