ഒരു ശരാശരി കുട്ടിയുടെ തലയുടെ X -RAY എടുത്താൽ ഇത്രയും ഭയാനകം ആയിരിക്കും

55

Baiju Raj

ഒരു ശരാശരി കുട്ടിയുടെ തലയുടെ X -RAY എടുത്താൽ ഇത്രയും ഭയാനകം ആയിരിക്കും. ശരിക്കും ഭയാനകം 😮ഇവിടെ മുകളിൽ കൊടുത്തിരിക്കുന്നത് പാൽപ്പല്ലു അടർന്നു പോവാത്ത 2 കുട്ടികളുടെ തലയോട്ടികൾ ആണ്.ആദ്യമായിട്ടാണ് ഇത് കാണുന്നതെങ്കിൽ പലരും ഒന്ന് ഞെട്ടും. എന്തുമാത്രം പല്ലുകളാണ് അതിൽ 😮വെളിയിൽ കാണുന്ന പല്ലുകൾ കൂടാതെ ഭാവിയിൽ ആ കുട്ടിക്ക് വരാനുള്ള പല്ലുകളൊക്കെ അതിനു മുകളിലായി ഒരു അടുക്കും ചിട്ടയും ഇല്ലാതെ പല ഇടങ്ങളിലായി കാണാം. ശരിക്കും പോടി തോന്നും.പല്ലുഡോക്ടറെ കാണാൻ പോവുമ്പോൾ നമ്മുടെ കുഞ്ഞിന്റെ വായുടെ X -RAY എടുത്തത് നിങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഞെട്ടും. കുട്ടിക്ക് ഭാവിയിൽ എങ്ങനെ പല്ലുകൾ വരും എന്ന് കരുതും. പക്ഷെ പേടിക്കണ്ട. ഇത് തികച്ചും നോർമൽ ആണ് 🙂പല്ലുകൾ വരുന്നതിനു മുന്നേതന്നെ ഇനി വരുവാനുള്ള പല്ലുകൾ മുഴുവൻ കുഞ്ഞിന്റെ മോണയിൽ ഉണ്ടാവും എന്ന് പറഞ്ഞുവല്ലോ. അതിൽ ഏറ്റവും വലിയ പല്ലുകളായ കോന്തൻപല്ല് അൽപ്പം നീളക്കൂടുതൽ ഉള്ളതാണ്. അതുകൊണ്ട് അവ താഴെ, മുകളിൽ രണ്ട് നിരയായി മോണ മുതൽ കണ്ണിന്റെ കീഴ്ഭാഗം വരെ നിറഞ്ഞു നിൽക്കുന്നുണ്ടാവും. അതുകൊണ്ട് കണ്ണിൽനിന്ന് വരുന്നതെന്ന അർത്ഥത്തിൽ മുകള്നിരയിലെ ആ പല്ലുകളെ ‘ eye teeth ‘ എന്നും പറയാറുണ്ട്.