ഇതെന്തെന്നു മനസിലായോ ? സംശയിക്കേണ്ട യഥാർത്ഥ ഫോട്ടോ തന്നെയാണ്

52

Baiju Raj

കഴിഞ്ഞ മാസം പ്രസിദ്ധ ഫോട്ടോഗ്രാഫറായ Vitor Schietti തന്റെ ജന്മനാടായ ബ്രസീലിയയിൽ വച്ച് എടുത്ത ലോങ്ങ് എക്സ്പോഷർ ചിത്രങ്ങളാണ് ഇത് ! മിന്നാമിന്നുകൾ പറക്കുമ്പോൾ ഉണ്ടാവുന്ന ലൈറ്റ് പെയ്ന്റ് എന്ന കലാസൃഷ്ടി ആണിത്.രാതികാല ലോങ്ങ് എക്സ്പോഷർ ഫോട്ടോഗ്രാഫിയിൽ ആർക്കും പരീക്ഷിക്കാവുന്ന ഒന്ന്.പൂർണമായി ഇരുട്ടുള്ള ഇടത്തു ക്യാമറ ലോങ്ങ് എക്സ്പോഷർ മോഡിൽ വച്ച് അതിനു മുന്നിലായി അൽപ്പം മാത്രം പ്രകാശം ഉപയോഗിച്ച് സൃഷ്ടിക്കുന്ന നാടകീയത.

ഉദാ: മുന്നിലെ ഇരുണ്ട ചുമരിൽ ടോർച് ഉപയോഗിച്ച് നിങ്ങളുടെ പേരു എഴുതുകയാണെങ്കിൽ അത് ലോങ്ങ് എക്സ്പോഷർ ഫോട്ടോയിൽ ചുമരിൽ നിയോൺ ലൈറ്റ് പോലെ നിങ്ങളുടെ പേരു കൃത്യമായി തെളിഞ്ഞു വരും. ഏതു പ്രകാശം ഉപയോഗിച്ചും നിങ്ങള്ക്ക് ഇത് പരീക്ഷിക്കാം.
ചിത്രത്തിൽ കാണുന്നത് മിന്നാമിങ്ങിന്റെ പ്രകാശം ആണ്. നേരിൽ കാണാൻ വയ്യാത്ത, ഫോട്ടോകളിൽ മാത്രം കാണുന്ന വസമയം !
.
* നിങ്ങൾ ലൈറ്റ് പെയ്ന്റ് ഫോട്ടോകൾ എടുത്തിട്ടുണ്ടോ ?