Baiju Raj
ഇതൊരു പെയിന്റിംഗ് അല്ല ! അസ്സൽ ഫോട്ടോ ആണ്. ഫ്രാങ്ക് കരാമർ എന്ന ഫോട്ടോഗ്രാഫർ എടുത്തത് .നമീബിയ മരുഭൂമിയുടെ ഭാഗമായ Namib-Naukluft National Park-ൽ നിന്നാണ് ഈ ചിത്രം .വിക്കിപീഡിയ പ്രകാരം ലോകത്തിലെ ഏറ്റവും പഴയ മരുഭൂമി ആണിത്. ഇത് ഒരു പെയിന്റിങ് ആയി തോന്നാൻ പ്രധാന കാരണം അതിന്റെ നാടകീയമായ നിറങ്ങളും, ഇല ഇല്ലാത്ത മരങ്ങളും ആണ്.ഇവിടെ മഞ്ഞ നിറത്തിൽ കാണുന്നത് ഒരു വലിയ മണൽ കൂന ആണ്.മുന്നിലായി ഇല പൊഴിഞ്ഞ മരങ്ങൾ.. നിരപ്പായ ഭൂമിയിൽ നിൽക്കുന്നു. എന്നാൽ ഫോട്ടോഗ്രാഫറുടെ പിന്നിലുള്ള മറ്റൊരു മണൽക്കൂനയുടെ നിഴൽ നമ്മുടെ മുന്നിലുള്ള തറയിലും, മരങ്ങളിലും വീഴുന്നതിനാൽ അവ മൊത്തം ഇരുണ്ട് കാണുന്നു. ദൂരെയുള്ള മണൽക്കൂന വെയിലിൽ തിളങ്ങിയും കാണുന്നു ! അതാണ് ഈ നാടകീയതയ്ക്കു കാരണം.
ഈ സ്ഥലത്തിന്റെ മറ്റൊരു ഫോട്ടോ
***