Connect with us

Science

NASA ചിലന്തികളിൽ മയക്കുമരുന്നിന്റെ ഫലങ്ങൾ പരീക്ഷിച്ചപ്പോൾ

1948 ൽ സ്വിസ് ഫാർമക്കോളജിസ്റ്റ് പീറ്റർ എൻ. വിറ്റ് എന്ന ആൾ ചിലന്തികളിൽ മയക്കുമരുന്നിന്റെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തി.ഈ ഗവേഷണം നടത്തുവാനുള്ള

 49 total views,  1 views today

Published

on

Baiju Raj (ശാസ്ത്രലോകം)ന്റെ കുറിപ്പ്

NASA ചിലന്തികളിൽ മയക്കുമരുന്നിന്റെ ഫലങ്ങൾ പരീക്ഷിച്ചപ്പോൾ
.
1948 ൽ സ്വിസ് ഫാർമക്കോളജിസ്റ്റ് പീറ്റർ എൻ. വിറ്റ് എന്ന ആൾ ചിലന്തികളിൽ മയക്കുമരുന്നിന്റെ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തി.ഈ ഗവേഷണം നടത്തുവാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ സഹപ്രവർത്തകന്റെ ഒരു അഭ്യർത്ഥന ആയിരുന്നു.
അയാളുടെ തോട്ടത്തിലെ ചിലന്തികൾ പുലർച്ചെ 2 മുതൽ 5 വരെ ചിലന്തിവലകൾ നിർമ്മിക്കുന്നത് അദ്ദേഹത്തെ അലോസരപ്പടുത്തുന്നു എന്നു. അതിനാൽ അവയുടെ സമയം മാറ്റണമെന്നായിരുന്നു സഹപ്രവർത്തകന്റെ അഭ്യർത്ഥന. ( വല്ലാത്തൊരു ആഗ്രഹം 😃 )
ആംഫെറ്റാമൈൻ, മെസ്കലൈൻ, സ്ട്രൈക്നൈൻ, എൽഎസ്ഡി, കഫീൻ എന്നിവയുൾപ്പെടെയുള്ള നിരവധി സൈക്കോ ആക്റ്റീവ് മരുന്നുകളെ ചിലന്തികളിൽ പീറ്റർ പരീക്ഷിച്ചു, മരുന്നുകൾ ചിലന്തിവലയുടെ വലുപ്പത്തെയും രൂപത്തെയും ബാധിക്കുന്നതായി കണ്ടെത്തി !

May be an image of text that says "#639 NASA tested The effects of DRUGS on Spiders NORMAL MARIJUANA LSD CAFFEINE SLEEPING PILLS BENZEDRINE NASA ചിലന്തികളിൽ മയക്കുമരുന്നിൻ്റെ ഫലങ്ങൾ പരീക്ഷിച്ചപ്പോൾ... ശാസ്ത്രലോകം ബൈജുരാജ് WhatsApp Group 00971 50 6950728)"* ചെറിയ അളവിൽ കഫീൻ കൊടുത്തു പരീക്ഷിച്ചപ്പോൾ ചിലന്തിവല ചെറുതായിരുന്നു. ചിലന്തിവലയിൽ അകത്തുനിന്നു പുറത്തേക്കുള്ള ചരടുകൾ അസമമായിരുന്നു, പക്ഷേ വൃത്തത്തിലുള്ള ക്രമത്തെ അത് ബാധിച്ചില്ല.
* ഉയർന്ന അളവിൽ കഫീൻ കൊടുത്തു പരീക്ഷിച്ചപ്പോൾ ചിലന്തിവലയുടെ ആകൃതിയിൽ കൂടുതൽ മാറ്റം വന്നു, ചിലന്തിവല ഡിസൈൻ ക്രമരഹിതമായി. ( ചിത്രം )
* എൽ‌എസ്‌ഡിയുടെ ചെറിയ ഡോസുകൾ ഒഴികെ മറ്റെല്ലാ മരുന്നുകളും കൊടുത്തപ്പോൾ ചിലന്തിവല വികൃതമായി കാണപ്പെട്ടു. ( ചിത്രം )
പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ചാണ് മരുന്നുകൾ നൽകിയത്, ഓരോ തുള്ളി വീതം ചിലന്തിയുടെ വായിൽ സ്പർശിച്ചു കൊടുത്തു.
പിന്നീടുള്ള ചില പഠനങ്ങളിൽ, ചിലന്തികൾക്ക് മയക്കുമരുന്നിൽ മുക്കിയെടുത്ത ഈച്ചകളെ നൽകി. കാര്യക്ഷമമായ പഠനത്തിനായി, സിറിഞ്ചിലൂടെ കൃത്യമായി നൽകുന്ന മരുന്നിന്റെ അളവും എടുത്തിരുന്നു.
അതുപോലെ മയക്കുമരുന്നിന് മുമ്പും ശേഷവും ഒരേ ചിലന്തിക്കായി വെബുകൾ ഫോട്ടോയെടുത്തു.
** പീറ്ററിന്റെ ഗവേഷണം പാതിവഴിയിൽ നിന്നു.
1995-ൽ നാസ ഗവേഷണ സംഘം പീറ്ററിന്റെ പരീക്ഷണങ്ങൾ ആവർത്തിച്ചു.
യൂറോപ്യൻ തോട്ടത്തിലെ ചിലന്തികളിൽ കഫീൻ, ബെൻസെഡ്രിൻ, മരിജുവാന, ക്ലോറൽ ഹൈഡ്രേറ്റ് എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് ആയിരുന്നു നാസയുടെ പരീക്ഷണങ്ങൾ.
ഫലങ്ങൾ പീറ്ററിന്റെ ഫലങ്ങളുമായി സമാനമായിരുന്നു, എന്നാൽ ചിലന്തിവലയുടെ രീതി ആധുനിക സ്റ്റാറ്റിസ്റ്റിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് അളവിൽ വിശകലനം ചെയ്യുകയും മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള തന്ത്രപ്രധാനമായ മാർഗ്ഗമായി നിർദ്ദേശിക്കുകയും ചെയ്തു.
* കഫീൻ, LSD, മരിജുവാന, ബെൻസെഡ്രിൻ എന്നിവയുൾപ്പെടെ വിവിധതരം രാസവസ്തു ക്കൽ എങ്ങനെ ജീവികളുടെ ചിന്തയെ ബാധിക്കും എന്നുള്ള ഒരു ധാരണ കിട്ടുവാൻ ഈ ചിലന്തിവലയുടെ ഉദാഹരണം നമ്മളെ സഹായിക്കും.

 50 total views,  2 views today

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement