ഒരു നക്ഷത്രത്തിൽനിന്നു ഒരു ടേബിൾ സ്പൂൺ പദാർത്ഥം കോരി എടുത്താൽ എത്ര ഭാരം ഉണ്ടാകുമെന്നറിയാമോ ? ഞെട്ടരുത്

0
107

Baiju Raj

സൂര്യൻ വളരെ വലുതാണെന്ന് എല്ലാവർക്കും അറിയാം.സൂര്യനിൽ അധികവും വാതകങ്ങളാണ് എന്നും അറിയാം.മാസ്സിന്റ അടിസ്ഥാനത്തിൽ സൂര്യന്റെ 75 ശതമാനം ഹൈഡ്രജനും 25 ശതമാനം ഹീലിയവുമാണ്. വിവിധ ലോഹങ്ങൾ സൂര്യന്റെ പിണ്ഡത്തിന്റെ 0.1 ശതമാനത്തിൽ താഴെയാണ്.
ഈ വാതകങ്ങൾ മാത്രമുള്ള സൂര്യനില്നിന്നു ഒരു ടേബിൾ സ്പൂൺ വാതകം കോരി എടുത്താൽ എത്ര ഭാരം ഉണ്ടാവും ??ഒരു ഗ്രാം ? രണ്ട് ഗ്രാം ?noo..

സൂര്യനില്നിന്നു ഒരു ടേബിൾ സ്പൂൺ വാതകം കോരി എടുത്താൽ അതിനു 2 കിലോഗ്രാം ഭാരം ഉണ്ടാവും ! അത്ര മർദ്ദത്തിലാണ് അവിടെ വാതകങ്ങൾ ഗ്രാവിറ്റി കാരണം തിങ്ങി നിറഞ്ഞിരിക്കുന്നത് !
ഈ പറയുന്ന കണക്കു ആവരേജ് വാല്യൂ ആണ്. പുറമെ മർദം കുറവും, അകത്തു മർദം കൂടുതലും ആയിരിക്കും എന്ന് അറിയാമല്ലോ.സൂര്യൻ എന്നത് ഒരു സാദാ നക്ഷത്രം ആണ്. മിക്ക നക്ഷത്രങ്ങളിലും ഇതുപോലെ മർദം കൂടുതലായിരിക്കും.

ഇതിനേക്കാൾ മാസ്സ് കൂടുതലായിരിക്കും വെള്ളക്കുള്ളൻ നക്ഷത്രത്തിലെ പദാർത്ഥങ്ങൾക്ക്.
ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽനിന്നു ഒരു ടേബിൾ സ്പൂൺ പദാർത്ഥം കോരി എടുത്താൽ അതിനു 15000 കിലോഗ്രാം അതായത് 15 ടൺ ഭാരം ഉണ്ടാവും !! എന്നാൽ.. ഒരു ന്യൂട്രോൺ സ്റ്റാറിന്റെ കാര്യം നോക്കിയാലോ ?.. ഒരു ന്യൂട്രോൺ നക്ഷത്രത്തിൽനിന്നു ഒരു ടേബിൾ സ്പൂൺ പദാർത്ഥം കോരി എടുത്താൽ അതിനു 90000 കോടി കിലോഗ്രാം അതായത് 90 കോടി ടൺ എങ്കിലും ഭാരം ഉണ്ടാവും !!
നമ്മുടെ ഹിമാലയ പർവ്വതത്തെക്കാൾ കൂടിയ ഭാരം ! !