കൈലാസപർവ്വതത്തെക്കുറിച്ചു കുറെ കഥകൾ ഉണ്ട്, അവയിൽ ശാസ്ത്രീയമായി തെറ്റാണെന്നു തെളിയിക്കാൻ പറ്റിയ ചില വസ്തുതകൾ

109

Baiju Raj

8,848 മീറ്റർ ഉയരമുള്ള എവറസ്റ്റിൽ 4000 ഇൽ അധികം ആളുകൾ കയറിയിട്ടുണ്ട്. എന്നാൽ അതിന്റെ മുക്കാൽ ഭാഗം മാത്രം ഉയരമുള്ള (6,638 മീറ്റർ) കൈലാസ പർവതത്തിൽ ഇന്നുവരെ ഒരാൾപോലും കയറിയിട്ടില്ല ! കൈലാസപർവ്വതത്തെക്കുറിച്ചു കുറെ കഥകൾ ഉണ്ട്. അവയിൽ ശാസ്ത്രീയമായി തെറ്റാണെന്നു തെളിയിക്കാൻ പറ്റിയ ചില വസ്തുതകൾ ഇതാ..

 • കൈലാസ പർവതം പ്രപഞ്ചത്തിന്റെ അച്ചുതണ്ടാണ്, ലോകത്തിന്റെ കേന്ദ്രം, ലോകത്തിന്റെ തൂണായി കണക്കാക്കുന്നു.
  ഭൂമി ആകാശവുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണിത്.
  ** ( ഭൂമിയിലുള്ള ഏതു ഇടവും ഭൂമിയുടെ മധ്യഭാഗം എന്ന് അവകാശപ്പെടാം. പക്ഷെ ഭൂമിക്ക് ഒരു കേന്ദ്രമേ ഉളളൂ. അത് നാം നിൽക്കുന്ന തറയ്ക്ക് അടിയിൽ ആണ്. അടിയിലായി 6,371 km താഴെ. )
  ( അധികവും മേഘങ്ങൾ ഉള്ളത് 5-6 കിലോമീറ്ററിൽ താഴെ ആണ്. അതുകൊണ്ട് ഉയരം കൂടിയ പർവ്വതങ്ങളിൽമേഘം വന്നു മുട്ടും. )
 • ഗൂഗിൾ മാപ്‌സിൽ നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ, യുകെയിലെ സ്റ്റോൺഹെഞ്ചിൽ നിന്ന് മൗണ്ട് കൈലാസിലേക്കുള്ള ദൂരം 6,666 കിലോമീറ്ററാണ്, ഇത് കൈലാഷ് റേഞ്ചിൽ നിന്ന് ഉത്തരധ്രുവത്തിലേക്കുള്ള ദൂരവുമാണ്.
  മൗണ്ട് കൈലാസിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്കുള്ള ദൂരം 13,332 കിലോമീറ്ററാണ്, ഇത് ഉത്തരധ്രുവത്തിലേക്കോ സ്റ്റോൺഹെഞ്ചിലേക്കോ ഉള്ള ദൂരത്തിന്റെ ഇരട്ടിയാണ്.

** ( ഗൂഗിൾ മാപ്പിൽ വെറുതെ നോക്കിയാൽ അങ്ങനെ തോന്നാം. പക്ഷെ യുകെയിലെ സ്റ്റോൺഹെഞ്ചിൽ നിന്ന് മൗണ്ട് കൈലാസിലേക്കുള്ള ദൂരം 6,666 കിലോമീറ്റർ അല്ല. 6,913 km ആണ്.
മൗണ്ട് കൈലാസിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കുള്ള ദൂരം 6,666 കിലോമീറ്റർ അല്ല. 6,547 km ആണ്.
.
How Mount Everest became a multimillion-dollar business* കൈലാഷ് റേഞ്ച് ഏരിയ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും.
ശരീരത്തെയും മനസ്സിനെയും ഉയർത്തുന്ന ഊർജത്തിന്റെ ഒരു ചുഴിയാണ് കൈലാഷ് ശ്രേണി എന്ന് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കൈലാഷിന് സമീപം 12 മണിക്കൂർ ചെലവഴിക്കുന്ന ആളുകൾ മുടിയുടെയും കൈവിരലുകളുടെയും വളർച്ച ത്വരിതപ്പെടുത്തി,
ഇത് രണ്ടാഴ്ചത്തെ സാധാരണ സമയത്തിന് തുല്യമാണ്.

** ( ബ്ളാക് ഹോളിനു അടുത്തോ, അല്ലെങ്കിൽ അതുപോലെ മാസ്സീവായ വസ്തുക്കളുടെ അടുത്തോ ചെല്ലുമ്പോൾ സമയം സ്ലോ ആവും. അത് ഫിസിക്സ്. ടൈം ടയലേഷൻ എന്ന് പറയും.
ഇവിടെ.. കൈലാസ പർവ്വതത്തിനടുത്തു എത്തിയാൽ സമയം12 മണിക്കൂർ എന്നത് രണ്ടാഴ്ചത്തെ സമയത്തിന് തുല്യമായി.. അതായത് 24 ഇരട്ടി ഫാസ്റ്റ് ആയി എന്ന്. അതിനർത്ഥം അവിടെ ഗ്രാവിറ്റി ഒന്നുമില്ലാത്ത ബ്ലാൿഹോളിനു നേരെ എതിരായ വൈറ്റ് ഹോൾ എന്ന പ്രതിഭാസം സംഭവിക്കുന്നുണ്ടാവാം.)

 • പലരും കരുതുക കൈലാസ പർവതം ഇന്ത്യയിൽ ആണ് എന്നാവും. എന്നാൽ അല്ല.
  ചൈനയുടെ ഭാഗമായ ടിബറ്റ് സ്വയംഭരണ പ്രദേശത്താണ് കൈലാസ പർവതം.