വെള്ളത്തിൽ ഇരിക്കുന്ന കടന്നലിന്റെ നിഴൽ ഇങ്ങനെ കാണുന്നത് എന്തുകൊണ്ട് ?

0
210

Baiju Raj

വെള്ളത്തിൽ ഇരിക്കുന്ന കടന്നലിന്റെ നിഴൽ !
.
കുറച്ചു ശാസ്ത്രം ഇതിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ലേഖനം..
.
വെള്ളത്തിൽ നിൽക്കുന്ന ഒരു തേനീച്ച. അതിന്റെ നിഴൽ താഴെ കാണാം. ( ചിത്രം-1 )ശരീരത്തിന്റെ നിഴലിനു കൂടെ കാലിന്റെ ഭാഗത്തു കറുത്ത വട്ടത്തിലെ 6 നിഴലുകളും കാണാം. പക്ഷെ.. അതുപോലെ നിഴൽ വീഴാനായി ഒരു വസ്തുവും മുകളിൽ ഇല്ല എന്നതാണ് രസം !
.
.
No photo description available.ചില പ്രാണികൾ വെള്ളത്തിന് മുകളിൽ കാലുകുത്തി നടക്കുന്നു.. പക്ഷെ വെള്ളത്തിൽ താഴുന്നില്ല.കിണറിലെ വെള്ളത്തിന് മുകളിൽ നമുക്ക് ഇവയെ കാണാം. പലരും ശ്രദ്ധിച്ചിട്ടുണ്ടാവും.ആ ജീവിക്കു അത്യവശ്യ ഭാരം ഉണ്ട്. പക്ഷെ വെള്ളത്തിൽ താഴില്ല. ആ പ്രാണികൾ നിൽക്കുമ്പോൾ വെള്ളത്തിൽ കാലുകൾക്ക് ചുറ്റും വെള്ളം താഴോട്ട് വളയുന്നത് കാണാം. സർഫേസ് ടെൻഷൻ കാരണമാണിത്. ഇവള്ളത്തിൽ നനയാത്ത കാലുകൾ അവയ്ക്കുണ്ട്.
.
ചേമ്പിലയിലും മറ്റും വെള്ളം നനയാതെ ഗോളാകൃതിയിൽ നിൽക്കുന്നതും വെള്ളത്തിന്റെ സർഫേസ് ടെൻഷൻ കാരണം ആണ് ( ചിത്രം-3 )
ചേമ്പിലയിലും വെള്ളം നനയില്ല. നനഞ്ഞു കഴിഞ്ഞാൽ വെള്ളം ഗോളമായി അതിൽ നിൽക്കില്ല.
.
ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റീലുകൊണ്ടുള്ള ബ്ലേഡ്, വെള്ളം അനക്കാതെ മെല്ലെ വെള്ളത്തിന് മുകളിൽ വച്ചാൽ അത് വെള്ളത്തിൽ താഴാതെ അങ്ങനെ നിൽക്കുന്നത് കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ വശങ്ങളിലെ വെള്ളം താഴോട്ട് വളഞ്ഞു നിൽക്കുന്നതും കാണാം. കാരണം സർഫേസ് ടെൻഷൻ തന്നെ.
അതേപോലെ ഇവിടെ ഈ തേനീച്ചയും വെള്ളത്തിൽ താഴാതെ വെള്ളത്തിന് മുകളിൽ നിൽക്കുകയാണ്. അതിനാൽ അതിന്റെ കാലുകൾ മുട്ടുന്ന ഭാഗത്തെ വെള്ളം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപരിതലം അതിന്റെ കാലുകൾ നനയ്ക്കാതെ ഒരു ചന്ദ്രക്കല പോലെ താഴോട്ട് വളഞ്ഞു നിൽക്കുകയാണ്. കോൺകേവ് ആയി. ( ചിത്രം-2 )
.
വെള്ളത്തിന് പുറമെനിന്ന് വരുന്ന സൂര്യപ്രകാശം വെള്ളത്തിലൂടെ കടന്നു നേരെ താഴേക്കു പതിക്കും. എന്നാൽ കാലുകൾക്കു താഴെയുള്ള വളഞ്ഞ വെള്ളത്തിന്റെ ഉപരിതലത്തിലൂടെ പ്രകാശം നേരെ കടക്കില്ല. വെള്ളം അവിടെ വളഞ്ഞു ഇരിക്കുന്നതിനാൽ പ്രകാശവും വളഞ്ഞു.. ദിശ മാറുന്നു. അതുകൊണ്ടുതന്നെ ആ പ്രകാശം താഴെ എത്താത്തതിനാൽ അവിടെ നിഴൽ ആവുന്നു.
.
അപ്പോൾ ആ വളഞ്ഞ പ്രകാശം എവിടെ പോയി എന്ന് ചോദിച്ചാൽ..
ചിത്രം-4 നോക്കിയാൽ ആ കറുത്ത നിഴലിനു ചുറ്റും കൂടുതൽ വെളുത്ത വൃത്തം കാണാം. നിഴൽ ഉണ്ടായിരുന്ന ഭാഗത്തു വീഴയേണ്ടിയിരുന്ന പ്രകാശം തിരിഞ്ഞു ദിശ മാറി അവിടെ പതിക്കുന്നതുകൊണ്ടാണ് കൂടുതൽ അവിടം തെളിഞ്ഞിരിക്കുന്നത്.