Science
34 കോടി വർഷങ്ങൾക്ക് മുമ്പ് ജീവൻ സമുദ്രം വിടാൻ ധൈര്യപ്പെട്ടു, ഇപ്പോൾ മനുഷ്യർ ഭൂമി വിടാൻ ധൈര്യപ്പെടുന്നു.
34 കോടി വർഷങ്ങൾക്ക് മുന്നേ ജീവൻ സമുദ്രം വിടാൻ ധൈര്യപ്പെട്ടു.
ഇപ്പോൾ മനുഷ്യർ ഭൂമി വിട്ടുപോകാൻ ധൈര്യപ്പെടുന്നു
175 total views

Baiju Raj
34 കോടി വർഷങ്ങൾക്ക് മുന്നേ ജീവൻ സമുദ്രം വിടാൻ ധൈര്യപ്പെട്ടു.
ഇപ്പോൾ മനുഷ്യർ ഭൂമി വിട്ടുപോകാൻ ധൈര്യപ്പെടുന്നു.
.
34 കോടി വർഷങ്ങൾക്ക് മുന്നെ കുറച്ചു ജീവികൾ സമുദ്രത്തിൽനിന്നു കരയിലേക്ക് കുടിയേറാൻ ധര്യപ്പെട്ടു.
ഇപ്പോൾ കുറച്ചു ആളുകൾ ഭൂമി വിട്ടു അന്യ ഗ്രഹങ്ങളിലേക്കു പോകുവാനും ധൈര്യപ്പെടുന്നു…
.
നമ്മൾ എന്തുകൊണ്ട് ബഹിരാകാശ യാത്രകൾ നടത്തുന്നു എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും.
ചിലർ പറയാറുണ്ട്.. റോക്കറ്റ് വിട്ടതുകൊണ്ട് പട്ടിണി മാറുമോ ?.. ആ പൈസയ്ക്ക് പാവങ്ങൾക്ക് ആഹാരം വാങ്ങി കൊടുത്തുകൂടെ എന്നും മറ്റും.ഒന്നാലോചിച്ചാൽ ശരിയാണ്. റോക്കറ്റ് വിറ്റാൽ പട്ടിണിയൊന്നും മാറില്ല. പക്ഷെ അത് മനുഷ്യ വർഗ്ഗവും, ഭൂമിയിലെ മറ്റു ജീവജാലങ്ങളും ദിനോസറുകളെപ്പോലെ അന്യം നിന്നുപോവാതിരിക്കാൻ അതൊരു കാരണം ആകുമെങ്കിലോ ? നല്ല കാര്യം അല്ലെ 🙂
.
ഏതാണ്ട് ആറര കോടി വർഷം മുന്നേ ഇവിടെ ഉണ്ടായ ഒരു ഭീമൻ ഉൽക്കാപതനം കാരണമാണ് അന്നുണ്ടായിരുന്ന ജീവികൾ.. പ്രധാനമായും വലിയ ജീവികളായ ദിനോസറുകൾക്കു വശംനാശം വന്നത് എന്നാണ് പറയുന്നത്. അന്ന് ഉൽക്ക വരുന്നത് മുൻകൂട്ടി അറിയാനോ, ഉൽക്കയെ നശിപ്പിക്കുവാനോ ഉള്ള കഴിവുകൾ ഒരു ജീവിവർഗത്തിനും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മനുഷ്യർക്കു ഭൂമിയിൽ പതിക്കുവാൻ സാധ്യതയുള്ള അല്ലെങ്കിൽ നമുക്ക് ഭൂഷണി ആയേക്കാവുന്ന ഉൽക്കകളെ വർഷങ്ങൾക്കു മുന്നേതന്നെ കണ്ടുപിടിക്കുവാനും, നിരീക്ഷിക്കുവാനും ഉള്ള സാങ്കേതികവിദ്യ ഉണ്ട്. ഒരുപക്ഷെ ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ ഉൽക്കകളെ ഭൂമിയിൽ വീഴാത്തതിരിക്കുവാനുള്ള സാങ്കേതീക മികവും കൈവരിക്കും.
അപ്പോഴും ചിലർ ചിന്തിക്കും.. അങ്ങനെയെങ്കിൽ പിന്നെ എന്തിനാ ഭൂമി വിട്ടു പുറത്തുപോകുന്നതു എന്ന് 😮
ഉൽക്കാപതനം മാത്രമല്ല ഭാവിയിൽ ഭൂമിയുടെ നാശത്തിനു കാരണമായേക്കാവുന്നതു്.
- ആണവായുധം
- ദുരന്ത കാലാവസ്ഥാ വ്യതിയാനം
- ആഗോള പകർച്ചവ്യാധി
- പാരിസ്ഥിതിക ദുരന്തം
- ആഗോള വ്യവസ്ഥയുടെ തകർച്ച
- ഉൽക്കാപതനം
- ഭീമൻ അഗ്നിപർവത സ്ഫോടനം
- കൃത്രിമ ജീവൻ
- നാനോ ടെക്നോളജി
- കൃത്രിമ ബുദ്ധി
- ഭാവിയിലെ മോശം ഭരണം
ഇതൊന്നും പോരാതെ നമുക്ക് ഇതുവരെ അറിയുവാൻ പാടില്ലാത്ത മറ്റൊരു കാരണം ആവാനും മതി.
.
ഇതിൽ ഏതു സംഭവിച്ചാലും മനുഷ്യവംശം നശിച്ചേക്കാം. എന്നാൽ കുറച്ചു മനുഷ്യർ അന്യ ഗ്രഹങ്ങളിലേക്കു കുടിയേറിയാലോ ?ഒരിക്കൽ ഭൂമി മുഴുവൻ നശിച്ചാൽപോലും അന്യ ഗ്രഹങ്ങളിൽ ജീവിക്കുന്ന മനുഷ്യരും, അവരോടൊപ്പം കഴിയുന്ന മറ്റു ജീവിവർഗങ്ങളും നശിക്കില്ല.
. - ആദ്യം പോകുന്ന ആളുകൾ അങ്ങോട്ടുള്ള യാത്രയിലോ, അല്ലെങ്കിൽ അവിടെ ചെന്ന് ദിവസങ്ങൾക്കകമോ മരിച്ചേക്കാം. അത് അങ്ങോട്ട് പോകുന്നവർക്കും അറിയാം. പക്ഷെ അത് ഒരു കാൽവെപ്പായിരിക്കും. അത് നമ്മൾ തുടരും. തുടരണം… അങ്ങനെയാണ് ഭൂമിയിൽ ഇതുവരെയുള്ള എല്ലാ ജീവി വർഗ്ഗങ്ങളും പൊരുതി ജയിച്ചു ഇവിടംവരെ എത്തിയിട്ടുള്ളത്.
.
34 കോടി വർഷങ്ങൾക്ക് മുന്നേ കുറച്ചു ജീവികൾ സമുദ്രത്തിൽനിന്നു കരയിലേക്ക് കുടിയേറാൻ ധര്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നമ്മളും, കരയിൽ കാണുന്ന മുഴുവൻ ജീവിവർഗങ്ങളും ഉണ്ടായിരിക്കുന്നത് !
.
അതെ.. ജയിച്ച ജീവികൾ മാത്രമേ ഭൂമിയിൽ ജീവിച്ചിട്ടുള്ളൂ.. ഇനി ജീവിക്കാനും പോകുന്നുള്ളൂ.
‘ ഭൂമി ജയിച്ചവരുടേതാണ് ‘ എന്നാൽ..’ അന്യ ഗ്രഹങ്ങൾ ‘ .. അത് ഇനി ജയിക്കാൻ പോകുന്നവരുടേതാണ്
176 total views, 1 views today