Science
വിദൂര ഗ്രഹമായ യുറാനസ് കണ്ടെത്തിയിട്ടു 39 വർഷം കഴിഞ്ഞാണ് ഭൂമിയിലുള്ള അന്റാർട്ടിക്ക കണ്ടെത്തുന്നത് !
1781 ഇൽ യുറാനസ് ഗ്രഹം കണ്ടെത്തി.അതിനു ശേഷം 39 വർഷം കഴിഞ്ഞു 1820 ഇൽ ആണ് ഭൂമിയിലെതന്നെ വൻകരയായ അന്റാർട്ടിക്ക
162 total views

1781 ഇൽ യുറാനസ് ഗ്രഹം കണ്ടെത്തി.അതിനു ശേഷം 39 വർഷം കഴിഞ്ഞു 1820 ഇൽ ആണ് ഭൂമിയിലെതന്നെ വൻകരയായ അന്റാർട്ടിക്ക കണ്ടെത്തുന്നത് !ദൂരെയുള്ള ഗ്രഹത്തിൽ വെള്ളം കണ്ടെത്തി, വായു കണ്ടെത്തി, ജീവൻ ഉണ്ടാകുവാൻ സാധ്യതയുള്ള ഗ്രഹം കണ്ടെത്തി എന്നൊക്കെയുള്ള വാർത്ത കേൾക്കുമ്പോൾ പലരും പറയുന്നതാ.. ” പിന്നേ.. ഭൂമിയിലെ കടലിനു അടിയിലുള്ള കാര്യങ്ങൾ പോലും മനുഷ്യർ കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. അപ്പോഴാ ദൂരെയുള്ള ഗ്രഹങ്ങളിലെ കാര്യം”. ഒന്ന് പോയെ എന്ന് .ശരിയാണ്.. കടലിന്റെ അടിത്തട്ടിലുള്ള പല കാര്യങ്ങളും നമുക്ക് ഇപ്പോഴും അറിയുവാൻ സാധിച്ചിട്ടില്ല. സമുദ്രത്തിന്റെ 10% ൽ താഴെയാണ് ആധുനിക സോനാർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുവരെ മാപ്പ് ചെയ്യുവാൻ സാധിച്ചിട്ടുള്ളത് !. കാരണം അറിയാമല്ലോ..ല്ലേ..
ഉപഗ്രഹങ്ങളിൽനിന്നു ക്യാമറ ഉപയോഗിച്ച് സമുദ്രാന്തർഭാഗത്തെ കാണുവാൻ സാധിക്കില്ല. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച കപ്പലുകളിൽനിന്നു ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് കുറേശേ കുറെശേയായി അടിത്തട്ടിലെ ഓരോ ഭാഗങ്ങളെയും മാപ്പ് ചെയ്യുക എന്നത് വളരെയധികം സമയം പിടിക്കുന്ന കാര്യമാണ്. കരയേക്കാൾ പല മടങ്ങു വിശാലമാണ് കടൽ. അതുതന്നെ കാരണം. കൂടാതെ താഴേക്കു പോകുമ്പോഴുണ്ടാവുന്ന ഭീമമായ മർദം താങ്ങുവാൻ സാധാരണ നിര്മിതികൾക്കു സാധിക്കില്ല. എന്നിരുന്നാലും കടലിലെ ഏറ്റവും താഴ്ച കൂടിയ ഭാഗമായ മറിയാനാ ട്രഞ്ചിലെ ‘ ചലഞ്ചർ ഡീപ് ‘ എന്ന ഭാഗത്തു പോലും മനുഷ്യർ പല പ്രാവശ്യം പോയിട്ടുണ്ട്. പക്ഷെ ഇനിയും എത്താത്ത, കണ്ടുപിടിക്കാത്ത ഭാഗങ്ങളാണ് അധികവും.
എന്നാൽ.. ദൂരെ.. അതായത് നൂറുകണക്കിന് പ്രകാശവർഷം അകലെ കിടക്കുന്ന നക്ഷത്രങ്ങളിൽനിന്നു വരുന്ന പ്രകാശം അവയുടെയും, അതിനു അടുത്ത് കിടക്കുന്ന വസ്തുക്കളുടെയും കയ്യൊപ്പുമായാണ് ഇവിടെ വരുന്നത്. നമ്മൾ ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് അത് പഠിച്ചാൽ മാത്രം മതിയാവും.. അവിടത്തെ കാര്യങ്ങൾ അറിയാൻ. കടലിനു അടിയിലോ, അല്ലെങ്കിൽ കപ്പലിൽ കയറി അന്റാർട്ടിക്ക കണ്ടെത്തുവാൻ പോയപോലെ ദൂരെക്കോ ഒന്നും അതിനായി പോകണം എന്നില്ല. കൃത്യതയുള്ള ഉപകരണങ്ങൾ മാത്രം മതിയാവും അതിനു. യുറാനസ് കണ്ടെത്തുന്നത് നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെ എളുപ്പം ആയിരുന്നു.പ്രകാശമലിനീകരണം ഇല്ലാതിരുന്ന നൂറ്റാണ്ടുകൾ മുൻപ് യുറാനസ് രാത്രി ആകാശത്തു വളരെ മങ്ങി ആണെങ്കിലും കാണാൻ സാധിക്കുമായിരുന്നു ! അതും ടെലസ്ക്കോപ്പ് ഇല്ലാതെതന്നെ. പ്രകാശമലിനീകരണവും, അന്തരീക്ഷ മലിനീകരണവും വന്നപ്പോൾ അതൊക്കെ നമുക്ക് അന്യമായി.
163 total views, 1 views today