ബീജത്തിമിംഗലങ്ങൾ കുത്തനെ നിന്ന് ഉറങ്ങുന്നത് എന്തുകൊണ്ടെന്ന് അറിയാമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
60 SHARES
720 VIEWS

ബീജത്തിമിംഗലങ്ങൾ കുത്തനെ നിന്ന് ഉറങ്ങുന്നത് എന്തുകൊണ്ടെന്ന് അറിയാമോ ? ബൈജു രാജ് ശാസ്ത്രലോകം പങ്കുവച്ച പോസ്റ്റ്

ബീജത്തിമിംഗലങ്ങൾ (sperm whale) കുത്തനെ നിന്നാണ് ഉറങ്ങാറ് ! 😮

ബൈജു രാജ് – ശാസ്ത്രലോകം
.
💥 ഒറ്റനോട്ടത്തിൽ വിചിത്രമായി തോന്നാം. എന്നാൽ ഇത് യഥാർത്ഥത്തിൽ വളരെ പ്രായോഗികമായ ഒരു കാരണത്താലാണ്.
.
📍 തിമിംഗലങ്ങൾക്ക് ശ്വസിക്കാൻ വായുവിലെ ഓക്സിജൻ ആവശ്യമാണ്. മറ്റു മൽസ്യങ്ങളെപ്പോലെ വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ മതിയാവില്ല. അതിനാൽ അവയ്ക്കു ജലോപരിതലത്തിൽ ഇടയ്ക്കിടയ്ക്ക് വരേണ്ടതുണ്ട്. ഉറങ്ങുമ്പോൾ ഉപരിതലത്തോട് കഴിയുന്നത്ര അടുത്ത് നിന്നാൽ കാര്യം എളുപ്പമാവും. ആവശ്യമുള്ളപ്പോൾ എളുപ്പം ശ്വാസം എടുക്കാം. 👍
.
🐳 എന്നാൽ ബീജത്തിമിംഗലങ്ങൾ ലംബമായി ഉറങ്ങുന്നതിന്റെ കാരണം ഇത് മാത്രമല്ല.
കുത്തനെ ഉറങ്ങുന്ന പൊസിഷൻ അവരെ വേട്ടയാടാൻ സാധ്യതയുള്ള ഓർക്കാസ്, പൈലറ്റ് തിമിംഗലങ്ങൾ മുതലായവയെ തറ്റിദ്ധരിപ്പിക്കാൻ സാധ്യമാക്കുന്നു 😮
📍കുത്തനെ നിൽക്കുന്ന തിമിംഗലത്തെ പെട്ടന്ന് മരം അല്ലങ്കിൽ അനങ്ങാതെ നിൽക്കുന്ന മറ്റെന്തൊക്കെയോ പോലെ തോന്നിപ്പിക്കും.
.
📍 ബീജത്തിമിംഗലങ്ങൾക്ക് വളരെ സമയം ശ്വാസം പിടിക്കാൻ കഴിയും, ഏകദേശം 90 മിനിറ്റ്.
ഇരയെ വേട്ടയാടാൻ ആഴങ്ങളിലേക്ക് മുങ്ങാൻ ഇത് അവരെ പ്രാപതരാക്കുന്നു.
ഉറങ്ങുമ്പോൾ ഇവ ശ്വാസോച്ഛ്വാസം നടത്തില്ല. കാരണം അവയുടെ വലിയ ശ്വാസകോശങ്ങളിൽ ധാരാളം ഓക്സിജൻ സംഭരിക്കാൻ കഴിയും. 👍
.
📍 ബീജത്തിമിംഗലങ്ങൾ സാധാരണയായി 10 മുതൽ 15 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളൂ. 👍
ഏറ്റവും കുറഞ്ഞ ഉറക്കത്തെ ആശ്രയിക്കുന്ന വലിയ ജീവികളിൽ ഒന്നാണിത്. 👍
.
📍 ഉറങ്ങുമ്പോൾ അവരുടെ തലച്ചോറിന്റെ ഒരു പകുതി ഉണർന്നിരിക്കും. ഉറക്കത്തിൽ അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുത്തലാണിത്. 👍
.
📍 ബീജത്തിമിംഗലം പല്ലുള്ള തിമിംഗലങ്ങളിൽ ഏറ്റവും വലുതാണ്. അതുകൊണ്ടുതന്നെ ഇവയാണ് പല്ലുള്ള ഏറ്റവും വലിയ ജീവികൾ. വലിയ ജീവി നീലത്തിമിംഗലം ആണെങ്കിലും അവയ്ക്ക് പല്ലുകൾ ഇല്ല. 👍

.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ