ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള ജന്തുവിൽ, ബഹിരാകാശത്ത് അതിജീവിക്കാൻ കഴിയുമെന്ന് അറിയപ്പെടുന്ന ജീവിയാണ് ടാർഡിഗ്രേഡുകൾ ! വെള്ളത്തിലെ കുഞ്ഞു കരടികൾ എന്നാണ് ഇവയെ പറയുക. ഒരു മില്ലിമീറ്ററിൽ താഴെ മാത്രമാണ് ഇവയുടെ നീളം.2019 ഏപ്രിലിൽ ചന്ദ്രനിൽ ഇറങ്ങുവാനുള്ള ശ്രമത്തിൽ ഇസ്രായേലി ബഹിരാകാശവാഹനത്തിന്റെ Beresheet എന്ന് പേരുള്ള ലാൻഡർ ഇറങ്ങുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയും മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ വീഴുകയും ചെയ്തു. ആ വാഹനം അന്ന് ആയിരക്കണക്കിന് ടാർഡിഗ്രേഡുകളെ വഹിച്ചിരുന്നു.ചന്ദ്രനിൽ വെള്ളം ഇല്ല എങ്കിലും ടാർഡിഗ്രേഡുകളെ കൊല്ലാൻ അത് പര്യാപ്തമല്ല.ബഹിരാകാശത്തെ മാത്രമല്ല, -200 C താഴെയും 150 C മുകളിലുള്ള താപനിലയെയും അതിജീവിക്കാൻ കഴിവുള്ളവയാണ് ഇവ !
നിർജ്ജലീകരണം ചെയ്യുമ്പോൾ, ടാർഡിഗ്രേഡുകൾ ക്രിപ്റ്റോബയോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് പ്രവേശിക്കുന്നു, ഇത് വെള്ളമോ മറ്റേതെങ്കിലും ഭക്ഷണമോ ഇല്ലാതെ വളരെക്കാലം നിലനിൽക്കും. വീണ്ടും വെള്ളം കിട്ടുമ്പോൾ, ഒന്നും സംഭവിക്കാത്തതുപോലെ പതിറ്റാണ്ടുകൾക്ക് ശേഷവും അവർക്ക് ജീവിതം പുനരാരംഭിക്കാൻ കഴിയും ! ഒരുപക്ഷെ ചന്ദ്രനിൽ ടാർഡിഗ്രേഡുകൾ സമാധിയിൽ ഉണ്ടാവാം