കാറിനകത്ത് മരം, എന്താണ് ഈ ആക്സിഡന്റ് ചിത്രത്തിന്റെ സത്യം ?

136
ഫ്രാൻ‌സിൽ സംഭവിച്ച കാർ അപകടം ആർക്കും മനസ്സിലാകാത്ത വിചിത്ര രീതിയിൽ ! ഇങ്ങനെ ഒരു വീഡിയോ നിങ്ങള്ക്ക് കിട്ടിയോ ?
.
നവംബർ 18 നു ആളുകൾ നോക്കുമ്പോൾ ഒരു കാർ റോഡ്‌സൈഡിൽ അപകടം ഉണ്ടായി കാറിനുള്ളിൽ മരം നിൽക്കുന്നു !. അതും മരത്തിനും, കാറീമും ഒരു കുഴപ്പവും ഇല്ലാതെ. കാറിന്റെ ചില്ലുകളോ, ബോഡിക്കോ ഒരു കുഴപ്പവും ഇല്ല. പക്ഷെ മരം കാറിനു ഉള്ളിലൂടെ തുളച്ചു പുറത്തു വന്നിരിക്കുന്നു !!
ഇത് എന്താണ് സംഭവം ??
.
അമേരിക്കയിലും, ബ്രിട്ടനിലും ചില വികസിത രാജ്യങ്ങളിലും ഇതുപോലെ ചിലപ്പോൾ അപകടരംഗം കൃത്രിമമായി ഉണ്ടാക്കിയിടുന്ന ഒരു പതിവ് ഉണ്ട്. എപ്പഴും അല്ല. വിരളമായെങ്കിലും ഉണ്ടായിട്ടുണ്ട്.

ഇതും അതുപോലെതന്നെ കൃത്രിമമായി ഉണ്ടാക്കിയ സജ്ജീകരണം ആണ്.
മുൻഭാഗത്തെ ഡോർ തുറന്നു കാറിന്റെ ഫ്ലോറും, റൂഫും അൽപ്പം മുറിച്ചു, മരം ഉള്ളിലാക്കി, കാറിന്റെ റൂഫിലെ കറുത്ത റബർ ബീഡിങ് കേടുകൂടാതെ പുനഃസ്ഥാപിച്ച ശേഷം ഡോർ അടച്ചു. കാര്യം സിംപിൾ.
ഇത് “Grand Bellevue” പ്രോജക്ടിന്റെ ഭാഗമായാണ് ഉണ്ടാക്കിയത്.നവംബർ 18 നു ഉണ്ടാക്കുകയും, നവംബർ 20 നു അത് എടുത്തു മാറ്റുകയും ചെയ്തു.