സൈക്കിൾ ചവിട്ടിപ്പോവുമ്പോൾ എന്തുകൊണ്ടാണ് സൈക്കിൾ മറിഞ്ഞു വീഴാത്തതു ?

63
സൈക്കിൾ ചവിട്ടിപ്പോവുമ്പോൾ എന്തുകൊണ്ടാണ് സൈക്കിൾ മറിഞ്ഞു വീഴാത്തതു ?
പമ്പരം കറങ്ങുന്നതു എല്ലാവരും കണ്ടിരിക്കും. നല്ല രസമുള്ള കുട്ടിക്കാല വിനോദം ആണ് അത്.
പമ്പരം ഒരു ഉത്തമ ഗൈറോസ്‌കോപ്പ് ( ആക്കം / ആയം ) കളിപ്പാട്ടം ആണ്.
[ ആക്കം / ആയം : angular momentum ]
നമുക്കറിയാം.. കറക്കത്തിന്റെ വേഗത കുറഞ്ഞിരിക്കുമ്പോൾ പമ്പരത്തിന്റെ ആക്കം കുറവായിരിക്കും. എന്നാൽ കറക്കത്തിന്റെ വേഗത കൂടുമ്പോൾ പമ്പരത്തിന്റെ ആക്കം കൂടിക്കൊണ്ടിരിക്കും. അങ്ങനെ ആക്കം ഗ്രാവിറ്റിയെക്കാൾ കൂടിയാൽ വീഴാതെ നിവർന്നു നിന്ന് കറങ്ങും. വളരെ വേഗം 7 Things No One Tells You About Long-Distance Cycling | MapMyRunകറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരം നമ്മൾ തള്ളി ഇടാൻ നോക്കിയാൽപ്പോലും അത് വീഴില്ല. കാരണം ‘ഗ്രാവിറ്റിയെക്കാൾ കൂടിയ ആക്കം’.
അതുപോലെതന്നെ ആണ് സൈക്കിളും. പക്ഷെ പമ്പരത്തിലെ ആണിക്കു പകരം സൈക്കിളിനു രണ്ട് ചക്രങ്ങൾ ആണ് എന്ന് മാത്രം.
പക്ഷെ കറക്കം കാരണം മറിയാതിരിക്കണം എങ്കിൽ സൈക്കിൾ കുറഞ്ഞത് ഒരു 20 കിലോമീറ്റർ സ്പീഡിലെങ്കിലും പോകണം.
സൈക്കിളിന്റെ ചക്രം പതിയെ കറങ്ങുമ്പോൾ ആക്കം കുറവായിരിക്കും. അതുകൊണ്ട് വീഴാം..
സൈക്കിൾ വലതുവശത്തേക്കു മറിയുമെന്നു തോന്നിയാൽ.. വലത്തോട്ട് തിരിക്കുക. ഇടതുവശത്തേക്കു മറിയുമെന്നു തോന്നിയാൽ.. ഇടത്തോട്ട് തിരിക്കുക. അങ്ങനെ സൈക്കിൾ വീഴാതെ നമുക്ക് ബാലൻസ് ചെയ്യാം. അല്ലെങ്കിൽ ബാലൻസ് ഇല്ലാതെ സൈക്കിൾ മറിഞ്ഞു വീഴും.
സൈക്കിളിന്റെ ഗുരുത്വകേന്ദ്രം ( center of gravity ) എപ്പോഴും രണ്ട് ചക്രത്തിനു ഇടയിലൂടെ തന്നെ ആയിരിക്കണം.
സൈക്കിൾ ഏതാണ്ട് 20 കിലോമീറ്ററിന് മുകളിൽ വേഗതയിൽ കൂടിയാൽ ചക്രത്തിനു ഗുരുത്വബലത്തേക്കാൾ( gravity ) ആക്കം കിട്ടും. അപ്പോൾ ആ വേഗതയിൽ സൈക്കിളിന്റെ ഹാൻഡിൽബാർ ഇടത്തേയ്ക്കും, വലത്തേയ്ക്കും വെട്ടിക്കാതെതന്നെ സൈക്കിൾ വീഴാതെ പോകും.
അപ്പോൾ പറഞ്ഞുവരുന്നത്.. സൈക്കിൾ മെല്ലെ പോവുമ്പോൾ അൽപ്പം അക്കത്തിന്റെ സഹായത്താലും, ബാക്കി നമ്മൾ ഇടത്തേയ്ക്കും, വലത്തേയ്ക്കും വെട്ടിച്ചു ബാലൻസ് ചെയ്യുന്നതിനാലും ആണ് മറിയാതെ പോവുന്നത്.
വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ നമ്മൾ മനപ്പൂർവം തിരിക്കാനോ, താഴെ വീഴ്ത്തുവാനോ നോക്കിയാൽപ്പോലും നടക്കില്ല. കാരണം ഗ്രാവിറ്റിയെക്കാൾ വളരെ കൂടിയ ആക്കം ആണ്.
വേഗത്തിൽ പോവുന്ന സൈക്കിൾ തിരിക്കുവാൻ ഹാൻഡിൽബാർ അല്ല തിരിക്കുക. പകരം നമ്മൾ സൈക്കിളിനെ തിരിക്കേണ്ട വശത്തേക്ക് ചരിക്കുകയാണ് ചെയ്യുന്നത്. ( ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ).
ഈ ടെക്ക്നിക്ക് സൈക്കിൾ ചവിട്ടു പഠിക്കുമ്പോൾ നമ്മൾ പഠിക്കുന്നില്ല. പകരം.. സൈക്കിൾ കൂടുതൽ വേഗത്തിൽ ചവിട്ടുമ്പോൾ നമ്മൾ താനേ, അറിയാതെ ചെയ്തുപോകുന്നതാണ് ഈ ടെക്നിക്ക്
സ്പീഡ് കൂടിയ സൈക്കിളും, മോട്ടോർ സൈക്കിളും ഓടിക്കുമ്പോഴാണ് ഈ ടെക്നിക്ക് ആവശ്യമായി വരുന്നത്