ഈ ചിത്രത്തിൽ ഡ്രസ്സിന്റെ പ്രധാന നിറം എന്താണ് ?

129

Baiju Raju

ഇവിടെ ഈ ചിത്രത്തിൽ ഡ്രസ്സിന്റെ പ്രധാന നിറം എന്താണ് ?
ചുവപ്പു ഡ്രസ്സാണോ ?
അതോ
ഗ്രെ ഡ്രസ്സോ ??
.അതോ മറ്റു നിറത്തിലോ ?

ഇവിടെ നമ്മൾ കാണുന്ന പ്രത്യേകിച്ച് പറയുകയാണ്… ‘ കണ്ണുകൊണ്ട് കാണുന്ന ‘ ഡ്രസ്സിന്റെ നിറം ഗ്രെ ആണ്. ചുവപ്പ് അല്ല !പക്ഷെ മിക്ക ആളുകളും ഇത് ചുവന്ന ഡ്രസ്സ് ആണെന്നാവും പറയുക. കാരണം.. കുറച്ചധികം ശാസ്ത്രം ഇതിനു പിന്നിലുണ്ട്..  എങ്കിലും ചുരുക്കി പറഞ്ഞാൽ.. അവിടത്തെ ലൈറ്റിന്റെ നിറം cyan ( പച്ച കലർന്ന നീല ) ആയതുകൊണ്ട് ആ നിറം നമ്മൾ കാണുന്ന നിറത്തിൽ നിന്ന് മൈനസ് ചെയ്തു മാറ്റി ആയിരിക്കും നമ്മുടെ തലച്ചോർ നമ്മോടു പറയുന്നത്

ഉദാഹരണത്തിന്:
നമ്മൾ ഒരു ചുവന്ന ഗ്ലാസ്സിൽക്കൂടെ നോക്കിയാൽ കാണുന്ന വെളുത്ത കടലാസ് ചുവന്ന നിറത്തിലായിരിക്കും കാണുക. പക്ഷെ നമ്മൾ അതിനെ ചുവപ്പായല്ല.. പകരം വെളുപ്പ് ആയാണ് മനസിലാക്കുക .ഇവിടേ കടലാസ്സ് വെളുത്തതാണെന്നു നമുക്ക് പരിചയം ഉള്ളതുകൊണ്ടല്ല. പകരം നമ്മൾ ചുവപ്പു കലർന്നാണ് ചുവന്ന കണ്ണടയിലൂടെ കാണുന്നത് എന്ന് നമ്മുടെ തലച്ചോറിന്അറിയാം. അതുകൊണ്ട് കാണുന്ന ചുവപ്പിൽ നിന്നും ചുവപ്പു നിറം മൈനസ് ചെയ്തു വെളുപ്പായി തോന്നിപ്പിക്കുന്നു.ഇത് നാം പോലും അറിയാതെ നമ്മുടെ തലച്ചോർ തീരുമാനിക്കുന്നതാണ് .നമ്മൾ മനസിലാക്കുന്ന നിറം നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിന്റെ ഭാവന അനുസരിച്ചു അൽപ്പസ്വല്പ്പം വിത്യാസം ഉണ്ടായിരിക്കും.അതുകൊണ്ട് കൂടുതൽ ഭാവന ഉള്ള ആളുകൾ ഈ ഡ്രസ്സ് നല്ല ചുവപ്പായും, ഭാവന ഇല്ലാത്തവർ ഇത് ഗ്രെ ആയും, അൽപ്പസ്വല്പ്പം ഭാവന ഉള്ളവര് ഗ്രെ കലർന്ന ചുവപ്പായും കാണുന്നു