ഒരു മോട്ടോർ ബൈക്കിൽ പ്രകാശ വേഗതയിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഹെഡ്‍ലൈറ്റ് ഓണാക്കിയാൽ എന്ത് സംഭവിക്കും ? (സാങ്കല്പിക ചോദ്യം)

0
256

Baiju Raju

സാങ്കല്പിക ചോദ്യം:
ഒരു മോട്ടോർ ബൈക്കിൽ പ്രകാശ വേഗതയിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഹെഡ്‍ലൈറ്റ് ഓണാക്കിയാൽ എന്ത് സംഭവിക്കും ?

ആദ്യമേ പറയട്ടെ.. ആപേക്ഷീകതാ സിദ്ധാന്തം അനുസരിച്ചു പ്രകാശത്തിന്റെ വേഗതയിൽ ഒരു വസ്തുവിനും സഞ്ചരിക്കുവാൻ സാധ്യമല്ല. അങ്ങനെ സഞ്ചരിക്കണമെങ്കിൽ അനന്തമായ ഊർജം ആവശ്യമാണ്. അപ്പോൾ പ്രാകാശത്തിന്റെ വേഗതയിൽ കൂടുതൽ വേഗത്തിൽ ബൈക്കിനു സഞ്ചരിക്കുന്ന കാര്യം ഓർക്കുകകൂടി വേണ്ട.

  • ഇപ്പോൾ മനുഷ്യർ ഉണ്ടാക്കിയ ഏറ്റവും വേഗം കൂടിയ റോക്കറ്റിന് പ്രകാശത്തിന്റെ ആയിരത്തിൽ ഒന്ന് വേഗം മാത്രമാണുള്ളത് !
    *സാധാരണഗതിയിൽ നമ്മൾ എത്ര വേഗത്തിൽ സഞ്ചരിച്ചാലും പ്രകാശത്തിന്റെ വേഗം സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ ആയിരിക്കും. അവിടെ ടൈം ഡയലേഷൻ എന്നൊരു പ്രതിഭാസം ഉണ്ടാവും. പക്ഷെ അത് പ്രാകാശത്തിന്റെ വേഗതയിലോ, അതിൽ താഴെയോ വേഗത്തിൽ മാത്രമാണ് സംഭവിക്കുന്നത്. പ്രകാശ വേഗത്തിലും കൂടിയാൽ ആപേക്ഷികതാ സിദ്ധാന്തം അപ്ലെ ചെയ്യുവാൻ സാധിക്കില്ല (y)

Amazon.com: Gifts Delight Laminated 42x24 inches Poster: Motor ...ഇനി .. പ്രകാശത്തിനും കൂടുതൽ വേഗത്തിൽ ബൈക്കിനു സഞ്ചരിക്കാം എന്ന് വിചാരിച്ചാൽ..
ആ ബൈക്ക് ഒരു സെക്കന്റുകൊണ്ട് ഭൂമിയെ 8 തവണ എങ്കിലും വലം വെച്ചിരിക്കും.. അത്ര വേഗം അതിനുണ്ടാവും. അതിനാൽ അങ്ങനൊരു ബൈക്ക് ഭൂമിയെ വളഞ്ഞു ചുറ്റില്ല. പകരം ബഹിരാകാശത്തുകൂടെ നേർ രേഖയിൽ ഒരു റോഡ് പണിയേണ്ടി വരും. അതിലൂടെ നേർ രേഖയിൽ പോകണം.

അത്ര സ്പീഡിൽ പോവുമ്പോൾ ഹെഡ്‌ലൈറ്റ് ഓൺ ആക്കിയാൽ അതിലെ പ്രകാശം ബൈക്കിന്റെ ഹെഡ്‍ലൈറ്റിലെ റിഫ്ളക്ടറിൽത്തന്നെ തട്ടിപ്രതിഫലിച്ചു ഇല്ലാതാവും. പുറത്തേക്കു പോവില്ല.

100 കിലോമീറ്റർ വേഗത്തിൽ പോവുന്ന ബൈക്കിൽ ഇരുന്നു ഒരാൾ 50 കിലോമീറ്റർ വേഗത്തിൽ ഒരു കല്ല് മുന്നോട്ട് എറിഞ്ഞാൽ കല്ലിന്റെ വേഗം 100 + 50 = 150 കിലോമീറ്റർ ആവും.

പക്ഷെ പ്രകാശത്തിന്റെ വേഗം അങ്ങനെ കൂടില്ല. എത്ര സ്പീഡിൽ ബൈക്ക് പോയാലും അതിൽനിന്നു വരുന്ന പ്രകാശം ബൈക്കിന്റെ സ്പീഡ് നോക്കാതെ ഒരേ സ്പീഡിൽ ആയിരിക്കും സഞ്ചരിക്കുക. പ്രകാശത്തിനു മുന്നോട്ടും, പിന്നോട്ടും, സൈഡിലേക്കും ഒക്കെയുള്ള വേഗത ഒന്നുതന്നെ ആയിരിക്കും. ബൈക്കിന്റെ സ്പീഡ് അനുസരിച്ചു മാറില്ല. എന്നുവച്ചാൽ ആപേക്ഷേകം അല്ല. അത് കോൺസ്റ്റന്റ് ആണ്. 299,792 km per sec (y) എളുപ്പത്തിനു സെക്കന്റിൽ 3 ലക്ഷം km എന്ന് പറയാം.
ഇനി ബൈക്ക് ഓടിക്കുന്ന ആൾക്ക് ആ പ്രകാശം കാണുവാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ.. ഇല്ല. ആ പ്രകാശം അല്ല.. ഒരു വസ്തുവും അയാൾക്ക് കാണുവാൻ സാധിക്കില്ല.

ഇനി ബൈക്ക് പോവുന്നത് ആ റോഡിനു സൈഡിൽ നിൽക്കുന്ന നമുക്ക് കാണുവാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ.. ഇല്ല. നമുക്ക് ആ ബൈക്ക് കാണുവാൻ സാധിക്കില്ല. പക്ഷെ ആ ബൈക്ക് പോവുന്ന റോഡിൽ നാം നിന്നാൽ നമ്മൾ ചാരമായിപ്പോവും. നമ്മൾ മാത്രമല്ല.. അതിന്റെ വഴിയിലെ സകലതും ചാരമാവും. അത്ര ഊർജ്ജമായിരിക്കും അത് പോവുന്ന ഇടം മുഴുവൻ !