ഫോട്ടോ എടുത്ത മൈക്കിൾ കോളിൻസ് ഒഴികെ, ലോകത്തിലെ എല്ലാ മനുഷ്യരും ഒറ്റ ഫോട്ടോയിൽ !

126

Baiju Raju

ലോകത്തിലെ എല്ലാ മനുഷ്യരും ഒറ്റ ഫോട്ടോയിൽ ! ഫോട്ടോ എടുത്ത മൈക്കിൾ കോളിൻസ് ഒഴികെ.

ഇത് ആദ്യമായി ചന്ദ്രനിൽ മനുഷ്യർ ഇറങ്ങിയ യാത്രയിൽ എടുത്ത ഫോട്ടോ ആണ്.ഓരോ അപ്പോളോ യാത്രയിലും 3 പേരു വീതം ആണ് പോയിരുന്നത്. ആദ്യ യാത്രയിൽ നീൽ ആംസ്‌ട്രോങും, ബസ് ആൽഡ്രിനും, മൈക്കിൾ കോളിന്സും പോയി.കോളിൻസ് മാതൃ പേടകമായ കമാൻഡ് മോഡ്യൂളിൽ ഇരുന്നു. ആൽഡ്രിനും, നീലും ലാൻഡർ മോഡ്യൂളിൽ കയറി ചന്ദ്രനിലേക്ക് പോയി ഇറങ്ങി. അവർ പോകുന്ന ലാൻഡർ മൊഡ്യൂൾ ഫോട്ടോയുടെ നടുക്ക് അൽപ്പം താഴെ ആയി കാണാം

ഭൂമിയും ചിത്രത്തിൽ ദൂരെ അയി കാണാം ഫോട്ടോ എടുത്ത കോളിൻസ് മാത്രം ഫോട്ടോയിൽ ഇല്ല. ബാക്കി ഉള്ള മാനവരാശി മുഴുവൻ ഈ ഫോട്ടോയിൽ ഉണ്ട് .ഇതുപോലെ പക്ഷെ ആളില്ലാതെ മറ്റൊരു ഫോട്ടോ എടുത്തിട്ടുണ്ട്. ‘ Pale Blue Dot ‘ എന്നാണ് ആ ഫോട്ടോയുടെ പേര്
സൗരയൂധം കടന്നു പോവുന്ന വോയേജർ പേടകത്തിൽനിന്നു യന്ത്ര സഹായത്താൽ എടുത്ത ഫോട്ടോ ആയിരുന്നു അത്. അതിൽ അന്ന് ജീവിച്ചിരുന്ന എല്ലാവരും ഉണ്ടായിരുന്നു .എന്നാൽ ഈ ഫോട്ടോ മനുഷ്യൻ എടുത്തതാണ്. ഫോട്ടോ എടുത്ത ആൾ ഒഴികെ മറ്റെല്ലാവരും ഈ ഫോട്ടോയിൽ ഉണ്ട്.