വിമാനത്തിലിരുന്നു വിമാനത്തിന്റെ വേഗത എങ്ങനെ കണക്കാക്കും ?

453

Baiju Raju

വിമാനത്തിലിരുന്നു വിമാനത്തിന്റെ വേഗത എങ്ങനെ കണക്കാക്കും ?

വിമാനത്തിന്റെ വേഗത എന്ന് പറയുമ്പോൾ ചുരുങ്ങിയത് 2 വിത്യസ്ത വേഗതകൾ പരിഗണിക്കണം.

ആദ്യത്തേത് വായുവിലൂടെയുള്ള വിമാനത്തിന്റെ വേഗത. കരയിലെ വേഗത അല്ല.
വിമാനം സഞ്ചരിക്കുന്നത് വായുവിലൂടെ ആയതിനാൽ വായുവിലൂടെ എത്ര വേഗത്തിൽ പറന്നു എന്നതാണ് വിമാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ഇതിനെ Indicated Air Speed ( IAS ) എന്ന് പറയുന്നു.

Baiju Raju

ഇതിനായി വിമാനങ്ങളിൽ pitot and static tubes ഉണ്ട്. അത് വഴിയാണ് വിമാനത്തിന്റെ വായുവിലെ വേഗത ( Indicated Air Speed ) കണക്കാക്കുന്നത്. ഇതാണ് ഏറ്റവും പഴയ മാർഗം. ( ചിത്രം )
വിമാനത്തിന്റെ മുന്നിലായി വച്ചിട്ടുള്ള ചെറിയൊരു ട്യൂബ് ആണ് pitot and static tube. മുന്നിലും, സൈഡിലുമായി രണ്ട് സുഷിരങ്ങളുണ്ടിതിന്. മുന്നിലെ സുഷിരത്തിൽ അടിക്കുന്ന കാറ്റ് വഴി വേഗതയും, സൈഡിലെ സുഷിരം വഴി മർദവും കണക്കാക്കാം. 300 വർഷങ്ങൾക്കു മുൻപാണിത് കണ്ടുപിടിച്ചത്.
ഇതുപയോഗിച്ചു വെള്ളത്തിലൂടെയുള്ള ബോട്ടിന്റെ വേഗതയും കണക്കാക്കാം.

രണ്ടാമത്തേത് Ground Speed.
ഇത് വിമാനത്തിന് കരയുമായുള്ള വേഗത ആണ്. വായുവിലൂടെ ഉള്ളത് അല്ല. ഈ Ground Speed ആണ് നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനം. ഇത് ആദ്യം പറഞ്ഞ Indicated Air സ്പീഡിൽ നിന്ന് കാറ്റിന്റെ വേഗത കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്തു കിട്ടുന്ന വേഗത ആണ്.
കാറ്റ് എതിരായിട്ടാണെങ്കിൽ കാറ്റിന്റെ വേഗത കുറയ്ക്കുന്നു. കാറ്റ് വിമാനത്തിന്റെ ദിശയിൽ ആന്നെങ്കിൽ Indicated Air സ്പീഡിനോട് കാറ്റിന്റെ വേഗത കൂട്ടുന്നു. അതായിരിക്കും കരയുമായുള്ള വിമാനത്തിന്റെ വേഗത Image result for aeroplane speedഇതാണ് വിമാനത്തിന്റെ വേഗതയായി നമ്മൾ സാധാരണ പറയുന്നത്.

* കടലിലെ തിരയുടെ ആകൃതി കണക്കാക്കി കാറ്റിന്റെ ദിശയും വേഗതയും Indicated Air സ്പീഡുമായി ചേർത്ത് കണക്കുകൂട്ടി ആയിരുന്നു പണ്ട് വിമാനത്തിന്റെ കരയുമായുള്ള വേഗത കണക്കു കൂട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ GPS വഴി വിമാനത്തിന്റെ സ്പീഡും, ഉയരവും നേരിട്ട് അറിയാം.

ഇത് കൂടാതെ റഡാർ ഉപയോഗിച്ച് ഡോപ്ലർ ഷിഫ്റ്റ് വഴിയും കരയുമായുള്ള വേഗത കൃത്യമായി കണക്കാക്കാം.

ഇതിനു പുറമെ വിമാനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന Air transponder ആ വിമാനത്തിന്റെ വേഗത, ദിശ, ഉയരം മുതലായ വിവരങ്ങൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കും. ആ വിവരം മറ്റുള്ള വിമാനങ്ങൾക്ക് ലഭ്യമാവുകയും, അതിനാൽ അവർക്കു കൂട്ടിയിടി ഒഴിവാക്കുവാനുള്ള മുൻകരുതൽ എടുക്കുവാനും സാധിക്കുന്നു.
24 മണിക്കൂറും Air transponder പ്രവർത്തിച്ചുകൊണ്ടിരിക്കും. അത് ഫ്രീ ആയി എല്ലാവർക്കും ലഭ്യവുമാണ്