50 വർഷങ്ങൾക്കു മുന്നേ അമേരിക്ക എങ്ങനെ ചന്ദ്രനിൽ സോഫ്ട്‍ ലാൻഡ് ചെയ്തു ?

797

Baiju Raju

50 വർഷങ്ങൾക്കു മുന്നേ അമേരിക്ക എങ്ങനെ ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്തു ??

ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ ചന്ദ്രയാൻ-2 നും ആ ഘട്ടത്തിലാണ് പിഴവ് പറ്റിയത്. അപ്പോൾ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക ചന്ദ്രനിൽ എങ്ങനെ സോഫ്ട്‍ലാൻഡ് ചെയ്തു ??

ശരിയാണ്. ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം പറഞ്ഞാൽ ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം. കാരണം ചന്ദ്രനിൽ വായു ഇല്ല എന്നതാണ്. വായു ഉണ്ടായിരുന്നെങ്കിൽ റോക്കറ്റു എൻജിൻ ഉപയോഗിക്കാതെതന്നെ വലിയ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത കുറയ്ക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ ചന്ദ്രനിൽ പാരച്യൂട്ട് തുറക്കില്ല. തുറന്നാലും അത് കല്ലുകണക്കെ താഴെ വീഴും. ചന്ദ്രനിൽ പോയി ഒരു കല്ലും, അപ്പൂപ്പന്താടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും. അതിനാൽ ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്യുമ്പോൾ പാരച്യൂട്ട് ഉപയോഗിക്കുവാൻ സാധിക്കാത്തതു കാരണം റോക്കറ്റു എൻജിൻ താഴോട്ടു പ്രവർത്തിപ്പിച്ചാണ് താഴോട്ടുള്ള വീഴ്ചയുടെ വേഗത കുറയ്ക്കുന്നത്.

Image result for america in moonചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയുന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എങ്കിൽ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക രണ്ടാളുകളെയും ചേർത്ത് ഈഗിൾ ലാൻഡർ എങ്ങനെ ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്യിപ്പിച്ചു ??

കാരണം സിംപിൾ ആണ്. അന്ന് ലാൻഡറിന് അകത്തു 2 പൈലറ്റുമാർ ഉണ്ടായിരുന്നു. അവരുടെ നിയന്ത്രണത്തിൽ ആണ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഭൂമയിൽനിന്നു നേരിട്ട് നിയന്ത്രിച്ചു അല്ല.

ഇപ്പോൾ ISRO ചന്ദ്രയാൻ പേടകത്തിലേക്കു മുൻകൂട്ടി അയച്ചു സെറ്റ് ചെയ്തു വച്ചിരിക്കുന്ന പ്രോഗ്രാമിലൂടെയാണ് സോഫ്ട്‍ലാൻഡിങ്ങിനു ശ്രമിച്ചത്. പേടകത്തിൽനിന്നു കിട്ടുന്ന ഡാറ്റാ വഴി മണിക്കൂറുകളോ, ദിവസങ്ങളോ മുന്നേ ഉണ്ടാക്കിയ പ്രോഗ്രാം വഴി ലാൻഡ് യ്യുമ്പോൾ ചിലപ്പോൾ പിഴവുകൾ സംഭവിക്കാം.

ലാൻഡർ നാല് കാലുകളിലാണ് ലാൻഡ് ചെയ്യുന്നത്. ചെന്ന് കാലുകുത്തുന്ന ഇടം ചരിഞ്ഞതാന്നെകിൽ ലാൻഡർ മറിഞ്ഞു വീഴാം. മറിഞ്ഞു വീണാൽ റോവറിനു പുറത്തിറങ്ങുവാൻ സാധിക്കില്ല. അപ്പോഴും ദൗത്യം പരാജയപ്പെടും. ചന്ദ്രനിലാണെങ്കിൽ ധാരാളം ഗർത്തങ്ങളും , കുന്നുകളും ഒക്കെ ഉള്ളതാണ്. അതൊക്കെ മുൻകൂട്ടി കണ്ട് പ്രോഗ്രാം ചെയ്യുക എന്നത് പ്രായോഗീകമല്ല.
ലൈവ് ക്യാമറയിലൂടെ കണ്ട് നിയന്ത്രിക്കുക എന്നതും ബുദ്ധിമുട്ടുള്ളതാണ്. കാരണം.. ചന്ദ്രനിൽനിന്നു അയക്കുന്ന ഡാറ്റാ ഇവിടെ കിട്ടി നമുക്ക് അതിന്റെ റിപ്ലെ കൊടുത്തു ചന്ദ്രനിൽ തിരിച്ചെത്തുവാൻ 2.5 സെക്കന്റിൽ അധികം താമസം വരും. അതിനാൽ നമുക്ക് ഇവിടെനിന്നു ലൈവ് ആയി നിയന്ത്രിക്കുവാൻ സാധിക്കില്ല.
എന്നാൽ 50 വർഷങ്ങൾക്കു അപ്പോളോ പ്രോഗ്രാമിൽ അതിലെ മനുഷ്യർ നേരിട്ട് കണ്ട് നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ് ചെയ്തത്