തലച്ചോറിന്റെ വെറും 10 % മാത്രമാണോ പ്രവർത്തിക്കുന്നത് ?

0
448

Baiju Raju

“ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തിന്റെ തലച്ചോറിന്റെ വെറും 10 % മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അപ്പോൾ നമ്മൾ സാധാരണക്കാർ അതിലും എത്രയോ കുറവായിരിക്കാം ഉപയോഗിക്കുന്നത് ” എന്ന് പല മീഡിയകളിലും വാർത്തയിൽ കണ്ടിട്ടുണ്ട് !
.
തലച്ചോറിന്റെ വെറും 10 % മാത്രമാണോ പ്രവർത്തിക്കുന്നത് ??

ഇത് തികച്ചും മിഥ്യാ ധാരണ ആണ്.
മനുഷ്യരുടെ തലച്ചോർ രാപകലില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കും. ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഊർജത്തിന്റെ 20% വും തലച്ചോറിന്റെ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്.

നമ്മൾ ആലോചിച്ചാലും, ഇല്ലങ്കിലും, ഉറങ്ങിയാലും, ഇല്ലങ്കിലും ബോധംകെട്ടു ഉറങ്ങിയാലും ഒക്കെ തലച്ചോർ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിശ്രമിക്കുന്ന പരിപാടിയെ ഇല്ല. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ.. തലച്ചോർ രൂപപ്പെടുമ്പോൾ മുതൽ മാസ്തിഷക മരണം സംഭവിക്കുന്നതുവരെ തലച്ചോറിന്റെ പ്രവർത്തനം നടന്നതുകൊണ്ടിരിക്കും.

നിങ്ങൾ വെറുതെ ഇരിക്കുബോൾ ചിലപ്പോഴെങ്കിലും നമ്മൾ ആലോചിക്കാതെതന്നെ ചില സംഭാഷണങ്ങളോ, റേഡിയോയിലെ പട്ടുപോലെയോ ഒക്കെ തലയ്ക്കുള്ളിൽ കേൾക്കുന്നതായി തോന്നിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ അത് ഇതാണ്. തലച്ചോറിലെ ചിന്തകൾ നമ്മൾ അറിയാതെ നമ്മുടെ ബോധ തലത്തിലേക്ക് കയറി വരുന്നതാണ്. അതുപോലെതന്നെ ആണ് സ്വപ്ങ്ങളും.

* മനസ്സിനെയും, സ്വപ്നത്തിനെയും പറ്റിയുള്ള പോസ്റ്റുകൾ അടുത്ത ലക്കത്തിൽ വരുന്നതായിരിക്കും.

ഒരു പുതിയൊരു കാര്യം പഠിക്കുമ്പോൾ അതുവരെ ചുമ്മാ പ്രവർത്തിച്ചുകൊണ്ടിരുന്ന നാഡീ വ്യൂഹങ്ങൾ ചില പ്രത്യേക രീതിയിൽ പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നു എന്നുമാത്രം. പല ആവൃത്തി നാം ഒരേ കാര്യങ്ങൾ ചെയ്യുമ്പോൾ ഈ നാഡീ വ്യൂഹങ്ങളിലെ ബന്ധം ശക്തി പ്രാപിക്കുന്നു. ” practice makes perfect ” എന്ന് പറയില്ലേ ? അതാണ്  അല്ലാതെ വെറുതെയിരുന്ന തലച്ചോർ അല്ല നമ്മൾ ആലോചിക്കുമ്പോൾ പ്രവർത്തിക്കാൻ തുടങ്ങുന്നത് 

എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാഡീ വ്യൂഹങ്ങളെ നമ്മൾ ഓരൊ കാര്യം ആലോചിക്കുമ്പോഴും, പുതിയത് പഠിക്കുമ്പോഴും നമുക്ക് ആവശ്യപ്പെടുന്ന രീതിയിൽ ചിട്ടപ്പെടുക മാത്രമാണ് സംഭവിക്കുന്നത്. തലച്ചോർ എപ്പോഴും പൂർണമായും പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ആ പ്രവർത്തനം നമുക്ക് പ്രയോജനപ്പെടുന്നുണ്ടോ, ഇല്ലയോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. ആ രീതിയിൽ നോക്കിയാൽ ശരിയായിരിക്കാം. നമ്മുടെ തലച്ചോറിന്റെ പത്തോ, ഇരുപതോ ശതമാനം പ്രവ