Baiju Raju എഴുതുന്നു 

കാറ്റില്ലാത്ത ചന്ദ്രനിൽ എങ്ങനെയാണ് കൊടി പാറുന്നതു ?
.
ചാന്ദ്ര യാത്രയെക്കുറിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിക്കുന്ന സംശയം ആണിത്.
ശരിയാണ്. ചന്ദ്രനിൽ വായു ഇല്ല. അതിനാൽത്തന്നെ കാറ്റും ഇല്ല. കൊടിക്കു പാറിക്കളിക്കുവാൻ കാറ്റില്ലാതെ പറ്റുകയും ഇല്ല.
.

Baiju Raju

ഇവിടെ കൊടി യഥാർത്ഥത്തിൽ പാറുന്നുണ്ടോ ?
ഇല്ല.
കൊടി പാറുന്നതുപോലെ നമുക്ക് ഫോട്ടോയിൽ തോന്നുന്നത് കൊടി താഴേക്കു തൂങ്ങിക്കിടക്കാതെ വിടർന്നു ഇരിക്കുന്നതുകൊണ്ടാണ്. കൂടാതെ കൊടിയിൽ ഉള്ള ചുളിവുകളും.
.
നമ്മുടെ സാധാരണ കൊടി കാറ്റ് ഇല്ലെങ്കിൽ ‘ വവ്വാൽ തൂങ്ങിക്കിടക്കുന്നതുപോലെ ‘ താഴേക്കു തൂങ്ങികിടക്കും. അതിനാൽ ചന്ദ്രനിൽ അത്തരം കൊടി നാട്ടിയാൽ അത് കാണാൻ ഭംഗി ഉണ്ടാവില്ല എന്ന് കൊടി ഡിസൈൻ ചെയ്തവർക്ക് അറിയാം. അതിനാൽത്തന്നെ കൊടി കെട്ടുന്ന വടി ഒരു പ്രത്യേക രീതിയിലാണ് അവർ ഡിസൈൻ ചെയ്തത്.
വടി ‘ 7 ‘ ന്റെ രൂപത്തിൽ ആണ്.
അതായത് സാധാരണ കൊടിയുടെ വടിയുടെ കൂടെ മുകളിൽ കർട്ടണിൽ തുണി തൂക്കുന്നതുപോലെ ഒരു വടിയും അധികമായി കൊടുത്തു. ( ചിത്രം ) ആ മുകളിലെ വടിയിൽ തൂങ്ങി ആണ് കൊടി കർട്ടൻ കിടക്കുന്നതുപോലെ തൂങ്ങി കിടക്കുന്നതു. അല്ലാതെ കാറ്റത്തു പാറുന്നതു അല്ല.

അപ്പോൾ കൊടിയിലെ ചുളിവുകളോ ??

ഈ കൊടി ഉണ്ടാക്കിയിരിക്കുന്നത് നൈലോൺ ഉപയോഗിച്ചാണ്. ഇത് മടക്കി വച്ചപ്പോൾ ഉള്ള സ്വാഭാവിക ചുളിവുകൾ ആണ് കൊടിയിൽ കാണുന്നത്.

ഈ കൊടി ചന്ദ്രനിലെ മണ്ണിൽ ബലം പ്രയോഗിച്ചു ഇളക്കി ഇറക്കുമ്പോൾ ആ കൊടിയുടെ ചലനം കാറ്റിൽ കൊടി പാറുന്നതുപോലെ വീഡിയോയിൽ തോന്നിപ്പിച്ചു എന്നത് ശരിയാണ്. അത് കൊടിയുടെ വടി ഇളക്കി മണ്ണിൽ ഇറക്കുമ്പോഴുള്ള ആട്ടം മാത്രമാണ്. അപ്പോൾ മാത്രം.
ആ ചലനം നിന്നശേഷം ഉള്ള മുഴുനീള വീഡിയോയിലും കൊടി നിശ്ചലമായി നിൽക്കുന്നതാണ് കാണുന്നത് 

* ചുരുക്കിപ്പറഞ്ഞാൽ.. ഈ കൊടിയുടെ വടിയുടെ ‘ 7 ‘ എന്ന ആകൃതിയും, അതിൽ തൂങ്ങിക്കിടക്കുന്ന കൊടിയുടെ ചുളിവുകളുമാണ് കൊടി പാറുന്നതായി ഫോട്ടോയിൽ തോന്നിപ്പിക്കുന്നതു 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.