എഴുതിയത് : Baiju Raju

News : ” P / 500 എന്ന് എഴുതിയ പാരസെറ്റമോൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോൾ ആണ്, ഡോക്ടർമാർ ഉപദേശിക്കുന്നത് അതിൽ “മച്ചുപോ” വൈറസ് അടങ്ങിയിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു, ഉയർന്ന മരണനിരക്ക് നിരക്ക്. നിങ്ങളുടെ കോൺ‌ടാക്റ്റ് പട്ടികയിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവൻ അല്ലെങ്കിൽ ജീവൻ രക്ഷിക്കുക …. ഞാൻ എന്റെ ഭാഗം ചെയ്തു, ഇപ്പോൾ ഇത് നിങ്ങളുടെ അവസരമാണ് … മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓർമ്മിക്കുക & സ്വയം!
ലഭിച്ചതുപോലെ കൈമാറുക. 6:46 pm “

ഇങ്ങനെ ഒരു മെസേജ് നിങ്ങള്ക്ക് കിട്ടിയോ ?

ഈ മെസേജിൽ കാണുന്ന തീയതി മാർച്ച്- 7 ആണ്. അപ്പോൾ 6 മാസം മുൻപുള്ളത്. ഈ P / 500 പാരസെറ്റമോൾകഴിച്ചു ആരും പിന്നീട് മരിച്ചതായി വാർത്ത ഇല്ല. അതിൽനിന്നുതന്നെ ഉപറപ്പിക്കാം P / 500 നു ഒരു കുഴപ്പവും ഇല്ല എന്ന് 

എന്താണ് പാരസെറ്റമോൾ ?

വേദനസംഹാരിയായും ദേഹതാപം (പനി) കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോൾ. അസെറ്റാമിനോഫിൻ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകൾക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയിൽ ഉപയോഗിക്കുന്നത്. ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അർബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകൾക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്.

WHO യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരൾ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും.

2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുതൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഗർഭ കാലത്തും മുലയൂട്ടൽ കാലത്തും സുരക്ഷിതമായ ഉപയോഗിക്കാവുന്ന മരുന്നാണ് ഇത്. കരൾ സംബന്ധമോ, വൃക്ക സംബന്ധമോ രോഗമുള്ളവർ, മദ്യം ഉപയോഗിക്കുന്നവർ, ശരീര ഭാരം വളരെ കുറഞ്ഞവർ എന്നിവർ ഈ മരുന്ന് വളരെ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.

ഇനി പോസ്റ്റിലെ ച്ത്രത്തിന്റെ കാര്യം.

ഇത് ഒരു കുടുംബത്തിലെ 6 പേർ ആണ്.
അവർ കേക്ക് മുറിച്ചു ബെർത്ഡേ ആഘോഷിക്കുന്ന ചിത്രം കാണാം
ഭക്ഷണത്തിലെ വിഷം കാരണം ആണ് അവർ മരിച്ചത് എന്നാണ് അറിയുവാൻ കഴിഞ്ഞത്.
എന്തായാലും ഒരു കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു പാരസെറ്റമോൾ കഴിക്കില്ലല്ലോ. പനിയോ, മറ്റസുഖങ്ങളോ ഉണ്ടെങ്കിൽ മാത്രമല്ലേ മരുന്ന് കഴിക്കുക.

അതുകൊണ്ട് പാരസെറ്റമോൾ അല്ല വില്ലൻ എന്ന് നമുക്ക് ഉറപ്പിക്കാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.