ഈ ഫോട്ടോയിൽ ഏതെങ്കിലും ഒരു കാർ വെട്ടി എടുത്തു മറ്റു കാറുകളുടെ സ്ഥാനത്തു വച്ചാൽ ഒരേ വലിപ്പം ആയിരിക്കും

0
88

Baiju Raju

ഈ ഫോട്ടോയിൽ കാണുന്ന 3 കാറുകളും ഒരേ വലിപ്പം ആണ് !എന്നുവച്ചാൽ.. ഈ ഫോട്ടോയിൽ ഏതെങ്കിലും ഒരു കാർ വെട്ടി എടുത്തു മറ്റു കാറുകളുടെ സ്ഥാനത്തു വച്ചാൽ ഒരേ വലിപ്പം ആയിരിക്കും. സംശയം ഉള്ളവർ കൈവിരൽ ഉപയോഗിച്ച് ഓരോ കാറും മറച്ചു നോക്കാം.അല്ലെങ്കിൽ ഫോൺ,  ഫോട്ടോ ചരിച്ചു പിടിച്ചു നോക്കിയാലും മതി. ഇതിനെ പോൻസോ ഇല്യൂഷൻ എന്ന് പറയുന്നു. ഇറ്റാലിയൻ ശാസ്ത്രജ്ഞൻ മരിയോ പോൻസോ അവതരിപ്പിച്ച ജ്യാമിതീയ-ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് പോൻസോ ഇല്യൂഷൻ. ഒരു വസ്തുവിന്റെ ബാക്ഗ്രൗണ്ടിനെ അടിസ്ഥാനമാക്കി ആയിരിക്കും നമുക്ക് ആ വസ്തുവിന്റെ വലിപ്പം തോന്നുക.ഉദയാസ്തമയ സമയങ്ങളിൽ സൂര്യനും ചന്ദ്രനും വലുതായി നമുക്ക് തോന്നുന്നതിൽ ഒരു പ്രധാന കാരണം പോൻസോ ഇല്യൂഷൻ ആണ്.

Ponzo Illusion | Larissa Zacchi

Ponzo illusion | psychology | Britannica

**