സൂര്യൻ ഒരു നക്ഷത്രം ആണെന്ന് നമുക്കറിയാം, പക്ഷെ എങ്ങനെ ?

1505
Baiju Raju എഴുതുന്നു 

സൂര്യൻ ഒരു നക്ഷത്രം ആണെന്ന് നമുക്കറിയാം. പക്ഷെ എങ്ങനെ ?

സ്‌കൂളിൽ പഠിച്ചിരിക്കുന്നതു അങ്ങനെ ആണ്. അതുകൊണ്ടുള്ള വിശ്വാസം.. അല്ലെ 

Baiju Raju

ഒന്ന് ആലോചിച്ചു നോക്കുക. എന്താണ് സൂര്യൻ ഒരു നക്ഷത്രമാണെന്നുള്ളതിനു തെളിവ് ??

സൂര്യനിൽനിന്നും സ്വയം പ്രകാശം വരുന്നു. നക്ഷത്രങ്ങളിൽനിന്നും പ്രകാശം വരുന്നു.
സ്വയം പ്രകാശിക്കാത്ത ചന്ദ്രനും, ഗ്രഹങ്ങളും രാത്രി തിളങ്ങി കാണുന്നു. അവ തമ്മിൽ എങ്ങനെ വ്യത്യാസം മനസിലാക്കും ??

ശരിയാണ് അത് എളുപ്പമല്ല. രാത്രി ആകാശത്തു കാണുന്ന നക്ഷത്രങ്ങളും, ഗ്രഹങ്ങളും ഒരുപോലെ കാണുന്നു.
ആകെ ഉള്ള വിത്യാസം നക്ഷത്രങ്ങൾ മിന്നുന്നു എന്നതാണ് . പക്ഷെ ഒരു ബൈനോക്കുലറിലൂടെ നോക്കിയാൽ നക്ഷത്രങ്ങളും മിന്നാതെ കാണും. അപ്പോൾ അവ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

അപ്പോൾ വലിയ ടെലസ്‌ക്കോപ്പിലൂടെ നക്ഷത്രങ്ങളെ നോക്കിയാലോ ??
അപ്പോഴും അത് സൂര്യനെപ്പോലെ വലിപ്പത്തിൽ കാണില്ല. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആൽഫാ സെന്റോറി വലിയ ടെലസ്‌ക്കോപ്പിലൂടെ കാണുന്ന ചിത്രം താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി ആ നക്ഷത്രം സൂര്യനെപ്പോലെ എന്ന് പറയുവാൻ സാധിക്കില്ല. അപ്പോൾ എങ്ങനെ ??

yes. അവിടെയാണ് ശാസ്ത്രം കൈരേഖ ഉപയോഗിക്കുന്നത് 

No photo description available.ഓരോ വസ്തുക്കളെയും അതിന്റെ കൈരേഖ ( fingerprint ) നോക്കി നമുക്ക് തിരിച്ചറിയാം.

ഉദാഹരണത്തിന് ഹൈഡ്രജൻ പുറത്തു വിടുന്നതും ( emission ), വലിച്ചെടുക്കുന്നതുമായ ( absorption ) പ്രകാശ ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ആ ചിത്രം നോക്കിയാൽ പ്രകാശം പുറത്തു വിട്ടത് ഹൈഡ്രജൻ ആണെന്നുള്ളത് വ്യക്താമാവും.

ഇതുപോലെ ഓരോ മൂലകത്തിനും പ്രത്യേകം പ്രത്യേകം പ്രകാശ ചിത്രം ( spectrum ) ഉണ്ടായിരിക്കും. അത് നോക്കിയാൽ ഏതൊക്കെ മൂലകങ്ങൾ അവിടെ ഉണ്ടെന്നു കൃത്യമായി മനസിലാക്കാം. കേട്ടിട്ടില്ലേ.. ” വജ്രമഴ പെയ്യുന്ന ഗ്രഹം കണ്ടെത്തി, ചാരായ മഴ പെയ്യുന്ന ഗ്രഹം കണ്ടെത്തി.. അങ്ങനെ… ” അതൊക്കെ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന പ്രകാശ ചിത്രം നോക്കിയാണ് മനസിലാക്കുന്നത് 

ഇവിടെ.. നക്ഷത്രങ്ങളുടെ പ്രകാശ ചിത്രം ( spectrum ) പരിശോധിച്ചാൽ അതിൽ ഹൈഡ്രജനും, ഹീലിയവുമാണ് പ്രധാനമായി ഉള്ളതെന്ന് മനസിലാക്കാം. നക്ഷത്രങ്ങളിൽ ഹൈഡ്രജനോ, ഹീലിയമോ അതി ഭീമമായ മർദത്തിൽ കൂടിചേർന്നാണ് നക്ഷത്രങ്ങൾ സ്വയം പ്രകാശിക്കുന്നത്.
അത്ര ഭീമമായ മർദം ഗ്രഹങ്ങളിലോ, ഉപഗ്രഹങ്ങളിലോ ഒന്നും ഉണ്ടാവില്ല. അത് നമ്മുടെ സൂര്യനെപ്പോലുള്ള ഭീമൻ ഹൈഡ്രജന്റെയോ, ഹീലിയത്തിന്റെയോ ഗോളത്തിനകത്തു മാത്രമേ ഉണ്ടാവൂ..
‘ ഗോളം ‘ എന്ന് പറയുവാൻ കാരണം.. വസ്തുക്കൾക്ക് ഒരു പരിധിയിൽ കൂടുതൽ വലിപ്പം വരുമ്പോൾ അവ സ്വയം ഉള്ളിലേക്ക് വലിഞ്ഞു ഗോളാകൃതിയിൽ ആവുന്നു എന്നതുകൊണ്ടാണ്.
ഈ കാരണങ്ങൾ കൊണ്ടുതന്നെ ദൂരെ കാണുന്ന നക്ഷത്രങ്ങൾ നമ്മുടെ സൂര്യനെപ്പോലെ ആണെന്ന് കൃത്യമായി മനസിലാക്കാം

Previous articleവൺ നൈറ്റ് സ്റ്റാൻഡ് ദാമ്പത്യജീവിതത്തിൽ എങ്ങനെ?
Next articleഹോട്ടലിലെ ഭക്ഷണം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.