ടെലിപ്പതി ശാസ്ത്രീയമോ ?

0
503

ടെലിപ്പതി ശാസ്ത്രീയമോ ?
.
ചുമ്മാ ഫേസ്‌ബുക്കിലൂടെ കൂട്ടുകാരുടെ പോസ്റ്റുകൾ നോക്കുവായിരുന്നു.
പൂക്കൾ TV ചാനലിലെ ഒരു കുട്ടി കേന്ദ്ര കഥാപാത്രമായുള്ള വീഡിയോ കണ്ടു.
അപ്പോഴാണ് കുഞ്ഞുന്നാളിൽ സർക്കസിൽ കണ്ട ഒരു കാര്യം ഓർമ വന്നത്.
അന്ന് ഞാൻ ചെറിയ ക്ലാസിൽ പഠിക്കുകയായിരുന്നു. എറണാകുളത്തു സർക്കസ്സ് വന്നാൽ രാത്രി ആകാശത്തു സെർച് ലൈറ്റ് ഓടിക്കളിക്കുന്നതു കാണുവാൻ സാധിക്കുമായിരുന്നു

Baiju Raju

ഒരു ദിവസനം വീട്ടിലെ എല്ലാവരുംകൂടി സർക്കസ്സ് കാണുവാൻ പോയി. റഷ്യൻ സർക്കസ്സ്.
അതിൽ ഒരു ഐറ്റം ഉണ്ട്.. പട്ടിക്കുട്ടികൾ കണക്കു കൂട്ടുന്നത്.
റിങ് മാസ്റ്റർ 10 പട്ടിക്കുട്ടികളുമായി വന്നു. നല്ല വെളുത്ത പൊമറേനിയൻ പട്ടിക്കുട്ടികൾ.
അവ അത്ഭുത സിദ്ധി ഉള്ളവ ആണ്. കാണികൾ നമ്മൾ രണ്ട് സംഖ്യകൾ പറഞ്ഞാൽ റിങ് മാസ്റ്റർ അത് പുള്ളിയുടെ കൈയിലെ സ്ളേറ്റിൽ എഴുതും. നമ്മുടെ ആവശ്യാനുസരണം അവ തമ്മിൽ കൂട്ടിയോ, കുറച്ചോ ഒക്കെ പട്ടിക്കുട്ടികൾ പറഞ്ഞുതരും. സോറി.. പട്ടികുട്ടിക്ക് പറയുവാൻ സാധിക്കില്ലല്ലോ… പകരം ഉത്തരത്തിന്റെ സംഖ്യകൾ അവിടെ വച്ചിരിക്കുന്ന നമ്പർ കാർഡിൽനിന്നു ഓരോ പട്ടിക്കുക്കുട്ടികളും ക്രമം അനുസരിച്ചു കാർഡ് കടിച്ചെടുത്തു റിങ് മാസ്റ്ററുടെ അടുത്ത് എടുത്തുകൊണ്ടുവന്നു കൊടുക്കും. അത് ക്രമത്തിൽ വച്ചാൽ ഉത്തരം ആയി !!
ഭയങ്കര കയ്യടി ആയിരുന്നു. എന്താ..ല്ലേ..
.
.
വീട്ടിൽവന്നു കുറെ ആലോചിച്ചു.
എന്തിനായിരിക്കും അയാൾ 10 പട്ടിക്കുട്ടികളുമായി വന്നത് ??
.
അപ്പളാണ് അതിലെ ഗുട്ടൻസ് പിടികിട്ടത് 

ഉത്തരം റിങ് മാസ്റ്റർക്ക് അറിയാമല്ലോ. പക്ഷെ പട്ടിക്കുട്ടികൾക്കല്ലേ അറിഞ്ഞൂടാത്തതു.
ഇനി ഉത്തരത്തിലെ ആദ്യത്തെ ആക്കം 4 ആണെങ്കിൽ അയാൾ 4 എന്ന കാർഡ് എടുത്തുകൊണ്ട് വരുന്ന പട്ടിക്കുട്ടിയെ വിളിക്കുകയോ, വരാൻ ആംഗ്യം കാണിക്കുകയോ ചെയ്‌താൽ മതി. കാരണം ആ പട്ടിക്കുട്ടി 4 എന്ന കാർഡ് മാത്രമേ എടുത്തുകൊണ്ടുവരൂ. അതാണ് അയാൾ 10 പട്ടിക്കുട്ടികളുമായി വന്നത്.

* ടിപ്പു എന്ന പട്ടിക്കുട്ടി 5 എന്ന കാർഡ് മാത്രമേ എടുക്കൂ. അമ്മു എന്ന പട്ടിക്കുട്ടി 6 എന്ന കാർഡ് മാത്രമേ എടുക്കൂ. ടുട്ടു എന്ന പട്ടിക്കുട്ടി 7 എന്ന കാർഡ് മാത്രമേ എടുക്കൂ. അങ്ങനെ 10 പട്ടിക്കുട്ടികൾ 

അടുത്ത ആക്കം 7 ആണെങ്കിൽ 7 എന്ന കാർഡ് എടുത്തുകൊണ്ട് വരുന്ന ടുട്ടു എന്ന പട്ടിക്കുട്ടിയെ വിളിക്കുകയോ, വരാൻ ആംഗ്യം കാണിക്കുകയോ ചെയ്‌താൽ മതി.
കാര്യം സിംപിൾ. 

ഇതിന്റെ പല വകഭേദങ്ങൾ ടെലിപ്പതി ആയിട്ടും, മൈൻഡ് റീഡിങ് ആയിട്ടും, മാജിക്ക് എന്നപേരിലും ഒക്കെ നമുക്കുചുറ്റും കാണുവാൻ കഴിയും.
കാര്യം അറിഞ്ഞാൽ.. ‘ അയ്യോ.. ഇത്രയേ ഉള്ളോ ഇ കാര്യം ‘ എന്ന് നമ്മൾ പറയും. വളരെ ലളിതമായ ട്രിക്കുകളാണ് പലതും.
.
പക്ഷെ എനിക്ക് പറയാനുള്ളത് ഇതാണ് : നിങ്ങൾ ഒരിക്കലും മാജിക്കിന്റെ രഹസ്യം അന്വേഷിക്കരുത്. അറിഞ്ഞാൽപ്പിന്നെ മാജിക്ക് കാണാൻ ഒരു രസവും തോന്നില്ല.
പക്ഷെ.. രഹസ്യം അറിഞ്ഞില്ലെങ്കിൽ .. മാജിക്ക് കണ്ട് വായുംപൊളിച്ചിരുന്നു അത്ഭുതപ്പെടാം 

Advertisements