വൈഫൈ കാൻസറിന് കാരണമാവുമോ ?

0
692

Baiju Raju എഴുതുന്നു 

WiFi കാൻസറിന് കാരണമാവുമോ ??

WiFi സിഗ്‌നലുകൾ 2 മുതൽ 5 GHz വികിരണങ്ങൾ ( റേഡിയേഷൻ ) ആണ് പുറത്തു വിടുന്നത്.
റേഡിയേഷൻ എന്ന് കേൾക്കുമ്പോൾ ‘ dangerous radiation ‘ എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനെ അല്ല. സൂര്യപ്രകാശവും, നമ്മൾ കാണുന്ന സകല പ്രകാശവും, കല്ലിൽ നിന്നും, മണ്ണിൽനിന്നും, നമ്മളിൽനിന്നും ഒക്കെ റേഡിയേഷനുകൾ എപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ജനിച്ചതും, ജീവിക്കുന്നതുമെല്ലാം റേഡിയേഷനു ഉള്ളിലാണു.

WiFi സിഗ്‌നലുകൾ 2 മുതൽ 5 GHz വികിരണങ്ങൾ ( റേഡിയേഷൻ ) ആണ് പുറത്തു വിടുന്നത് എന്ന് പറഞ്ഞുവല്ലോ. ഇത് മൈക്രോവേവ് വികിരങ്ങളുടെ പരിധിയിൽ പെടുന്നു. ഈ പരിധിയിൽത്തന്നെയാണ് മൊബൈൽഫോൺ വികിരണങ്ങളും, മൊബൈൽ ടവർ വികിരങ്ങളും. ഈ വികിരണങ്ങൾക്കു തൊട്ടടുത്ത് കിടക്കുന്നവയാണ് റേഡിയോ വികിരണങ്ങൾ.

റേഡിയോയ്ക്കും, ടെലിവിഷനും, കളിപ്പാട്ടങ്ങളുടെ ( RF ) റിമോട്ടിന്റെ വികിരങ്ങളുമൊക്കെ റേഡിയോ വികിരണങ്ങൾ ആണു. ഈ റേഡിയോ വികിരങ്ങളെക്കാൾ അൽപ്പംകൂടി ആവൃത്തി ( frequency ) കൂടിയതാണ് WiFi . പക്ഷെ അവ നമ്മൾ കാണുന്ന ദിശ്യപ്രകാശത്തിനേക്കാളും ആവൃത്തി കുറഞ്ഞവ ആണു 

ദൃശ്യപ്രകാശത്തിനേക്കാൾ ആവൃത്തി കൂടിയവ ആണു അൾട്രാ വയലറ്റ് വികിരങ്ങൾ. അവയെക്കാളും ആവൃത്തി കൂടിയ X-ray വികിരങ്ങൾ മുതലാണ് അപകടകാമായ ആവൃത്തിയുള്ള വികിരങ്ങൾ തുടങ്ങുന്നത്. ( ചിത്രം നോക്കുക )

ദൃശ്യപ്രകാശമോ, അതിനേക്കാൾ കുറഞ്ഞ ആവൃത്തിയുള്ള കിരണങ്ങളോ നമ്മുടെ DNA യെ കേടു വരുത്തുവാൻതക്ക ശക്തമല്ല 

* ഇതുവരെയുള്ള ഒരു പഠനങ്ങളിലും അൾട്രാ വയലറ്റ് വികിരങ്ങളെക്കാൾ ആവൃത്തി കുറഞ്ഞ വികിരങ്ങൾ നമുക്ക് ദോഷം ചെയ്യുന്നതായി തെളിഞ്ഞിട്ടില്ല 

* ആവൃത്തി കൂടിയ അൾട്രാ വയലറ്റ് വികിരണങ്ങൾ ( higher ultraviolet part ) മുതൽ X-rays, Gamma rays എന്നിവ ആണു ionizing ഡിയേഷനുകൾ. ( ചിത്രം നോക്കുക ) അവ ആണു അപകടകാരികൾ 

* മൊബൈൽഫോൺ ചെവിയോട് ചേർത്ത് പിടിച്ചു സംസാരിക്കുന്നതു കാരണം തലച്ചോറിൽ മുഴകൾ ( brain tumors ) വരുവാൻ സാധ്യതയുണ്ടെന്ന് പറയുന്നതും വെറുതെ ആണ് 

** മൊബൈൽഫോൺ നമ്മുടെ നാട്ടിൽ വ്യാപകമായിട്ടു 20 വർഷങ്ങൾക്കധികം ആയി. എന്നാൽ.. ഇതുവരെ മൊബൈൽ കാരണം തലച്ചോറിൽ മുഴകൾ എങ്ങും റിപ്പോർട്ട് ചെയ്തതായി കേട്ടിട്ടില്ല 

എന്നാൽ തുടർച്ചയായി അധികനേരം ഒരു ചെവിയിൽ ചേർത്ത് വച്ച് ഫോൺ ചെയ്യുന്നത് പലരിലും അസ്വസ്ഥയാതയും, തലവേദനയും ഉണ്ടാക്കാം. അതുപോലെ തുടർച്ചയായി അധിക സമയം കുഞ്ഞു ഫോൺ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കിയിരുന്നാൽ അതും തലവേദനയോ, കണ്ണിനു ഫോക്കസിംഗ് പ്രോബ്ളമോ ഉണ്ടാക്കാം.. പ്രത്യേകിച്ച് ഇരുട്ടുള്ള മുറിയിൽ ഫോൺ സ്‌ക്രീനിൽ നോക്കിയാൽ 
 പക്ഷെ.. അത് ഫോൺ റേഡിയേഷനോ, WiFi യുമായോ യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ആണ്

**കഴിഞ്ഞ 20 വർഷത്തെ ‘ brain tumors ‘ ന്റെ നിരക്കു പരിശോധിച്ചാൽ brain tumors ന്റെ എണ്ണം കുറഞ്ഞു വരുന്നതല്ലാതെ ഒരു ശതമാനം പോലും കൂടിയിട്ടില്ല എന്ന് കാണാം.