ഹാർവാഡ് യൂണിവേഴ്‌സിറ്റിയും, ശാസ്ത്രജ്ഞന്മാരും

384

Baiju Raju എഴുതുന്നു 

ഹാർവാഡ് യൂണിവേഴ്‌സിറ്റിയും, ശാസ്ത്രജ്ഞന്മാരും.

ചേട്ടായി : ഹാർവാഡ് യൂണിവേഴ്സിറ്റിയിലുള്ള ശാസ്ത്രജ്ഞന്മാർ ഒരു പരീക്ഷണം ചെയ്തു. 16 ദിശകളിൽ 16 മുറികൾ വരുന്ന രീതിയിൽ വൃത്താകൃതിയിൽ ഹോസ്റ്റൽ പണിതു.
6 മാസം കഴിഞ്ഞപ്പോൾ ഹാർവാഡ് യൂണിവേഴ്സിറ്റിയിലുള്ള ശാസ്ത്രജ്ഞന്മാർ ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ചവർ 15 % വരെ മാർക്ക് താപ്പോട്ട് പൊന്നു. ഫസ്റ്റ് ക്ലാസ്സ് വാങ്ങിയിരുന്നവർക്ക്

Baiju Raju

തേർഡ് ക്ലാസ്സ് ആയി ;(
എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ച കുട്ടികളുടെ മാർക്ക്15 % വരെ മേൽപ്പോട്ട് പൊങ്ങി. തേർഡ് ക്ലാസ്സ് വാങ്ങിയിരുന്നവർക്ക് ഫസ്റ്റ് ക്ലാസ്സ് ആയി 

പഠിക്കാനിരിക്കുമ്പോൾ നിങ്ങളുടെ മുഖം കിഴക്കോട്ടാണെന്നു ഉറപ്പാക്കുക. അതുപോലെ കിടന്നുറങ്ങുമ്പോൾ കിഴക്കോട്ട് മാത്രമേ തലവച്ചു ഉറങ്ങാവൂ… എന്നാലേ രാവിലെ എണീക്കുമ്പോൾ നിങ്ങളുടെ തലച്ചോർ ഇലക്ട്രോമാഗ്നറ്റിക്കലി ചാർജാവു.. അല്ലെങ്കിൽ നമ്മുടെ തലച്ചോറിന്റെ മാഗ്‌നറ്റിക്ക് നോർത്ത് പോളും, ഭൂമിയുടെ മാഗ്‌നറ്റിക്ക് നോർത്ത് പോളും തമ്മിൽ അടിച്ചു തകർന്നുപോവും. പിന്നെ നമുക്ക് പഠിക്കാൻ പറ്റില്ല. അതുകൊണ്ട് രാതി കിടന്നുറങ്ങുമ്പോൾ കിഴക്കോട്ട് തലവച്ചു മാത്രമേ കിടക്കാവൂ. തെക്കോട്ട് തല വച്ചുകിടന്നാൽ നിങ്ങൾക്ക് തേർഡ് ക്ലാസ്സ് ആയിപ്പോകും. എത്ര പഠിച്ചിട്ടും കാര്യമില്ല “. ഇങ്ങനെ പോവുന്നു ഒരു വീഡിയോയിലെ ചേട്ടായിയുടെ ആപ്തവാക്യങ്ങൾ….. 

* ഇതൊക്കെ ഉള്ളതാണോ എന്ന് ചോദിച്ചാൽ..

ഭൂമിക്ക് മാഗ്നറ്റിക്ക് പോളുകൾ ഉണ്ടെന്നു നമുക്കറിയാം. എന്നാൽ തലച്ചോറിന് മാഗ്നറ്റിക്ക് പോളുകൾ ഉണ്ടോ ??
ഇല്ല.
എന്നാൽ ചാണകവണ്ട്, ദേശാടനക്കിളികൾ തുടങ്ങിയവയ്ക്ക് ദിശകൾ തിരിച്ചറിയാനുള്ള കഴിവുകൾ ഉണ്ട്. വളരെ ചുരുക്കം മനുഷ്യർക്കും.
എന്നാൽ.. തലച്ചോറിന് മാഗ്നറ്റിക്ക് നോർത്ത് പോളും, മാഗ്നറ്റിക്ക് സൗത്ത് പോളും ഇല്ല.
ഇനി അങ്ങനെ മാഗ്നറ്റിക്ക് പോളുകൾ ഉണ്ടായിരുന്നു എങ്കിൽ.. നമുക്ക് തലച്ചോറിനെ മാഗ്നറ്റിക്കലി ചാർജ് ആക്കുവാനായി എന്തിനു ഭൂമിയുടെ കാന്തീകതതന്നെ ഉപയോഗിക്കണം ?? വീട്ടിൽ ഉപയോഗിക്കുന്ന കാന്തം ഉപയോഗിച്ചുകൂടെ ? 

*നമ്മുടെ ഫ്രിഡ്ജിലെ ഡോറിൽ ഉപയോഗിക്കുന്ന കാന്തം ഭൂമിയുടെ കാന്തീകതയെക്കാൾ 400 മടങ്ങു കൂടുതൽ ശക്തമാണ്. അതിനാൽ തലച്ചോറിനെ മാഗ്നറ്റിക്കലി ചാർജ് ആക്കുവാനായി കാന്തം രണ്ട് ചെവിയുടെ ഭാഗത്തും വരാവുന്ന രീതിയിൽ ഒരു ഹെൽമെറ്റ് ഉണ്ടാക്കി വച്ചാൽ പോരെ ?  .
ഇത്ര ലളിതമായ ഉപകരണത്തിന് നമ്മുടെ തലച്ചോറിനെ ചാർജ് ആക്കുവാൻ സാധിക്കുമായിരുന്നു എങ്കിൽ ഇതുപോലുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാവുമായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് നാം കേട്ടിട്ടുകൂടെ ഇല്ല.
* അതിനർത്ഥം കാന്തീകത നമ്മുടെ തലച്ചോറിനെ ഇലക്ട്രോമാഗ്നറ്റിക്കലി ചാർജ് ആക്കില്ല എന്ന്തന്നെ ആണ്  

ചേട്ടായി : ഹാർവാഡ് യൂണിവേഴ്സിറ്റിയിലുള്ള ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ പണ്ട് ഇന്ത്യയിലെ ഋഷിവര്യന്മാർ കണ്ടെത്തിയിരുന്നു. അവർപറഞ്ഞു.. ” ദക്ഷിണദിശ.. മൃത്യുദിശ. പൂർവ്വദിശ… ജ്ഞാനാദിശ ” കിഴക്കിന്റെ ദിശയിലാണു ജ്ഞാനം വരുന്നത്. ഇതാണ് സായിപ്പന്മാർ ഇപ്പോൾ കണ്ടെത്തിയത്. ” wisdom comes from the east ” 

* കിഴക്കുനിന്നും എന്താണ് വരുന്നതു ?
കിഴക്കുനിന്നും വരുന്നത് ഉദയകിരണങ്ങൾ. അല്ലാതെ മറ്റൊന്നും അല്ല.
പണ്ട് ആളുകൾ വീടിനു പുറത്തു കിടന്നുറങ്ങിയിരുന്ന കാലങ്ങളിൽ കിഴക്കോട്ട് മുഖം വച്ച് കിടന്നാൽ.. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേതന്നെ കിഴക്കുനിന്നും പ്രകാശം വന്നു തുടങ്ങും. ഉറങ്ങുവാൻ സാധിക്കില്ല. അതിനാൽ കിഴക്കോട്ട് തലവച്ചു കിടന്നാൽ പ്രകാശം കണ്ണിൽ അടിക്കാതെ കൂടുതൽ സമയം ഉറങ്ങുവാൻ സാധിക്കുമായിരുന്നു.

* ഇനി പഠിക്കുന്ന കുട്ടികളെപ്പോലെ നേരത്തെ എഴുന്നേൽക്കേണ്ടവർക്കു കിഴക്കോട്ട് നോക്കുന്ന രീതിയിൽ ( പടിഞ്ഞാറോട്ട് തല വച്ച് ) കിടക്കാം .

പക്ഷെ.. ഇന്നത്തെ സ്ഥിതി അതല്ല. നമ്മൾ പ്രകൃതിയിൽനിന്നു മാറി വീടിനകത്താണ് കിടന്നുറങ്ങുന്നത്. അതുകൊണ്ട് ജനലിലൂടെ രാവിലെ പ്രകാശവും കാറ്റും അകത്തു കയറി ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ദിശയിൽ തല വച്ച് കിടന്നുറങ്ങിയാൽ മതി. അല്ലാതെ കിഴക്കും തെക്കുമൊന്നും നമ്മുടെ ഉറക്കത്തെയോ, ആരോഗ്യസ്ഥിതിയെയോ ബാധിക്കില്ല.

* നമ്മൾ വീട് വെക്കുമ്പോൾ കിച്ചണിൽ പ്രകാശ ലഭിക്കുന്ന ദിശയും, കിച്ചണിലെ പുക പോകുന്ന ദിശയും, കിണർ ഉപയോഗിക്കുവാനും മറ്റു ആവശ്യങ്ങൾക്കും പറ്റിയ സ്ഥാനവും, ദിശയും ആണ് നോക്കേണ്ടത്. അല്ലാതെ ” ദക്ഷിണദിശ.. മൃത്യുദിശ. പൂർവ്വദിശ… ജ്ഞാനാദിശ ” എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകൾ അല്ല അനുസരിക്കേണ്ടത്. പതിക്കാനിരിക്കുമ്പോഴും, കിടക്കുമ്പോഴും ഇതുതന്നെ പാലിക്കുക. നമ്മളുടെ സൗകര്യം ആണ് ഇവിടെ പ്രധാനം .

* ബുക്ക് വായിക്കുമ്പോൾ പിന്നിൽ, അൽപ്പം മുകളിൽനിന്നു ബുക്കിൽ നിഴൽ വീഴാതെ, കൃത്യമായി ബുക്കിൽ പ്രകാശം വീഴുന്ന ദിശയിൽ ഇരിക്കുക. അതുപോലെ ശരിയായ രീതിയിൽ കാറ്റും ലഭ്യമാവണം. അത്രമാത്രം. അതിനു പറ്റിയ ദിശയാണ് ആ മുറിയിലെ പഠിക്കുവാനുള്ള നല്ല ദിശ .

ചേട്ടായി : 16 ദിശകളിൽ 16 മുറികൾ വരുന്ന രീതിയിൽ വൃത്താകൃതിയിൽ പണിതിരുന്ന ഹോസ്റ്റൽ ബിൽഡിങ് ഇടിച്ചു പൊളിച്ചിട്ടു എല്ലാവരും കിഴക്കോട്ടിരിക്കത്തക്കവണ്ണം ഹോസ്റ്റൽ പുനർ നിർമിച്ചു 

ഞാനൊന്ന് ചോദിക്കട്ടെ.. ഹോസ്റ്റലിന്റെ ആകൃതിക്ക് അനുസരിച്ചാണോ അതിൽ കുട്ടികൾ ഇരിക്കുന്നത് ??
കിഴക്കോട്ട് കുട്ടികൾക്ക് തിരിഞ്ഞിരുന്നു പഠിക്കണമെങ്കിൽ അവരുടെ കസേര കിഴക്കോട്ട് തിരിച്ചിട്ടാൽ പോരെ ?? എന്തിനു ബിൽഡിങ് പൊളിക്കണം 
ഈ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരുടെ ബുദ്ധ്യേ