Baiju Raju

ഒരു കിലോ ഇരുമ്പിനാണോ അതോ ഒരു കിലോ മരത്തിനാണോ ( wood ) കൂടുതൽ ഭാരം ?
.
ഇത് പല രൂപത്തിൽ എല്ലാവരും കേട്ട് തഴമ്പിച്ച ചോദ്യമാണ്. ഒരു കിലോ ഇരുബിനാാണു ഭാരം കൂടുതൽ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും നിങ്ങളെ കളിയാക്കിയോ ? എന്നാൽ സംഗതി സത്യം ആണ് ഒരു കിലോ ഇരുമ്പും, ഒരു കിലോ മരവും എടുത്ത് തൂക്കി നോക്കിയാൽ ഒരു ഒരു കിലോ ഇരുംബിനുതന്നെ ആയിരിക്കും ഭാരക്കൂടുതൽ. ആറ്റോമിക് മാസ് ഒന്നും അല്ലട്ടോ ഇവിടെ പറയുന്നതു. നമ്മൾ സാധാരണ ഭാരം നോക്കുന്ന രീതി തന്നെ. പക്ഷെ കൃത്യത കൂടുതൽ വേണം എന്ന് മാത്രം.എളുപ്പം മനസിലാക്കുവാനായി തൽക്കാലം നമുക്ക് വെള്ളത്തിൽ വച്ച് ഒരു പരീക്ഷണം നടത്തി നോക്കാം.ഒരു കിലോ ഇരുമ്പും, 1 കിലോ മരത്തടിയും എടുക്കുക. ( എടുക്കണ്ട. ആലോചിച്ചാൽ മതി )അറിയാല്ലോ.. മരത്തടി ഒരു പൊതിച്ച തേങ്ങയുടെ അത്രയും ഉണ്ടാവും, ഇരുംബാണേങ്കിൽ അതിന്റെ പത്തിലൊന്നു വലിപ്പവും. ഇനി ഇരുമ്പും, മരത്തടീം വെള്ളത്തിൽ താഴ്ത്തുക. മരം ഭാരം ഇല്ലാതെ പൊങ്ങിക്കിടക്കും, എന്നാൽ ഇരുംബ് വെള്ളത്തിൽ താഴും പക്ഷെ ഭാരം അൽപ്പം കുറവായിരിക്കും. എത്രമാത്രം ഭാരക്കുറവ് ? ആ വസ്തുവിന്റെ ഭാരത്തിൽ നിന്നും അത്ര വ്യാപ്തം (volume ) വെള്ളത്തിന്റെ ഭാരം കുറച്ചാൽ കിട്ടുന്ന ഭാരം മാത്രമേ അവയ്ക്ക് വെള്ളത്തിൽ ഉണ്ടാവൂ. മരത്തിന്റെ അത്ര തുല്യ വ്യാപ്തം വെള്ളത്തിനു മരത്തെക്കാൾ ഭാരം കൂടുതലായതുകൊണ്ട് മരം പൊങ്ങിക്കിടക്കുന്നു.

ഇനി ഇതേ കാര്യം വായുവിൽ പരീക്ഷിച്ചാലോ .. വെള്ളത്തിനു പകരം വായു. പക്ഷെ വായുവിനും ഭാരം ഉണ്ട്. ഒരു ക്യുബിക് മീറ്റർ വെള്ളത്തിനു 1000 കിലോ ഉള്ളപ്പോൾ ഒരു ക്യുബിക് മീറ്റർ വായുവിനു 1.3 കിലോ മാത്രമേ ഉള്ളൂ. എങ്കിലും ഭാരം ഉണ്ട്. അതുകൊണ്ടുതന്നെ എല്ലാ വസ്തുക്കൾക്കും അത് ഉൾക്കൊള്ളുന്ന അത്ര വായുവിന്റെ ഭാരം കുറവായിരിക്കും അവിടെ കാണിക്കുക. ഇരുമ്പിനെ അപേക്ഷിച് മരത്തിന്റെ വ്യാപ്തം (volume ) കൂടുതലായതുകൊണ്ട് കൂടുതൽ ഭാരക്കുറവ് ഉണ്ടാവും. ഘനം (density ) കുറഞ്ഞ വസ്തുക്കളിൽ ഇത് കൂടുത്തൽ പ്രകടമാവും. ഉദാ : ഒരു കിലോ വായിന്റെ ഭാരം 0 ആണു ഇവിടെ ഭൂമിയിൽ കാണിക്കുക. എന്നാൽ വായു ഇല്ലാത്തിടത്ത് അത് 1 കിലോ എന്നുതന്നെ കാണിക്കും. ഒരു ക്യുബിക് മീറ്റർ വായുവിനു 1.3 കിലോ ഭാരം ഉണ്ട്. അതുകൊണ്ട് പ്രത്യക്ഷത്തിൽ ഒരു കിലോ ഇരുമ്പിന് 999.85 ഗ്രാമും, ഒരു കിലോ മരത്തിനു 998.2 ഗ്രാമും ആണു അനുഭവപ്പെടുക. 1 കിലോ ഇരുമ്പിന് 1 കിലോ മരത്തിനേക്കാൾ 1.65 ഗ്രാം ഭാരക്കൂടുതൽ ഉണ്ട്. ഇനി ആരെങ്കിലും ഇരുമ്പിനാണ് ഭാരക്കൂടുതൽ എന്ന് പറഞ്ഞാൽ ചിരിക്കരുത്
.
Note : പിണ്ഠത്തിന്റെ ( mass ) യൂണിറ്റ് കിലോയും, ഭാരത്തിന്റെ (weight) യൂണിറ്റ് ന്യൂട്ടണും അല്ലെങ്കിൽ പൗണ്ടും ആണു. ഇവിടെ ആളുകള്ക്ക് എളുപ്പം മനസിലാകുന്നതിനു വേണ്ടി ആണു കിലോയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.