കടലിന്റെ ആഴത്തിൽ ഓക്സിജൻ വളരെ കുറവാണ്, തുരുമ്പ് പിടിക്കാൻ ഓക്സിജൻ വേണം, എന്നിട്ടും ടൈറ്റാനിക്കിൽ കാണുന്നത് എന്താണ് ?

208

Baiju Raju

ആഴമുള്ള കടലിലേക്ക് ഒരു ഇരുമ്പു ബോൾ ഇട്ടാൽ അതിനു എന്ത് സംഭവിക്കും?
വെള്ളത്തിൽ വീണ ഇരുമ്പു ബോൾ സാവകാശം താഴുന്നു. പിന്നെപ്പിന്നെ വേഗത കൂടിക്കൂടി മണിക്കൂറിൽ 110 കിലോമീറ്റർ ടെർമിനൽ വേഗതയിൽ എത്തും, പിന്നീട് വേഗത കൂടില്ല.( സ്വതന്ത്രമായി വീഴുന്ന വസ്തു നേടുന്ന പരമാവധി വേഗതയാണ് ടെർമിനൽ വേഗത, ചലനത്തെ Image result for titanik ship undr waterപ്രതിരോധിക്കുന്ന വാതക, ദ്രാവക ശക്തികൾ അതിന്റെ ഭാരം സന്തുലിതമാക്കുന്നു.)
അങ്ങനെ താണു താണു ഒരിക്കലും വീണ്ടെടുക്കാനാകാത്തവിധം അത് താഴുകയും വളരെക്കാലം അവിടെ നിലനിൽക്കുകയും ചെയ്യും. കടലിൽ വളരെ ആഴത്തിൽ ഓക്സിജന്റെ അളവ് കുറവാണ്, അതിനാൽ ഇരുമ്പു തുരുമ്പ് പിടിക്കില്ല.തുരുമ്പു പിടിക്കാൻ ഓക്സിജൻ അത്യാവശ്യമാണ്
എന്നാൽ ജീവിക്കാൻ ഓക്സിജൻ ആവശ്യമില്ലാത്ത വായുരഹിത ബാക്ടീരിയകൾ കടലിന്റെ ആഴങ്ങളിൽ താമസിക്കുന്നുണ്ട്. ആ ബാക്ടീരിയ ഇരുമ്പു തിന്നു ജീവിക്കും. അതാണ് ചിത്രത്തിൽ കാണുന്ന ടൈറ്റാനിക് കപ്പലിന്റെ ഭാഗങ്ങൾ തുരുമ്പു പിടിച്ചതുപോലെ കാണുന്നത്. വാസ്തവത്തിൽ അത് തുരുമ്പു അല്ല. ഇരുമ്പു തിന്നു ജീവിക്കുന്ന ബാക്ടീരിയയുടെ കോളനി ആണു.ക്രമേണ, ആ കപ്പൽ മുഴുവനായും ബാക്ടീരിയ തിന്നുതീർക്കും. അതുപോലെ നമ്മുടെ ഇരുമ്പു ബോളും.

Advertisements