ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമെന്നാണ് മിക്ക ആളുകളും പറയുക, എന്നാലത് തെറ്റാണ്

345

Baiju Raju

ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമാണോ അതോ കല്ലും മണ്ണും ഒക്കെ അടങ്ങിയ മറ്റു ഖര പദാർത്ഥങ്ങളോ ??ഭൂമിയിൽ മുക്കാൽ ഭാഗവും ( 71 % ) വെള്ളമാണ് എന്നാണു മിക്ക ആളുകളും പറയുക !തെറ്റ്.

71% വെള്ളം എന്ന് പറയുന്നതു ഉപരിതലത്തിൽ കാണുന്ന വെള്ളത്തിന്റെ വിസ്തീർണം ( surface area ) മാത്രമാണു. വ്യാപ്തം ( volume ) അല്ല.നമ്മുടെ കടലിന്റെ ഏറ്റവും കൂടിയ ആഴം എന്ന് പറയുന്നതു വെറും 10 കിലോമീറ്റർ ആണു. ഭൂമിയുടെ വ്യാസാർധം ആണെങ്കിൽ 6,371 km ഉം.നമ്മൾ ഭൂമിയിൽ കാണുന്ന വെള്ളം ഒരു കഴുകിയ ആപ്പിളിന്റെ പുറത്തു പറ്റിയിരിക്കുന്ന വെള്ളം കണക്കെ വളരെ കുറച്ചേ ഉള്ളൂ.ഇവിടെ കൊടുത്തിരിക്കുന്ന പടം നോക്കൂ. അതിൽ കാണുന്ന അത്രയേ ഉള്ളൂ കടലിലെയും, കരയിലേയും ഒക്കെ ആകെ വെള്ളം !വിശ്വസിക്കാൻ പ്രയാസം .. അല്ലെ..കടലിലെ വെള്ളം മുഴുവൻ എടുത്തു ഒരു ഗോളം ഉണ്ടാക്കിയാൽ ചിത്രത്തിൽ കാണുന്ന അത്രയേ താരതമ്യത്തിൽ ഉണ്ടാവൂ.
ഭൂമിയിലെ മൊത്തം വെള്ളത്തിന്റെ 96 ശതമാനവും കടലിൽ ആണ്. ബാക്കി ഉള്ള ശുദ്ധജലം .. അന്തരീക്ഷത്തിലെ ബാഷ്പമായും, ധ്രുവങ്ങളിൽ ഉള്ള ഐസായും, പുഴയിലും, കുളങ്ങളിലുമുള്ള വള്ളമായും പല ഇടങ്ങളിലായാണ് കിടക്കുന്നതു.

Image result for earth land and seaഅതിൽത്തന്നെ മുഴുവനും ശുദ്ധജലം അല്ല. ശുദ്ധജലം വെറും രണ്ടര- രണ്ടേമുക്കാൽ ശതമാനം മാത്രം!
ചിത്രത്തിൽ ഭൂമിയും, ഭൂമിയിൽ ആകെ ഉള്ള വെള്ളവും, ആകെയുള്ള ശുദ്ധജലവും ഭൂമിയുടെ വലിപ്പവുമായുള്ള താരതമ്യത്തിൽ കാണിച്ചിരിക്കുന്നു.