പ്രകാശവർഷത്തിനപ്പുറത്തേക്കൊരു യാത്ര !

273

Baiju Raju എഴുതുന്നു 

പ്രകാശവർഷത്തിനപ്പുറത്തേക്കൊരു യാത്ര !

4.24 പ്രകാശ വർഷം ദൂരെ ഉള്ള പ്രോക്സിമ സെന്റോറിയുടെ പേരിടാത്ത ഗ്രഹത്തിലേക്ക് ഒരു യാത്ര പോകാൻ പറ്റുമോ ?

അന്യ ഗ്രഹങ്ങളിലേക്കു പോകാനും, കാര്യങ്ങൾ അറിയാനും ഏറ്റവും ബുദ്ധിമുട്ട് ആവുന്നത് അവയിലേക്കുള്ള ദൂരം തന്നെ ആണ്.

Baiju Raju

ഈ ഗ്രഹം 4.24 പ്രകാശ വർഷം ദൂരെ ആണെന്ന് അറിയാമല്ലോ.
നമുക്ക് അറിയാവുന്നതിൽ ഏറ്റവും വേഗത എറിയതു പ്രകാശത്തിനാണ്. സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ !.
നാം ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ഏറ്റവും വേഗത ഏറിയ സാറ്റലെറ്റിനെക്കാൾ 20,000 മടങ്ങു വേഗത !
ഈ വേഗതയിൽ ആ ഗ്രഹത്തിലേക്കു പോയാൽ 80,000 വർഷം എടുക്കും അവിടെ എത്താൻ. അപ്പോൾ ആ വഴി ചിന്തിച്ചിട്ട് കാര്യം ഇല്ല. പിന്നെയോ..
അതിനും നമുക്ക് ഇപ്പോൾ മാർഗം ഉണ്ട്..

പാർട്ടിക്കിൾ ആക്സില്ലറട്ടറിൽ നമുക്ക് കണികകളെ പ്രകാശത്തിന്റെ വളരെ അടുത്ത വേഗതയിൽ ചലിപ്പിക്കുവാൻ കഴിയുന്നുണ്ട്. എന്നാൽ കുറച്ചുകൂടെ വലിയ വസ്തുക്കളെ അതിന്റെ 1% വേഗതയിൽ പോലും ചലിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ലേസർ ഉപയോഗിച്ച് പ്രകാശത്തിന്റെ നാലിൽ ഒന്ന് വേഗതയിൽ വസ്തുക്കളെ തള്ളി വിടാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ലേസർ ത്രസ്റ്റർ. അതിന്റെ പരീക്ഷണങ്ങളും നടന്നുവരുന്നു.
ലേസർ ത്രസ്റ്റർ : റോക്കറ്റ് എൻജിനു പകരം ലേസർ ഉപയോഗിച്ച് വാഹനത്തെ തള്ളി വിടുക എന്നതാണ് ഇതിന്റെ രീതി.

പ്രകാശത്തിനു വസ്തുക്കളെ തള്ളുവാൻ ഉള്ള ശേഷി ഉണ്ട്. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയെയും, സാറ്റലെറ്റുകളെയും ഒക്കെ തള്ളുന്നുണ്ട്. അതുപോലെ ലേസർ ബീം ഉപയോഗിച്ച് നാം ഒരു സാറ്റലെറ്റിനെ ഭൂമിയിൽനിന്നും തള്ളി വിടുന്നു…

മാസ്സ് കൂടിയ വസ്തുക്കളെ തള്ളുവാൻ കൂടുതൽ ഊർജം വേണ്ടിവരും. അതുകൊണ്ടുതന്നെ മാസ്സ് എത്ര കുറയുന്നുവോ.. അത്ര കൂടുതൽ തള്ളൽ-വേഗത സാറ്റലെറ്റിന് കിട്ടുന്നു. കണക്കു പ്രകാരം ഒരു കുഞ്ഞൻ സാറ്റലെറ്റിനെ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ലേസർ ഗണ്ണുകൾ വഴി പ്രകാശത്തിന്റെ നാലിൽ ഒന്ന് വേഗതയിൽ തള്ളിവിടാം എന്നാണു കണക്കു കൂട്ടിയിരിക്കുന്നത്. അതിനു വളരെ ശകത്മായ ആയിരക്കണക്കിന് ലേസർ ഗണ്ണുകൾ വേണം. പക്ഷെ പ്രകാശത്തിന്റെ 20-25% വേഗത വരെ കിട്ടും എന്നാണ് കണക്കുകൂട്ടിയിരിക്കുന്നതു.

അങ്ങനെ ആണെങ്കിൽ ആ സാറ്റലെറ്റ് പ്രോക്സിമ സെന്റോറിയിൽ 17 വർഷം കൊണ്ട് എത്തും. അവിടെ നിന്നും സിഗ്നൽ ഭൂമിയിലേക്ക് അയച്ചു, ഇവിടെ കിട്ടാൻ വീണ്ടും 4.24 വർഷം. അങ്ങനെ 22 വർഷം കൊണ്ട് നമുക്ക് അവിടത്തെ കാര്യങ്ങൾ അറിയാം.

* ഈ ലേസർ ത്രസ്റ്റർ ഉപയോഗിച്ച് 3 ദിവസംകൊണ്ട് ചൊവ്വയിൽ പോകാം എന്നാണു കണക്കു കൂട്ടിയിരിക്കുന്നത് !!
തെറ്റിയതല്ല 3 ദിവസം തന്നെയാണ് ഉദ്ദേശിച്ചത് 

ഭാരം കുറയ്‌ക്കേണ്ടത് കാരണവും, ഈ സാറ്റലെറ്റിന്റെ പൊടുന്നനെയുള്ള ആക്സില്ലറഷൻ കാരണവും തല്ക്കാലം മനുഷ്യർ ആരും ഈ യാത്രയിൽ പോകുന്നില്ല. ഒരു കുഞ്ഞൻ സാറ്റലെറ്റ് മാത്രം. അവൻ ആദ്യം പോയി അവിടത്തെ വിവരങ്ങൾ അറിയട്ടെ. എന്നിട്ട് നമ്മുടെ ജീവിതം ബാക്കി ഉണ്ടേൽ നമുക്ക് പോകാം 

ഇതിനു ഒപ്പം നമ്മൾ മാനവരാശി അന്യ നക്ഷത്രങ്ങളിലേക്കും, പിന്നെ ഈ ഗാലക്‌സി മൊത്തമായും നമ്മുടെ സാന്നിധ്യം അറിയിക്കുവാനും പദ്ധതി ഇടുന്നുണ്ട്..
( തുടരും… )