Baiju Raju
എന്താണ് “എസ്ക്കേപ്പ് വെലോസിറ്റി ” ?
എസ്ക്കേപ്പ് വെലോസിറ്റിയേക്കാൾ കുറഞ്ഞ വേഗത്തിൽ ഒരു വസ്തുവിന് ആകർഷണ വലയത്തിനു പുറത്തു പോകുവാൻ സാധിക്കുമോ ?
.
ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം വലയം ഭേദിച്ച് പുറത്തു പോവാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ആദ്യ-വേഗതയാണ് എസ്ക്കേപ്പ് വെലോസിറ്റി.
.
ഉദാ : നമ്മൾ ഒരു കല്ല് മേലേക്ക് എറിഞ്ഞാൽ ആ കല്ല് കുറച്ചു മുകളിൽ പോയി തിരികെ ഭൂമിയിൽ വന്നു വീഴും.
കൂടുതൽ വേഗതയിൽ എറിഞ്ഞാൽ അത് കൂടുതൽ മുകളിൽ പോയി തിരിച്ച് വന്നു ഭൂമിയിൽ വീഴും.
എന്നാൽ ഒരു പ്രത്യേക വേഗതയ്ക്ക് മുകളിൽ എറിഞ്ഞാൽ ആ കല്ല് തിരികെ വന്നു ഭൂമിയിൽ പതിക്കില്ല. ആ വേഗതയ്ക്ക് എസ്ക്കേപ്പ് വെലോസിറ്റി എന്ന് പറയും.
ഭൂമിയിലെ അന്തരീക്ഷം കണക്കിലെടുക്കാതെ ഉള്ള കണക്കാണ് ഇത്. അന്തരീക്ഷം ഉള്ളതുകാരണം ഒരു വസ്തുവിനെ സമുദ്രനിരപ്പിൽനിന്നും എസ്കേപ്പ് വെലോസിറ്റിയിൽ എറിഞ്ഞാൽപ്പോലും വായുവിന്റെ പ്രതിരോധം കാരണം വസ്തുവിന്റെ വേഗത പെട്ടന്ന് കുറയുന്നു.
നമ്മൾ മുകളിൽ പറഞ്ഞ ഉദാഹരണം ആദ്യം മാത്രം ഊർജ്ജം ഉപയോഗിച്ച് മേലോട്ട് / ദൂരേക്ക് പോകുന്ന വസ്തുക്കളുടെ കാര്യം ആണു. എന്നാൽ റോക്കറ്റ് തുടരെ തുടരെ ഊർജ്ജം ഉപയോഗിച്ചു ആണു മേലോട്ട് / ദൂരേക്ക് പോകുന്നത്. ഇതുപോലെ തുടരെ ഊർജ്ജം ഉപയോഗിച്ചാൽ വളരെ കുറഞ്ഞ വേഗതയിലും റോക്കറ്റിനു ഭൂമിയിൽനിന്നു വളരെ ദൂരേക്ക് പോവാൻ സാധിക്കും. പക്ഷെ റോക്കറ്റു എപ്പോൾ നിർത്തുന്നുവോ അപ്പോൾ അതിന്റെ വേഗത കുറഞ്ഞു അവസാനം ഭൂമിയിലേക്കുതന്നെ തിരികെ വീഴും.
* കുറഞ്ഞ വേഗതിയിൽ പോയാൽ കൂടുതൽ സമയം ഇന്ധനം ഉപയോഗിക്കണം. അതുകൊണ്ടു താരതമ്യേനെ വളരെ കുറഞ്ഞ ഇന്ധനം ഉപയോഗിച്ച്.. അതായത് കൂടുതൽ ഇന്ദനം വളരെ കുറഞ്ഞ സമയം മാത്രം ഉപയോഗിച്ചാണു റോക്കറ്റ് പോകുന്നതു. അതാണ് ചെലവ് കുറഞ്ഞ രീതി.
** ഭൂമിയുടെ എസ്ക്കേപ്പ് വെലോസിറ്റി 11.2 km/s ആണ്. എന്നുവച്ചാൽ.. സെക്കന്റിൽ 11.2 കിലോമീറ്ററിൽ താഴെ വേഗത്തിൽ ഭൂമിയിൽ നിന്ന് വെളിയിലേക്കു എറിയുന്ന വസ്തുക്കൾ ഭൂമിയിലേക്കുതന്നെ വന്നു വീഴും.
** ചന്ദ്രന്റെ എസ്ക്കേപ്പ് വെലോസിറ്റി 2.38 km/s ആണ്. അതുകൊണ്ട് ചന്ദ്രനില്നിന്നു വെളിയിൽ കടക്കാൻ വേഗത കുറവ് മതി.
എന്നാൽ ചന്ദ്രനില്നിന്നു ഭൂമിയിൽ വരുവാനോ, ഭൂമിയിൽനിന്നു ചന്ദ്രനിൽ പോവാനോ അവിടത്തെ എസ്ക്കേപ്പ് വെലോസിറ്റിയിൽ കുറവ് മതി