ഉൽക്കാവർഷം കാണണമോ ?

108

Baiju Raju

ഉൽക്കാവർഷം കാണണമോ ?

ഈ വർഷത്തെ Lyrid ഉൽക്കാവർഷം (meteor shower ) ഏറ്റവും കൂടുതൽ കാണുക ഇന്ന് ( ഏപ്രിൽ-22 ) രാത്രി ആണ്. എന്താണ് ഉൽക്കാവർഷം ?ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൽക്കാവർഷം. രാത്രി ആകാശത്താണ് ഈ കാഴ്ച ദൃശ്യമാകുന്നത്.

ഭൂമി ഏതെങ്കിലും വാൽനക്ഷത്രത്തിന്റെയോ മറ്റൊ പരിക്രമണപഥത്തിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണഗതിയിൽ ഉൽക്കാമഴ കാണപ്പെടാറ്. അപൂർവ്വം ചില സമയങ്ങളിൽ ഉൽക്കകൾ കത്തിത്തീരാതെ ഭൂമിയിൽ എത്താറുമുണ്ട്. Lyrid നക്ഷത്ര സമൂഹത്തില്നിന്നാണ് ഈ ഉൾക്കാവർഷം ദൃശ്യമാവുക. അതിനാലാണ് ഇതിനെ Lyrid ഉൽക്കാവർഷം എന്ന് പറയുന്നത്. C / 1861 G1 എന്ന വാല്നക്ഷത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ലിറിഡുകൾ, ഓരോ വർഷവും ഏപ്രിൽ പകുതിയോടെ, വാല്നക്ഷത്രത്തിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ പ്രവാഹത്തിലേക്ക് ഭൂമി ഒഴുകുന്നു, ഇത് ലിറിഡ് ഉൽക്കാവർഷത്തിന് കാരണമാകുന്നു.

ഹെർക്കുലീസ്, ലൈറ എന്നീ നക്ഷത്രരാശികൾക്കിടയിലെ അതിർത്തിയിലെ ആകാശത്തിലെ ഒരു സ്ഥലത്ത് നിന്നാണ് Lyrid ഉൽക്കകൾ ഉത്ഭവിക്കുന്നത്. എന്നുവച്ചാൽ ഇന്ന് പാതിരാത്രിക്ക് ശേഷം വടക്കുകിഴക്കൻ ഭാഗത്തും പ്രഭാതത്തിനു മുമ്പുള്ള മണിക്കൂറുകളിൽ നേരിട്ട് മുകളിലുമായിരിക്കും ഉൽക്കാവർഷത്തിന്റെ പ്രഭവസ്ഥാനം.

എന്നുവെച്ചു അധിക സമയം ആ സ്ഥലത്ത് ഉറ്റുനോക്കരുത്. ചിലപ്പോൾ അതിനു ചുറ്റുവട്ടമുള്ള ഭാഗങ്ങളിൽനിന്നും കൂടുതൽ ദൃശ്യമാകുന്ന പ്രവണതയുണ്ട്, അതിനാൽ രാത്രി മുഴുവൻ ആ ഏക സ്ഥലത്ത് നിങ്ങളുടെ കണ്ണുകൾ പതിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മികച്ച ഉൽക്കകൾ നഷ്ടമായേക്കാം കൂടാതെ, ഇരുട്ടിൽ ഒരൊറ്റ പോയിന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ബുദ്ധിമുട്ടിച്ചേക്കാം.

അതിനാൽ, നിലത്തു പായ വിരിച്ചോ, ടെറസിനു മുകളിലോ കിടക്കുന്നതാണ് കൂടുതൽ സുഖകരം. കൂടാതെ ആകാശത്തിന്റെ മുഴുവൻ കാഴ്ചയും നമുക്ക് കിട്ടും. ഉൽക്ക വരുമ്പോൾ താനേ നാം അതിലേക്കു നോക്കും.ഇത് നാളെ മാത്രമല്ല.. വരുന്ന കുറച്ചു ദിവസങ്ങൾകൂടെ ദൃശ്യമാവും. പക്ഷെ ഇന്ന് ആയിരിക്കും കൂടുതൽ ദൃശ്യമാവുക.

മുൻ‌കൂർ ജാമ്യം: ഈ പോസ്റ്റിന്‌കൂടെയുള്ള പടം മാത്രം കണ്ട് ആരും ഉറക്കം കളയണ്ട. ഇത് നല്ല ക്ഷമ ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാ..

മണിക്കൂറിൽ കൂടി വന്നാൽ 20 എണ്ണം വരെ ആയിരിക്കും കാണുക
കൂടാതെ രാവിലെ 4 മണികഴിഞ്ഞാണ് ആകാശം നോക്കുന്നതെങ്കിൽ നിങ്ങൾക്കു നന്നായി തെളിഞ്ഞ വ്യാഴം ഗ്രഹത്തെയും, അൽപ്പം പ്രകാശം കുറഞ്ഞു ശനി ഗ്രഹത്തെയും, അൽപ്പം ചുവന്നു ചൊവ്വയെയും കിഴക്കു ആകാശത്തു നേർ രേഖയിൽ ആയി കാണാം