പ്ലൂട്ടോയെ എന്തുകൊണ്ടാണ് ഗ്രഹ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ? ഇനി തിരിച്ചെടുക്കുമോ ?

0
410

Baiju Raju

പ്ലൂട്ടോയും പുറത്താക്കലും.

പ്ലൂട്ടോയെ എന്തുകൊണ്ടാണ് ഗ്രഹ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ?
ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കുമോ ?

ഒറ്റവാക്കിൽ പറഞ്ഞാൽ.. ഇല്ല. ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കില്ല.

19 ആം നൂറ്റാണ്ട് വരെ ഭൂമി കഴിഞ്ഞാൽ ആകെ ഉള്ള ആകാശവസ്തുക്കൾ സൂര്യൻ, ചന്ദ്രൻ, വാൽനക്ഷത്രം, കൊള്ളിയാൻ പിന്നെ ഗ്രഹങ്ങളും ആയിരുന്നു.

1801 ഇൽ Ceres നെ കണ്ടുപിടിച്ചപ്പോൾ അതിനെ സ്വാഭാവികമായും ഗ്രഹം ആയി കണക്കാക്കി. കാരണം അതും ശുക്രനെപോലെ, ചൊവ്വയെപോലെ, ശനിയെപോലെ സൂര്യനെ ചുറ്റുന്നുണ്ടായിരുന്നു. അങ്ങനെ 8 ഗ്രഹങ്ങൾ ആയി. അന്നും നെപ്റ്യൂണിനെ കണ്ടെത്തിയിട്ടില്ലായിരുന്നു എന്നോർക്കണം.

1802 ഇൽ Pallas നെ കണ്ടെത്തി.
1807 ഇൽ Juno വിനേയും Vesta യെയും കണ്ടെത്തി.
1781 ഇൽ യുറാനസ് ഗ്രഹം കണ്ടെത്തിയ വില്യം ഹെർഷെൽ 1802 ഇൽ Pallas നെ കണ്ടെത്തി ഗ്രഹത്തിന്റെ പട്ടികയിൽ ചേർത്തപ്പോൾ പറയുകയുണ്ടായി.. ” പുതുതായി കണ്ടെത്തിയ Pallas നെ ഗ്രഹം ആയി കണക്കാക്കരുത്. കാരണം അതിനെ ആ കാലത്തെ ഏറ്റവും വലിയ ടെലസ്‌ക്കോപ്പിലൂടെ പോലും ഒരു കുത്തായി മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ. നക്ഷത്രങ്ങൾക്കിടയിലൂടെ പോവുന്ന ഒരു വസ്തു ! അതിനാൽ അതിനെ ‘ഒരു നക്ഷത്ത്രത്തെപ്പോല’ എന്ന അർഥം വരുന്ന “asteroid” എന്ന് വിളിക്കണം എന്ന്. പക്ഷെ അന്ന് അത് ആരും അംഗീകരിച്ചില്ല.

അങ്ങനെ 1868 ആയപ്പോഴേക്കും 100 ‘ഗ്രഹങ്ങൾ’ ആയി. 1921 ആയപ്പോഴേക്കും 1000 ഗ്രഹങ്ങളും 
എന്നാൽ അവയിൽ ഒന്നുപോലും നമ്മുടെ ഇപ്പോഴുള്ള ഗ്രഹങ്ങളുടെ വലുപ്പത്തിനു അടുത്തെങ്ങും എത്തിയിട്ടില്ല. അതിനാൽ ആ പുതിയ വസ്തുക്കളെ വില്യം ഹെർഷെൽ പണ്ട് പറഞ്ഞതുപോലെ ഗ്രഹത്തിന്റെ പട്ടികയിൽനിന്ന് നീക്കി asteroid എന്ന് വിളിച്ചു.

1930 ഇൽ Pluto നെ കണ്ടെത്തി.
1970 ഇൽ Charon നെ കണ്ടെത്തി.
പ്ലൂട്ടോ നമ്മുടെ ചന്ദ്രനെക്കാൾ ചെറുതാണെന്ന് ഗവേഷകർ കണ്ടെത്തി.
എന്നാൽ മുകളിൽ നമ്മൾ പറഞ്ഞ എല്ലാ ആസ്റ്ററോയ്ഡുകളും ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയ്ക്കുള്ള ആസ്റ്ററോയ്ഡുബെൽറ്റ് എന്ന ഏരിയയിൽ ആയിരുന്നു. പ്‌ളൂട്ടോ ആണെങ്കിൽ നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്തു. ഗോളം ആയി നിൽക്കുവാൻ പറ്റുന്ന വലിപ്പവും ഉണ്ട്. അതിനാൽ ചന്ദ്രനെക്കാൾ ചെറുതാണെങ്കിൽക്കൂടെ ആസ്റ്ററോയ്ഡ് ബെൽറ്റിൽ അല്ലാത്തത് കാരണം പ്ലൂട്ടോ ഗ്രഹത്തിന്റെ പട്ടികയിൽ കയറിപ്പറ്റി.

1990 കഴിഞ്ഞപ്പോൾ പ്ലൂട്ടോയ്ക്ക് അപ്പുറത്തായി കുയ്പ്പർ ബെൽറ്റിൽ പ്‌ളൂട്ടോയെപോലെ Eris, Haumea, പിന്നെ Makemake എന്നീ വസ്തുക്കളെക്കൂടി കണ്ടെത്തി. അതിനാൽ ഒരു വസ്തു ഗ്രഹം ആകുവാനുള്ള നിർവചനം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ( International Astronomical Union (IAU)) കൃത്യമായി നിർവചിച്ചു.

1 ) അത് സൂര്യനെ ചുറ്റുന്നതായിരിക്കണം.
2 ) അതിനു സ്വന്തമായ ഗുരുത്വ ബലത്തിൽ ഗോളാകൃതിയോ അല്ലെങ്കിൽ ഏതാണ്ട് ഗോളാകൃതിയോ ഉണ്ടായിരിക്കണം.
3 ) അതിന്റെ പാതയിൽ ഉള്ള സകലതും തന്നിലേക്ക് വലിച്ചടുപ്പിക്കാന്തക്ക ശേഷി ഉള്ളതായിരിക്കണം. ( പാതയിലെ കേമൻ )

ഇതിൽ ഒന്നാമത്തെയും, രണ്ടാമത്തെയും പോയിന്റുകൾ പ്ലൂട്ടോയ്ക്ക് ഉണ്ട്. പക്ഷെ പ്ലൂട്ടോ നേപ്റ്റിയൂണിന്റെ പാത ഇടയ്ക്കു മുറിച്ചു കടക്കുന്നതിനാൽ മൂന്നാമത്തെ പോയിന്റ് പ്രകാരം ആ പാതയിലെ കേമന് മാത്രമേ ഗ്രഹ പദവി ലഭിക്കൂ.
അങ്ങനെ നോക്കുമ്പോൾ പ്‌ളൂട്ടോയെക്കാൾ പതിന്മടങ്ങു വലുതായ നെപ്റ്റ്യൂൺ ആണ് അവിടത്തെ കേമൻ. അതിനാൽ പ്ലൂട്ടോയെ ഗ്രഹപദവിയിൽനിന്നും ഒഴിവാക്കി കുള്ളൻ ഗ്രഹം എന്ന പട്ടികയിൽ ആക്കി.
.
എന്നിരുന്നാലും പ്ലൂട്ടോയ്ക്ക് ഗ്രഹ പദവി തിരിച്ചു കിട്ടാൻ ഭാവിയിൽ ഒരു സാധ്യത കാണുന്നുണ്ട്.
കാരണം.. സ്വയം പ്രകാശം ഇല്ലാത്ത സ്വന്തമായ ഗുരുത്വ ബലത്തിൽ ഗോളാകൃതിയോ അല്ലെങ്കിൽ ഏതാണ്ട് ഗോളാകൃതിയോ ഉള്ള എല്ലാ ഖഗോള വസ്തുക്കളെയും ഗ്രഹത്തിന്റെ പട്ടികയിൽ പെടുത്താൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (IAU) ആലോചിക്കുന്നുണ്ട്.
അപ്പോൾ പ്ലൂട്ടോയും, ഇപ്പോളത്തെ കുള്ളൻ ഗ്രഹങ്ങളായ ചരണും, Eris, Haumea, Makemake യും എന്തിനു.. നമ്മുടെ ചന്ദ്രൻ വരെ ഗ്രഹപദവിയിൽ ആവും