ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണണോ ? എല്ലാവരും കാണുവാൻ ശ്രമിക്കുക

0
365

Baiju Raju

ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണണോ ??
.
തെക്കേ ഇന്ത്യ മൊത്തം ഉള്ളവർക്ക്, പ്രതേകിച്ചു കേരളത്തിലുള്ളവർക്കു 550 കിലോമീറ്റർ ഉയരത്തിലൂടെയുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണുവാനുള്ള സുവർണാവസരം ഇതാ.നക്ഷത്രങ്ങളുടെ വരിവരിയായുള്ള യാത്ര പോലെ ആണ് ഇത് തോന്നുക. തീർത്തും വ്യത്യസ്‍തമായ ഒരു കാഴ്ച ആയിരിക്കും ഇത്. എല്ലാവരും കാണുവാൻ ശ്രമിക്കുക.
.

19 ജനുവരി 2020, രാവിലെ 5:41 മുതൽ ആകാശത്തു.. കൃത്യമായി പറഞ്ഞാൽ തെക്കു- പടിഞ്ഞാറു നിന്ന് ഉദിച്ചു ചന്ദ്രന് കുറച്ചു അടുത്തുകൂടെ പോവുന്ന സ്പെസ്എക്സ് ഉപഗ്രഹങ്ങളുടെ ഘോഷയാത്ര 6:23 വരെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ഇതിൽ വരിവരിയായി 27 ഉപഗ്രഹങ്ങൾ വരെ കാണാം.ഈ ബാച്ചിൽ ശരിക്കും 60 ഉപഗ്രഹങ്ങൾ ഉണ്ട്. എന്നാൽ നേരം വെളുക്കുന്നതു കാരണം അതിൽ 27 ഉപഗ്രഹങ്ങനെ മാത്രമേ ജനുവരി 19 നു നന്നായി കാണുവാൻ സാധിക്കൂ.* ഫ്രീ ആയോ, അല്ലെങ്കിൽ കുറഞ്ഞ ചിലവിലോ ഭൂമി മുഴുവനുള്ള ആളുകളിലും ഹൈസ്പീഡ് ഇന്റർനെറ്റു എത്തിക്കുവാൻവേണ്ടി ഉള്ള ഉപഗ്രഹങ്ങൾ ആണിത്.