കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി.

0
123

Baiju Raju

കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി
.
ഇതുകേൾക്കുമ്പോൾ പലരും വിചാരിക്കും… പിന്നെ.. ഈ ഭൂമിയിലെത്തന്നെ പല കാര്യങ്ങളും നമുക്കറിയില്ല. അപ്പോഴാ കോടിക്കണക്കിനു ദൂരേകിടക്കുന്ന ഗ്രഹത്തിന്റെ കാര്യം..ന്നു അല്ലെ
ശരിക്കു പറഞ്ഞാൽ കാര്യം സിംപിൾ ആണ്. സിംപിൾ എന്ന് പറഞ്ഞാൽ കാര്യങ്ങൾ വിലയിരുത്താൻ സിംപിൾ ആണ് എന്ന്. എന്നാൽ അതിനുവേണ്ട നിരീക്ഷണ ഉപകാരണങ്ങൾവഴി ഇതിനുവേണ്ട ഡാറ്റാ കൃത്യമായി അളന്നെടുക്കൽ ആണ് കൃത്യത ആവശ്യമുള്ള പരിപാടി. അതിനുള്ള സാറ്റലെറ്റുകൾ ആണ് Transiting Exoplanet Survey Satellite (TESS), Kepler space telescope, Cheops , Spitzer Space Telescope, തുടങ്ങിയവ. അതിൽനിന്നു ഡാറ്റാ കിട്ടിക്കഴിഞ്ഞാൽ അതുവച്ചു കാര്യങ്ങൾ മനസിലാക്കി എടുക്കുന്നത് എളുപ്പമുള്ള പരിപാടിയാണ്.

Image result for TOI 700 dദൂരെയുള്ള നക്ഷത്രത്തിന്റെ മുന്നിലൂടെ അതിനെ ചുറ്റുന്ന ഗ്രഹം കടന്നുപോകുമ്പോഴുള്ള പ്രകാശത്തിന്റെ മങ്ങൽ വഴിയാണ് അന്യ ഗ്രഹങ്ങളെ കണ്ടെത്താനുള്ള എളുപ്പവഴി. transit method . ഈ പുതിയ ഗ്രഹമായ TOI 700 d എന്ന ഗ്രഹത്തെയും അങ്ങനെയാണ് കണ്ടെത്തിയത്. എങ്കിലും മറ്റു പല രീതികളും വഴിയാണ് കൂടുതൽ വിവരങ്ങൾ നമുക്ക് ലഭിച്ചത്.

ഭൂമിക്ക് സമാനമായ ( earth like planet ) ഗ്രഹങ്ങൾ ഒത്തിരി നമ്മൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം ഭൂമിയെക്കാൾ വളരെ വലിയ ഗ്രഹങ്ങൾ ആയിരുന്നു ( super earth ).
സൂപ്പർ ഏർത് എന്നാൽ ഭൂമിയെക്കാൾ വലുതും എന്നാൽ നെപ്റ്റ്യൂൺ ഗ്രഹത്തെക്കാൾ ചെറുതും എന്നാണ് അർത്ഥമാക്കുന്നത് ഭൂമിയുടെ ഏതാണ്ട് ഒരേ വലിപ്പവും ( 1.2 മടങ്ങു ) ഒന്നേമുക്കാൽ മടങ്ങു മാസ്സും TOI 700 d ക്കു ഉണ്ട്.ഇതിന്റെ TOI 700 d എന്ന പേരു നോക്കിയാൽ നമുക്ക് ചിലതു മനസിലാക്കാം.TOI എന്ന് പറഞ്ഞാൽ.. TESS Object of Interest.TESS എന്നത് Transiting Exoplanet Survey Satellite ആണ്. ഈ നിരീക്ഷണ ഉപഗ്രഹം ആണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.ഇതിന്റെ മാതൃ നക്ഷത്രത്തിന്റെ പേരാണ് TOI 700. d എന്നാൽ ഈ നക്ഷത്രത്തിന്റെ ചുറ്റുന്ന നാലാമത്തെ അടുത്ത ഓർബിറ്റിലുള്ള ഗ്രഹം ആണിത് എന്ന് മനസിലാക്കാം.
a എന്നാൽ നക്ഷത്രത്തിന്റെ ചുറ്റുന്ന ഏറ്റവും അടുത്ത ഓർബിറ്റിലുള്ള ഗ്രഹം. b എന്നാൽ നക്ഷത്രത്തിന്റെ ചുറ്റുന്ന രണ്ടാമത്തെ അടുത്ത ഓർബിറ്റിലുള്ള ഗ്രഹം. അങ്ങനെ..
ഈ ഗ്രഹം d. അതായത് നാലാമത്തെ ഓർബിറ്റിൽ ഉള്ളത്.

700 എന്നത് TESS ന്റെ 700 ആം നിരീക്ഷണ നക്ഷത്രം എന്നത്.ഈ ഗ്രഹത്തിന്റെ മാസ്സ്. അതായത് ഒന്നേമുക്കാൽ മടങ്ങു മാസ്സും ശ്രദ്ധിച്ചാൽ ഇത് മിക്കവാറും മണ്ണ്,പാറ അടങ്ങിയതാണ് എന്ന് മനസിലാക്കാം.ഓരോ 37 ദിവസത്തിലും ഈ ഗ്രഹം അതിന്റെ മാതൃ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു.ഒന്ന് ആലോചിച്ചു നോക്കിക്കേ.. അവിടത്തെ ഒരു വർഷം എന്നത് നമ്മുടെ വെറും 37 ദിവസം അപ്പോൾ അവിടത്തെ ഒരു ദിവസം നമ്മുടെ എത്ര മണിക്കൂർ ആയിരിക്കും ??
അത് അവസാനം പറയാം.

  • ചിത്രം: TOI 700 മൾട്ടിപ്ലാനറ്ററി സിസ്റ്റം
    TOI 700 പരിക്രമണം ചെയ്യുന്ന ചുവന്ന കുള്ളൻ നക്ഷത്രം 101.4 പ്രകാശവർഷം നമ്മളിൽനിന്നു ദൂരെയാണ്.അപ്പോൾ 101 വർഷം പഴയ നക്ഷത്രത്തെയും, ഗ്രഹത്തെയുമാണ് നാം ഇപ്പോൾ കാണുന്നത്.ഈ ഗ്രഹം വാസയോഗ്യമാണെങ്കിലും, അത് ഇപ്പോഴും ഭൂമിയിൽ നിന്ന് പല വിധത്തിലും വ്യത്യസ്തമായിരിക്കും. ആദ്യത്തെ, ഏറ്റവും വ്യക്തമായ സവിശേഷത TOI-700 d അതിന്റെ നക്ഷത്രത്തിലേക്ക് വേലിയേറ്റമായി പൂട്ടിയിരിക്കുന്നു ( tidel locking ) എന്നതാണ്. ഗ്രഹത്തിന്റെ ഒരു വശത്ത് സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്നു, മറുവശത്ത് സ്ഥിരമായ ഇരുട്ടിലാണ്. പകൽ ഭാഗത്ത്, സമുദ്രങ്ങളിൽ നിന്നുള്ള വെള്ളം (എന്തെങ്കിലുമുണ്ടെങ്കിൽ) ബാഷ്പീകരിക്കപ്പെടുകയും ഭീമൻ മേഘ പാളി രൂപപ്പെടുകയും ചെയ്യും, ഇത് ഉപരിതലത്തെ തണുപ്പിക്കാനും കൂടുതൽ ജീവിക്കാൻ സഹായിക്കാനും കഴിയും. കൂടാതെ ആ ഗ്രഹാം മാതൃ നക്ഷത്രത്തോട് അടുത്തായതുകൊണ്ട് ആകാശത്ത് സൂര്യനേക്കാൾ 2.6 മടങ്ങ് വലുതായി കാണപ്പെടും, സൂര്യനിൽ നിന്ന് വ്യത്യസ്തമായി ഒരു നിശ്ചിത സ്ഥാനത്ത് തുടരും ഒരിക്കലും ഉയരുകയോ അസ്തമിക്കുകയോ ഇല്ല.അതിനാൽ ഈ ഗ്രഹത്തിന്റെ ഒരു ഭാഗത്തു ഇപ്പോഴും ചൂട് കൂടുതലും, മറുപുറത്തു ഇരുട്ടും, ചൂട് വളരെ കുറവും ആയിരിക്കും.എന്നിരുന്നാലും വാസയോഗ്യമാകാൻ സാധ്യതയുള്ള മികച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ് TOI-700 d .

ഈ ഗ്രഹം അതിന്റെ നക്ഷത്രവുമായി ടൈഡൽ ലോക്കിങ്ങിൽ ആണെന്ന് പറഞ്ഞുവല്ലോ. അപ്പോൾ അവിടത്തെ ഒരു ദിവസം നമ്മുടെ എത്ര മണിക്കൂർ ആയിരിക്കും ??
അവിടെ ദിവസം എന്നത് ഇല്ല. സൂര്യോദയവും, അസ്തമയവും ഇല്ല. സൂര്യൻ ഇപ്പോഴും ഒരേ സ്ഥാനത്തായി കാണപ്പെടും.നമ്മൾ നിൽക്കുന്ന സ്ഥാനം അനുസരിച്ചായിരിക്കും സൂര്യനെ കാണുക.
സൂര്യൻ എന്ന് പറഞ്ഞത് അതിന്റെ നക്ഷത്രത്തെ ആണ്. നമ്മുടെ സൂര്യൻ അല്ല.
ഈ ഗ്രഹത്തിന്റെ മറുപുറത്തു പോയാൽ അതിന്റെ സൂര്യനെ ഒരിക്കലും കാണുവാൻ സാധിക്കില്ല.
ഇങ്ങേപ്പുറത്താണെങ്കിൽ എപ്പോഴും ഒരേ സ്ഥാനത്തു കാണ്ടുകൊണ്ടിരിക്കും
വർഷം മുഴുവൻ സൂര്യൻ ഒരേ സ്ഥാനത്തായി കാണപ്പെടുന്നത് എന്തൊരു ബോറായിരിക്കും..ല്ലേ